ബെംഗളൂരു: നഗരത്തിലെ മഹാലക്ഷ്മിയുടെ ദാരുണമായ കൊലപാതകത്തിൽ സിലിക്കൺ സിറ്റിയിലെ ജനങ്ങൾ ഞെട്ടി. എന്നാൽ ഇത് ഏറ്റവും കൂടുതൽ ബാധിക്കാൻപോകുന്നത് നഗരത്തിലെത്തുന്ന ബാച്ചിലേഴ്സിനെയാണ്.
ബെംഗളൂരുവിലെ വീട്ടുടമസ്ഥരാണ് കൂടുതൽ ആശങ്കാകുലരായിരിക്കുന്നത് . ബാച്ചിലേഴ്സിന് വീട് നൽകില്ലെന്ന് ഒരുവിധത്തിൽ പെട്ട എല്ലാ വീട്ടുടമസ്ഥരും ഇതിനോടകം തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
തെളിവിനായി ആധാർ കാർഡും വോട്ടർ ഐഡി കോപ്പിയും വാങ്ങിയിട്ടും പ്രയോജനമില്ലെന്നാണ് ഇവർ പറയുന്നത്.
ചിലർ നൽകുന്ന ആധാർ കാർഡും മറ്റു രേഖകളും വ്യാജമാണെന്നും അവ ഉപയോഗിച്ച് വാടകയ്ക്ക് താമസിക്കുന്നവരുടെ ഉറവിടം കണ്ടെത്തുക പ്രയാസമാണെന്നും വാടക ഉടമകൾ പരാതിപ്പെടുന്നു.
കുറ്റകൃത്യങ്ങൾ പെരുകിയതോടെ ടെൻഷനിൽ കഴിയുന്ന വീട്ടുടമസ്ഥർ, ജില്ലയിലും സംസ്ഥാനത്തിന് പുറത്തുമുള്ള ആളുകളെ എങ്ങനെ വിശ്വസിച്ച് വാടകവീടുകൾ നൽകുമെന്ന അമർഷമാണ് പ്രകടിപ്പിക്കുന്നത്. ഇതിന് പുറമെ ചില ആവശ്യങ്ങളും വീട്ടുടമസ്ഥർ നിരത്തിയിട്ടുണ്ട്.
വീട്ടുടമസ്ഥരുടെ ആവശ്യങ്ങൾ?
01. ചിലർ ആധാർ കാർഡ് നൽകാതെ വഞ്ചിക്കുന്നു, നിർബന്ധമായും ആധാർ നൽകണം
02. ആധാർ വ്യാജമാണോ യഥാർത്ഥമാണോ എന്നറിയാൻ ഹെൽപ്പ് ഡെസ്ക് ആവശ്യമാണ്
03. ആധാർ കാർഡിനൊപ്പം പാൻ കാർഡ്, വോട്ടർ ഐഡി എന്നിവ നൽകണം
04. പ്രാദേശിക ഭരണകൂടം സി.സി.ടി.വി. റോഡിലും ഇടവഴികളിൽ പോലും സ്ഥാപിക്കണം
05. തുടക്കത്തിൽ വീട്ടിൽ എത്ര പേർ ഉണ്ടാകും അത്ര തന്നെ ആളുകൾ തുടർന്നും ഉണ്ടാകാൻ പാടുള്ളു
06. വാടക വീട്ടിൽ പാർട്ടി അനുവദനീയമല്ല