ബെംഗളൂരു: വൈലിക്കാവല്‍ തിരുപ്പതി തിമ്മപ്പ ക്ഷേത്രത്തില്‍ ലഡ്ഡു പ്രസാദം വിതരണം ചെയ്യുന്നത് താല്‍ക്കാലികമായി നിർത്തിവച്ചു. ബെംഗളൂരുവിലേക്ക് വരുന്ന ലഡ്ഡു പ്രസാദം ടിടിഡി താല്‍ക്കാലികമായി നിർത്തിയതിനെ തുടർന്നാണ്. ബ്രഹ്മോത്സവത്തിന്റെ പശ്ചാത്തലത്തില്‍ തിരുപ്പതിയിലെ ഭക്തരുടെ എണ്ണത്തില്‍ വൻ വർധനവുണ്ടായി. അതിനാൽ ഒക്ടോബർ 12 വരെ ബെംഗളൂരുവിലെ തിരുപ്പതി ക്ഷേത്രത്തിലേക്ക് ടിടിഡി മാനേജ് മെൻ്റ് ബോർഡ് ലഡ്ഡു വിതരണം ചെയ്യില്ല. തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും മറ്റ് എണ്ണകളും അടങ്ങിയിട്ടുണ്ടെന്ന് ലാബ് റിപ്പോർട്ടില്‍ കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു.
Read MoreDay: 7 October 2024
അന്യഭാഷക്കാരും വീടിന് പുറത്ത് കന്നഡ ശീലമാക്കണം ; സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്തെ ഇതരഭാഷക്കാർ വീടിന് പുറത്തുള്ള ആശയ വിനിമയത്തിന് കന്നഡ ഉപയോഗിക്കാൻ ശീലിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശിച്ചു. എണ്‍പതുകളില്‍ സംസ്ഥാനത്തെ ഇളക്കിമറിച്ച ഗോകക് ഭാഷാപ്രക്ഷോഭത്തിന്റെ സ്മരണ പുതുക്കിക്കൊണ്ട് റെയ്ച്ചുർ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൈസൂരു എന്ന പേരുമാറ്റി കർണാടകം നിലവില്‍ വന്നതിന്റെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായിരുന്നു സെമിനാർ. “കന്നഡഭാഷയ്ക്ക് പ്രാധാന്യം ലഭിച്ചേ മതിയാകൂ. അതിന് പക്ഷെ ഗോകക് പോലുള്ള പ്രക്ഷോഭങ്ങളല്ല വേണ്ടത്. ഓരോ കന്നഡിഗരും ഭാഷയുടെ സംരക്ഷണത്തിനായി മുന്നോട്ടുവരണം. ഔദ്യോഗിക കാര്യങ്ങള്‍ പൂർണ്ണമായും കന്നഡയിലാക്കാനുള്ള തീരുമാനം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കേണ്ടതുണ്ട്. ഇതരഭാഷക്കാർ…
Read Moreകാസർഗോഡ് 5 പേർക്ക് ഇടിമിന്നലേറ്റു
കാസർഗോഡ്: ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍ഗോഡ് ബേഡഡുക്കയിലാണ് സംഭവം നടന്നത്. ജനാര്‍ദ്ദനന്‍, കൃഷ്ണന്‍, അമ്പു, കുമാരന്‍, രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് ഇടിമിന്നലില്‍ പൊള്ളലേറ്റത്. ജനാര്‍ദ്ദനന്‍റെ കടയിലിരിക്കുമ്പോളാണ് ഇടിമിന്നലേറ്റത്.
Read Moreവയനാട്ടിൽ കനത്ത മഴ ; മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ ജാഗ്രത നിർദേശം
കൽപ്പറ്റ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച വയനാട് ജില്ലയില്‍ കനത്ത മഴ. ഞായറാഴ്ച ഉച്ച കഴിഞ്ഞ് കനത്ത മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തത്. ജില്ലയില്‍ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഏതെങ്കിലും പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായാല്‍ സ്ഥലത്തെ വാർഡ് മെമ്പർമായോ വില്ലേജ് ഓഫിസർമാരുമായോ ഡി.ഇ.ഒ.സി കണ്‍ട്രോളുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Read Moreബന്നാർഘട്ട നാഷണൽ പാർക്കിൽ ടൂറിസ്റ്റ് സഫാരി ബസിലേക്ക് പുള്ളിപ്പുലി ചാടികയറി
ബംഗളൂരുവിലെ ബന്നാർഘട്ട നാഷണൽ പാർക്കിൽ ടൂറിസ്റ്റ് സഫാരി ബസിലേക്ക് പുള്ളിപ്പുലി ചാടികയറി ബംഗളൂരു: ബന്നാർഘട്ട ദേശീയ ഉദ്യാനത്തിലെ പുള്ളിപ്പുലി സഫാരിയ്ക്കിടെ ഒരു കൂട്ടം വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസിലേക്ക് പുള്ളിപ്പുലി ചാടിക്കയറാൻ ശ്രമിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ വൈറലായിരിക്കുന്ന ആവേശകരമായ നിമിഷത്തിൻ്റെ വീഡിയോ, പുള്ളിപ്പുലി കയറാൻ ശ്രമിക്കുന്നത് മാത്രമല്ല, വാഹനത്തിൻ്റെ ചില്ലിലൂടെ പരിഭ്രാന്തരായ യാത്രക്കാരെ നോക്കുന്നതും കാണിച്ചു. https://x.com/karnatakaportf/status/1842986573216043385?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1842986573216043385%7Ctwgr%5E108460c99be79a24727cfca75190ac5e9c3860ea%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.deccanherald.com%2Findia%2Fkarnataka%2Fbengaluru%2Fvideo-of-leopard-leaping-at-safari-bus-at-bannerghatta-national-park-goes-viral-3222544 പിന്നീട് പുള്ളിപ്പുലി ബസിന് മുകളിൽ ചാടാൻ ശ്രമിച്ചു. എന്നിരുന്നാലും, ഡ്രൈവർ വാഹനം പതുക്കെ മുന്നോട്ട് നീക്കാൻ തുടങ്ങി, ഇതോടെ പുള്ളിപ്പുലി അതിൻ്റെ ആവാസ വ്യവസ്ഥയിലേക്ക്…
Read Moreലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യയ്ക്ക് നോട്ടീസ്
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ ജയസൂര്യയ്ക്ക് നോട്ടീസ് നല്‍കി. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് നടപടി. പതിനഞ്ചാം തീയതി തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസിനു മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ടോയ്ലറ്റില്‍ നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. അവിടെ നിന്ന് വേഗത്തില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെ വന്ന് തിരുവനന്തപുരത്തെ ഫ്‌ളാറ്റിലേക്ക്…
Read Moreവ്യവസായി മുംതാസ് അലിയുടെ മരണത്തിന് പിന്നിൽ ഹണി ട്രാപ്പെന്ന് പോലീസ് സംശയം
ബെംഗളൂരു: പ്രമുഖ വ്യവസായി മുംതാസ് അലി ജീവനൊടുക്കിയതിന് പിന്നില്‍ ഹണിട്രാപ്പാണെന്ന് സംശയിച്ച് പോലീസ്. മുംതാസ് അലിയെ ഒരു കൂട്ടം ആളുകള്‍ നിരന്തരം ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നതായി കുടുംബം സംശയിക്കുന്നു. ജൂലൈ മുതല്‍ ഇവർ 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെങ്കിലും ഭീഷണിപ്പെടുത്തുന്നത് തുടരുകയാണെന്ന് കുടുംബം പറയുന്നു. റഹ്മത്ത് എന്ന സ്ത്രീയാണ് ഹണിട്രാപ്പിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കുടുംബം നല്‍കിയ പരാതിയില്‍ മുഖ്യപ്രതിയായ റഹ്മത്ത്, കൂട്ടാളികളായ അബ്ദുള്‍ സത്താർ, ഷാഫി, മുസ്തഫ, ഷോയിബ്, സിറാജ് എന്നിവർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംതാസ് അലിയുടെ മൃതദേഹം ഫാല്‍ഗുനി നദിയില്‍…
Read Moreപിറന്നാൾ കേക്ക് കഴിച്ച് 5 വയസുകാരൻ മരിച്ചു; മാതാപിതാക്കൾ ആശുപത്രിയിൽ
ബെംഗളൂരു: മകൻ്റെ ജന്മദിനത്തിൽ ബേക്കറിയിൽ നിന്ന് വാങ്ങിയ കേക്ക് കഴിച്ച് കുട്ടി മരിച്ചു. കേക്ക് കഴിച്ച അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കെപി അഗ്രഹാര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അച്ഛനും അമ്മയും കുഞ്ഞും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം നാട്ടുകാർ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഏത് ബേക്കറിയിൽ നിന്നാണ് കേക്ക് കൊണ്ടുവന്നത്, കേക്കിലെ ചേരുവകൾ എന്തൊക്കെയായിരുന്നു തുടങ്ങിയ വിവരങ്ങൾ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. നിലവിൽ ഡോക്ടറുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. പിറന്നാൾ ദിനത്തിൽ…
Read Moreലഹരിക്കേസിൽ ഓം പ്രകാശിന് ജാമ്യം
കൊച്ചി: ലഹരിക്കേസിൽ ഗുണ്ടാനേതാവ് ഓം പ്രകാശിന് ജാമ്യം. കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടർന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചിട്ടുണ്ട്. നേരത്തെ, കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ് വിശദമായി അനേഷിക്കുമെന്ന് കൊച്ചി ഡിസിപി എസ്. സുദർശൻ അറിയിച്ചിട്ടുണ്ട്. റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്ന മുഴുവൻ പേരെയും ചോദ്യം ചെയ്യും. പ്രതികളുടെ രക്തസാംപിൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിൽ…
Read Moreപാക് സ്വദേശികൾക്ക് ബെംഗളൂരുവിൽ താമസ സൗകര്യം ഒരുക്കിയ യുപി സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: പാക് സ്വദേശികള്‍ക്ക് വ്യാജ വിലാസത്തില്‍ ബെംഗളൂരുവില്‍ താമസിക്കാൻ ഒത്താശ ചെയ്ത നല്‍കിയ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. യുപി സ്വദേശിയായ 55കാരനെ മുംബൈയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയില്‍ അഞ്ച് പാക് കുടുംബങ്ങള്‍ക്ക് ഹിന്ദു പേരുകളില്‍ ഇന്ത്യയില്‍ താമസിക്കാനുള്ള സഹായമാണ് ഇയാള്‍ ചെയ്ത് നല്‍കിയിരിക്കുന്നതെന്നാണ് പോലീസ് റിപ്പോർട്ട്. ദില്ലിയിലും ബെംഗളൂരുവിലുമാണ് ഇയാള്‍ പാക് കുടുംബങ്ങള്‍ക്ക് ഹിന്ദുപേരുകളില്‍ സ്ഥിര താമസത്തിനുള്ള സഹായങ്ങള്‍ നല്‍കിയതായാണ് വിവരം. സെപ്തംബർ 29ന് ബെംഗളൂരുവില്‍ മറ്റൊരു പേരില്‍ കഴിഞ്ഞിരുന്ന പാകിസ്ഥാൻ സ്വദേശികള്‍ പിടിയിലായിരുന്നു. ചെന്നൈ അന്തർ ദേശീയ വിമാനത്താവളത്തില്‍…
Read More