മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ഭീഷണി; നടനെതിരെ കേസ് 

ബെംഗളൂരു: മുൻകാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കന്ന‍ഡ നടൻ വരുണ്‍ ആരാധ്യക്കെതിരെ പോലീസ് കേസ്.

സോഷ്യല്‍ മീ‍ഡിയ ഇൻഫ്ലൂവൻസർ വർഷ കാവേരിയാണ് പരാതിക്കാരി.

കാമുകനായിരുന്ന വരുണ്‍ തന്നെ വഞ്ചിച്ചത് പിടികൂടിയപ്പോഴാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് വർഷ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇരുവരും 2019 മുതല്‍ പ്രണയത്തിലായിരുന്നു.

2023 ലാണ് വരുണിന്റെയും മറ്റൊരു യുവതിയുടെയും സ്വകാര്യ ചിത്രങ്ങള്‍ കാണാനിടയാകുന്നത്.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

ഇതോടെ അവർ ബന്ധം അവസാനിപ്പിച്ചു. ഇതിന് പിന്നാലെയാണ് നടൻ ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചത്.

കൊലപാതക ഭീഷണിയടക്കം നേരിട്ടതോടെ കുറച്ചു നാള്‍ വർഷ കാര്യങ്ങള്‍ പുറത്തുപറഞ്ഞിരുന്നില്ല.

ഇതിനിടെ വീ‍ഡിയോയും ചിത്രങ്ങളും വർഷയ്‌ക്ക് അയച്ചു നല്‍കുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സഹികെട്ടതോടെയാണ് അവർ പോലീസിനെ സമീപിച്ചത്.

വേറെ ആരെയെങ്കിലും വിവാഹം ചെയ്താല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

ബസവേശ്വർനഗർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

അന്വേഷണം പുരോഗമിക്കുകയാണ്.

വരുണ്‍ പ്രതികരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈ തുറന്നു പറച്ചിലുമുണ്ടാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts