നിർണായകം; മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: പീഡനക്കേസില്‍ എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ട് തീരുമാനമെടുക്കും. നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ…

Read More

വയനാടിന്‍റെ ടൂറിസം മേഖല പുനരുജ്ജീവിപ്പിക്കണം, വിനോദസഞ്ചാരികളെ വയനാട്ടിലേക്കെത്തിക്കണം: രാഹുൽ ഗാന്ധി

വയനാട്ടിലെ ടൂറിസം മേഖല പുനരുജ്ജീവിപ്പിക്കാൻ ആഹ്വാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലും കുറിപ്പിലുമാണ് അദ്ദേഹം വയനാടിന്‍റെ ടൂറിസം മേഖലക്കായി സംസാരിക്കുന്നത്. മഴ മാറിക്കഴിഞ്ഞാൽ വയനാട്ടിലെ വിനോദസഞ്ചാരം പുനരുജ്ജീവിപ്പിക്കാനും വിനോദസഞ്ചാരികളെ വയനാട്ടിലേക്കെത്താൻ പ്രേരിപ്പിക്കാനും കൂട്ടായ ശ്രമം നടത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു. രാഹുലിന്‍റെ കുറിപ്പ്: ഉരുൾ ദുരന്തമുണ്ടാക്കിയ നാശനഷ്ടങ്ങളിൽ നിന്ന് വയനാട് കരകയറുകയാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലും, എല്ലാ സമുദായങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള ആളുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഒത്തുചേരുന്നത് സന്തോഷകരമാണ്. വയനാട്ടിലെ ജനങ്ങൾക്ക് ഏറെ സഹായകമാകുന്ന ഒരു…

Read More

ചാലിയാറില്‍ പോത്തുകല്ല് മേഖലയില്‍ നിന്ന് വീണ്ടും ശരീരഭാഗം കണ്ടെത്തി

ചാലിയാറില്‍ പോത്തുകല്ല് മേഖലയില്‍ നിന്ന് വീണ്ടും ശരീരഭാഗം കണ്ടെത്തി. മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയര്‍ പ്രവര്‍ത്തകരാണ് ശരീരഭാഗം കണ്ടെത്തിയത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ വ്യക്തിയുടേതാണോ ശരീരഭാഗമെന്നാണ് സംശയിക്കുന്നത്. പൊലീസെത്തി ശരീരഭാഗം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വയനാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചാലിയാറിലൂടെ ഒഴുകിയെത്തിയ നിരവധി മൃതദേഹങ്ങള്‍ നേരത്തെ പോത്തുകല്ല് മേഖലയില്‍നിന്ന് കണ്ടെത്തിയിരുന്നു. അന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളും മൃതദേഹങ്ങളും പിന്നീട് വയനാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Read More

പൊതുസ്ഥലത്ത് യുവതിക്കുനേരെ യുവാക്കളുടെ ആക്രമണം 

ബെംഗളൂരു: വീട്ടുകാർക്കൊപ്പം ഹോട്ടലില്‍ ആഹാരം കഴിച്ചിറങ്ങിയ യുവതിക്കുനേരെ യുവാക്കള്‍ പൊതുസ്ഥലത്ത് നടത്തിയ ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നടപടി ഉറപ്പുമായി മംഗളൂരു സിറ്റി പോലീസ് കമീഷണർ അനുപം അഗർവാള്‍. കഴിഞ്ഞ ഞായറാഴ്ച രാത്രി 11നുണ്ടായ സംഭവത്തില്‍ ശനിയാഴ്ചയാണ് കമീഷണറുടെ ഇടപെടല്‍. പാണ്ഡേശ്വരം വനിത പോലീസും ബാർകെ പോലീസും തന്റെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് യുവതി ആക്രമണ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിടുകയായിരുന്നു. യുവതി പറയുന്നത്: ‘കഴിഞ്ഞ മാസം 25ന് രാത്രി ഒമ്പതരയോടെ മംഗളൂരു ലാല്‍ബാഗിലെ ഹോട്ടലില്‍ വീട്ടുകാർക്കൊപ്പം കയറി. 11നാണ് ആഹാരം കഴിച്ചത്.വാഷ്റൂമില്‍ ചെന്നപ്പോള്‍ സ്ത്രീകളുടെ…

Read More

സീതാറാം യെച്ചൂരി ആശുപത്രിയിൽ

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആശുപത്രിയിൽ. ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ്‌ അദ്ദേഹത്തെ എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്‌റ്റിട്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിൽ) പ്രവേശിപ്പിച്ചത്. വിദ​ഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സയിലാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഓ​ഗസ്റ്റ് 19 നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചിരുന്ന യെച്ചൂരിയെ പിന്നീട് ഐസിയുവിലേക്ക് മാറ്റി. യെച്ചൂരി അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

Read More

‘സിനിമയില്‍ ശക്തികേന്ദ്രങ്ങളില്ല’ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒടുവില്‍ പ്രതികരിച്ച് മമ്മൂട്ടി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്ന് ആമുഖത്തോടെയാണ് മമ്മൂട്ടി പോസ്റ്റ് ആരംഭിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി.…

Read More

കാട്ടുപന്നിയെ കൊല്ലാൻ നാടൻ ബോംബുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറി; വിദ്യാർഥി മരിച്ചു

ബെംഗളൂരു:നാടൻബോംബുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കോളേജ് വിദ്യാർഥി മരിച്ചു. ബെംഗളൂരുവിനടുത്ത് ദൊഡ്ഡനല്ലാല സ്വദേശി എൻ. പവനാണ്‌ (20) മരിച്ചത്. ഒപ്പമുള്ള അച്ഛൻ നാഗേഷ് നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. വീടിന് നാശമുണ്ടായി. കെ.ആർ. പുരയിലെ സ്വകാര്യ കോളേജിൽ ബി.സി.എ. വിദ്യാർഥിയാണ്. കാട്ടുപന്നിയെ കൊല്ലാനായി നാടൻബോംബുണ്ടാക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് ബെംഗളൂരു റൂറൽ എസ്.പി. സി.കെ. ബാബ പറഞ്ഞു. കാടിനോടുചേർന്നുള്ള സ്ഥലത്ത് ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും പറഞ്ഞു. ഹൊസകോട്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

ഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രതി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ഹിസ്ബത് തഹ്‌റീർ എന്ന തീവ്രവാദസംഘടനയുടെ മുഖ്യപ്രവർത്തകനെന്നു കരുതുന്ന അസീസ് അഹമ്മദിനെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പിടികൂടി. രാജ്യം വിടാനൊരുങ്ങുമ്പോഴായിരുന്നു അസീസിന്റെ അറസ്റ്റെന്ന് എൻ.ഐ.എ. അറിയിച്ചു. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് നയിച്ചതിന് ഹിസ്ബത് തഹ്‌റീർ പ്രവർത്തകർക്കെതിരേ തമിഴ്‌നാട്ടിൽ നടന്നുവരുന്ന അന്വേഷണങ്ങളുടെ തുടർച്ചയാണ് അസീസിന്റെ അറസ്റ്റ്. 70 വർഷംമുൻപ് ആരംഭിച്ച സംഘടനയെ പലരാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആറുപേർ തമിഴ്‌നാട്ടിൽ അറസ്റ്റിലായിരുന്നു. അസീസ് ഉൾപ്പെടെ ചിലർക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പ്രഭാഷണ പരിപാടികളിലൂടെയാണ് സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നത്. പ്രഭാഷണങ്ങൾ നടത്തുന്നതിൽ പ്രധാനി…

Read More

ബെംഗളൂരു-മൈസൂരു പാതയിൽ വാഹനങ്ങൾക്ക് അതിവേഗം; ദിവസം, 1.23 ലക്ഷം കേസുകൾ

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ വാഹനങ്ങളുടെ അതിവേഗം നിയന്ത്രിക്കാനാവാതെ ട്രാഫിക് പോലീസ്. എ.ഐ. ക്യാമറകളുൾപ്പെടെ സ്ഥാപിച്ച് അതിവേഗക്കാരുടെ പേരിൽ നിയമനടപടി സ്വീകരിക്കുന്നത് തുടരുമ്പോഴും നിയമലംഘനത്തിന് കുറവില്ല. ഓഗസ്റ്റ് ഒന്നുമുതൽ 26 വരെയുള്ള കണക്കുപ്രകാരം ഈ പാതയിൽ അതിവേഗത്തിന് പോലീസ് രജിസ്റ്റർചെയ്ത കേസുകളുടെ എണ്ണം 1,23,000 കടന്നു. പാതയിൽ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള എ.ഐ. ക്യാമറകളുടെയും 48 ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് ക്യാമറകളുടെയും സഹായത്തോടെ രജിസ്റ്റർചെയ്ത കേസുകളാണിത്. ഒരു കേസിൽ ട്രാഫിക് പോലീസ് ഈടാക്കുന്ന പിഴ ആയിരം രൂപയാണ്. മണിക്കൂറിൽ 100 കിലോമീറ്ററാണ് ഈ പാതയിൽ അനുവദനീയമായ…

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാവിലെ 9.12നായിരുന്നു ഭൂചലനം. കടലില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തൈ നാഗലാന്‍ഡിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. നോക്ലാക്ക് നഗരത്തിലാണ് അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായതിന് സമാനമായി 10 കിലോമീറ്റര്‍ ആഴത്തിലാണ് നാഗലാന്‍ഡില്‍ ഉണ്ടായ ഭൂചലനത്തിന്റേയും പ്രഭവകേന്ദ്രം.

Read More
Click Here to Follow Us