നഗരത്തിൽ അടുത്ത അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത;

RAIN

ബംഗളൂരു: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനമനുസരിച്ച്, ബെംഗളൂരുവിൽ ഇന്ന് മിതമായ മഴ ലഭിക്കും . ഇന്ന് രാവിലെ മുതൽ നഗരത്തിലെ പലയിടത്തും മേഘാവൃതമായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ റിച്ച്മണ്ട് ടൗൺ, ശാന്തിനഗർ തുടങ്ങി ചിലയിടങ്ങളിൽ സാമാന്യം മഴ പെയ്തതോടെ സിലിക്കൺ സിറ്റിയിൽ അന്തരീക്ഷം തണുത്തു. അടുത്ത അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. സംസ്ഥാനത്തെ തീരപ്രദേശങ്ങളിലും മലയോര ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നീട് മഴയുടെ ശക്തി കുറയാൻ സാധ്യതയുണ്ട്. ബെംഗളൂരുവിൽ മാത്രമല്ല ചില…

Read More

പാർക്കിന്റെ പ്രധാനഗേറ്റ് തകർന്ന് 11 വയസ്സുകാരൻ മരിച്ച സംഭവം; ബി.ബി.എം.പി. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു: ബെംഗളൂരു കോർപ്പറേഷൻറെ (ബി.ബി.എം.പി.) യുടെ കീഴിലുള്ള പാർക്കിന്റെ പ്രധാനഗേറ്റ് തകർന്ന് 11 വയസ്സുകാരൻ മരിച്ച സംഭവത്തിൽ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനിയർ ശ്രീനിവാസ് രാജുവിനെ സസ്‌പെൻഡ് ചെയ്തു. ഞായറാഴ്ച വൈകീട്ട് മല്ലേശ്വരം രാജശങ്കർ പാർക്കിലുണ്ടായ അപകടത്തിൽ പി.ജി. ഹള്ളി സ്വദേശി നിരഞ്ജനാണ് മരിച്ചത്. ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നതിനിടെ നിരഞ്ജന്റെ ദേഹത്തേക്ക് തകർന്നു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിരഞ്ജനെ കെ.സി. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരായ കെ. ശാന്തല, ദേവരാജു, ബേബി ആയിഷ ഹുസൈൻ, എക്സിക്യൂട്ടീവ് എൻജിനിയർ എൽ. വെങ്കടേഷ്…

Read More

മുഡ ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം

ബെംഗളൂരു: മൈസൂരു വികസന അതോറിറ്റിയുടെ (മുഡ) ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയതോടെ സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി., ജെ.ഡി.എസ്. പ്രവർത്തകരുടെ പ്രതിഷേധം. പ്ലക്കാർഡുകളും പോസ്റ്ററുകളും കൈയിലേന്തി മുദ്രാവാക്യങ്ങളുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിലേക്ക് ഇരച്ചെത്തിയ ബി.ജെ.പി. പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജെ.ഡി.എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലായിരുന്നു ജെ.ഡി.എസ്. പ്രവർത്തകർ ഫ്രീഡം പാർക്കിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

Read More

മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ, അര്‍ജുന്‍ മലയാളികളുടെ മനസില്‍ ജീവിക്കും’: മഞ്ജു വാര്യര്‍

ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. മരിച്ചുവെന്ന് വേദനിക്കാനെങ്കിലും അര്‍ജുനെ തിരികെക്കിട്ടിയല്ലോയെന്നാണ് എന്ന് മഞ്ജു വാര്യര്‍ പറഞ്ഞത്. ഒരു പിടി ചാരമാകാനെങ്കിലും ഒരോര്‍മ. പ്രിയപ്പെട്ട അര്‍ജുന്‍, ഇനി നിങ്ങള്‍ മലയാളികളുടെ മനസ്സില്‍ ജീവിക്കുമെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു…

Read More

പകൽ മുഴുവൻ ഉറങ്ങി ഒമ്പത് ലക്ഷം നേടി ‘ബെംഗളൂരുകാരി’; സംഭവം ഇങ്ങനെ

ബെംഗളൂരു: ഒന്നും ചെയ്യാതെ വെറുതെ ഉറങ്ങി 9 ലക്ഷം നേടി വിജയിച്ച ബെംഗളൂരു സ്വദേശിയായ സായിശ്വരി പാട്ടീലാണ് ഇപ്പോൾ സോഷ്യൽ മീഡിയ വാർത്തകളിൽ നിറയുന്നത്. ഉറങ്ങി വെറുതെ എങ്ങനെ ലക്ഷങ്ങൾ സമ്പാദിക്കുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. വാസ്തവത്തിൽ, ബെംഗളുരു ആസ്ഥാനമായുള്ള സ്റ്റാർട്ട്-അപ്പ് ഹോം ആൻഡ് സ്ലീപ്പ് സൊല്യൂഷൻ ബ്രാൻഡായ വേക്ക്ഫിറ്റിൻ്റെ സ്ലീപ്പ് ഇൻ്റേൺഷിപ്പ് പ്രോഗ്രാമിൽ അടുത്തിടെ സായിശ്വരി പങ്കെടുത്തിരുന്നു. ഇതിലൂടെ പരമാവധി ഉറക്കം ലഭിക്കുന്നവർക്ക് 9 ലക്ഷം രൂപ സമ്മാനത്തോടൊപ്പം ‘സ്ലീപ്പ് ചാമ്പ്യൻ’ പുരസ്‌കാരവുമായിരുന്നു സമ്മാനം, ഇ മത്സരത്തിലാണ് സായിശ്വരി വിജയിച്ച് 9 ലക്ഷം രൂപ…

Read More

ഇലക്‌ട്രോണിക് സിറ്റിയിൽ വിഹരിച്ച പുള്ളിപ്പുലിയെ ഒടുവിൽ പിടികൂടി

ബംഗളൂരു: ബെംഗളൂരുവിൻറെ ഉറക്കം കെടുത്തിയ പുലി ഒടുവിൽ കെണിയിൽ വീണു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഇലക്ട്രോണിക് സിറ്റിയിലാണ് പുള്ളിപ്പുലി വിഹരിച്ചിരുന്നത്. പുള്ളിപ്പുലി റോഡ് മുറിച്ചു കടക്കുന്ന ദൃശ്യമാണ് ആദ്യം പതിഞ്ഞത്. ഇത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചു. ലക്ഷക്കണക്കിന് ഐടി ജീവനക്കാർ ജോലി ചെയ്യുന്ന ഇത്തരമൊരു വ്യവസായ മേഖലയിൽ പുള്ളിപ്പുലി ഓടുന്നത് കണ്ട് ജനം ഞെട്ടി. നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മൂന്ന് എല്ലുകൾ കൂട്ടിൽ സ്ഥാപിച്ചാണ് പുലിയെ പിടികൂടിയത്. ഈ പുലിയെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.

Read More

യുവതിയെ വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; പ്രതി മരിച്ച നിലയിൽ 

ബെംഗളൂരു: മഹാലക്ഷ്മി കൊലക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയില്‍ ആത്മഹത്യാ ചെയ്ത നിലയിലാണ് പ്രതി മുക്തിരാജ പ്രതാപ് റോയിയെ കണ്ടെത്തിയത്. മരത്തില്‍ കെട്ടി തൂങ്ങി ജീവനൊടുക്കിയ നിലയിലായിരുന്നു. ബെംഗളൂരുവില്‍ യുവതിയെ കൊന്നു റെഫ്രിജറേറ്ററില്‍ സൂക്ഷിച്ച കേസില്‍ പോലീസ് മുക്തിരാജ പ്രതാപ് റോയിയെ അന്വേഷിക്കുകയായിരുന്നു. മുക്തിരാജ പ്രതാപ് റോയിയെപ്പറ്റി അറിഞ്ഞ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുക്കാൻ ഒഡിഷയില്‍ എത്തിയപ്പോഴാണ് സംഭവം. അറസ്റ്റ് രേഖപ്പെടുത്തും മുൻപാണ് ഇയാളുടെ മരണം.

Read More

സിദ്ദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണം; ലുക്ക് ഔട്ട് നോട്ടീസ് പതിക്കാൻ നിർദേശം 

തിരുവനന്തപുരം: ബലാത്സംഗക്കേസ് പ്രതി സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തില്‍ എല്ലാ സംസ്ഥാന പോലീസ് മേധാവികള്‍ക്കും സ്പെഷ്യല്‍ ഇൻവസ്റ്റിഗേഷൻ സംഘം ലുക് ഔട്ട് നോട്ടീസ് നല്‍കി. സിദിഖിനെ കുറിച്ച്‌ വിവരം ലഭിക്കുന്നവർ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, ക്രൈം ബ്രാഞ്ച് എസ് പി എന്നിവരെ ബന്ധപ്പെടണമെന്നാണ് നോട്ടീസിലുളളത്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കാനാണ് നോട്ടീസ്.

Read More

തിളച്ച പാൽ ദേഹത്ത് മറിഞ്ഞ് ഒരു വയസുകാരൻ മരിച്ചു 

കോഴിക്കോട്: താമരശ്ശേരിയില്‍ തിളച്ച പാല്‍ ദേഹത്ത് മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യം. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.

Read More

തങ്കലാൻ ഒടിടി യിൽ!!! എപ്പോൾ എവിടെ കാണാം 

ചിയാൻ വിക്രം നായകനായ തങ്കലാൻ സിനിമ വൻ ഹിറ്റായിരുന്നു. വിക്രമിന്റെ തങ്കലാൻ ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നു. ഭാഷാഭേദമന്യ വിക്രം നായകനായ തങ്കലാൻ സിനിമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. നിലവില്‍ വിക്രമിന്റെ തങ്കലാൻ എന്തുകൊണ്ടാണ് ഒടിടിയില്‍ എത്താൻ വൈകുന്നത് എന്നതാണ് ചര്‍ച്ചയാകുന്നത്. നെറ്റ്ഫ്ലിക്സിലൂടെ വിക്രമിന്റെ തങ്കലാൻ സിനിമ ഒടിടിയില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സെപ്‍റ്റംബര്‍ 20ന് എത്തും എന്നായിരുന്നു ഒടിടി അപ്‍ഡേറ്റുകള്‍. ആ തിയ്യതിയില്‍ തങ്കലാൻ സിനിമയ്‍ക്ക് ഒടിടിയില്‍ എത്തിയില്ല. എപ്പോഴായിരിക്കും വിക്രമിന്റെ തങ്കലാൻ ഇനി ഒടിടിയില്‍ എത്തുക എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. ഒക്ടോബർ മാസം ചിത്രം ഒടിടി…

Read More
Click Here to Follow Us