സ്വർണ വില താഴോട്ട് 

jewellery

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വര്‍ധിച്ച്‌ 55,000 രൂപ കടന്ന് മുന്നേറിയ സ്വര്‍ണവിലയാണ് ഇടിയാന്‍ തുടങ്ങിയത്. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000 കടന്നിരുന്നു. തുടര്‍ന്നുള്ള രണ്ടുദിവസം വില കുറയുന്നതാണ് ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തില്‍…

Read More

തക്കാളി കൃഷി നഷ്ടത്തിലായതോടെ ലാപ്ടോപുകൾ മോഷ്ടിച്ച ടെക്കി അറസ്റ്റിൽ 

ബെംഗളൂരു: വായ്പയെടുത്ത് നടത്തിയ തക്കാളി കൃഷി നഷ്ടത്തിലായതോടെ കടം വീട്ടാൻ ഓഫീസിലെ ലാപ്ടോപുകൾ മോഷ്ടിച്ച് വിറ്റ ടെക്കി പിടിയിൽ. ഹൊസൂർ സ്വദേശി മുരുഗേഷ് ആണ് അറസ്റ്റിലായത്. വൈറ്റ്ഫീൽഡ് പോലീസ് അറസ്റ്റ് ചെയ്ത് മുരുഗേഷ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 57 ലാപ്ടോപ്പുകളാണ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്ന മുരുഗേഷ് ഓഫീസിൽ നിന്ന് മോഷ്ടിച്ചത്. ഫെബ്രുവരി മുതൽ ലാപ്ടോപ്പുകൾ മോഷ്ടിച്ചു തുടങ്ങിയിരുന്നു. തുടർന്ന് കഴിഞ്ഞ മാസം അവസാനത്തോടെ മുരുഗേഷ് കമ്പനിയിൽ നിന്ന് രാജിവെച്ചു. ഈ മാസമാണ് ലാപ്ടോപ്പുകൾ നഷ്ടമായതിനെക്കുറിച്ച് ഓഫീസ് അധികൃതർ മനസ്സിലാക്കിയത്. തുടർന്ന് സി.സി.ടി.വികൾ പരിശോധിച്ചതോടെയാണ് മോഷണം തെളിഞ്ഞത്.…

Read More

ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം 

ഉദുമ: വീട്ടുമുറ്റത്തിരുന്ന് കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരൻ മരിച്ചു. ഉദുമ, പളളം തെക്കേക്കരയിലെ മാഹിൻ റാസിയുടെയും റഹീമയുടെയും മകൻ അബുതാഹിറാണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. കാസർകോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

ബന്ധുവിന് കരള്‍ പകുത്തു നൽകിയതിന് പിന്നാലെ യുവതി മരിച്ചു 

ബെംഗളൂരു: ഭർത്താവിന്റെ ബന്ധുവിന് കരള്‍ പകുത്തു നല്‍കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു. മംഗളൂരുവിനടുത്ത മനെല്‍ ശ്രീനിവാസ എം.ബി.എ കോളജ് അധ്യാപികയായ അർച്ചന കാമത്താണ് (33) മരിച്ചത്. ഭർത്താവ് സി.എ. ചേതൻ കുമാറിന്റെ ബന്ധുവിന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ചേരുന്ന രക്ത ഗ്രൂപ് കരള്‍ ലഭ്യമല്ലാത്തതിനാല്‍ അർച്ചനയുടെ കരള്‍ ഭാഗം നല്‍കുകയായിരുന്നു. 12 ദിവസം മുമ്പാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നടന്നത്. കരള്‍ സ്വീകരിച്ചയാള്‍ സുഖമായിരിക്കുന്നു. അർച്ചനയും സാധാരണ ജീവിതം നയിച്ചുവരുന്നതിനിടെ പെട്ടെന്ന് അവശയാവുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Read More

സ്വിമ്മിംഗ് പൂളിൽ വീണ് 3 വയസുകാരൻ മരിച്ചു 

കൊച്ചി: സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടില്‍ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടിലെ സ്വിമ്മിംഗ് പൂളിലാണ് കുട്ടി വീണത്. അവധിക്കാലമായതിനാല്‍ വീട്ടില്‍ ബന്ധുക്കളെല്ലാം ഒത്തുകൂടിയിരുന്നു. അതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലില്‍ വീടിനകത്തുള്ള സ്വിമ്മിംഗ് പൂളില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തി. അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.

Read More

ന്യൂയോർക്ക് സിറ്റിയിലെ സ്കൈഡെക്ക് സന്ദർശിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിൽ 250 മീറ്റർ ഉയരമുള്ള വിനോദസഞ്ചാര കേന്ദ്രം നിർമിക്കാൻ ആഗ്രഹിക്കുന്ന ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ യുഎസ് സന്ദർശനത്തിനിടെ ന്യൂയോർക്ക് സിറ്റിയിലെ സ്‌കൈഡെക്ക് സന്ദർശിച്ചു. ഹഡ്‌സൺ യാർഡിലെ ഒരു കെട്ടിടത്തിൻ്റെ 100-ാം നിലയിൽ 7,500 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ‘ദ എഡ്ജ്’ എന്ന സ്കൈഡെക്ക് അദ്ദേഹം സന്ദർശിച്ചു. സ്‌കൈഡെക്ക് ഫ്ലോർ മുതൽ സീലിംഗ് വരെ പൂർണ്ണമായും ഗ്ലാസ് കൊണ്ട് നിർമ്മിച്ചതാണ്, കൂടാതെ ബിഗ് ആപ്പിളിൻ്റെ മനോഹരമായ 360 ഡിഗ്രി കാഴ്ചയും പ്രദാനം ചെയ്യുന്നു. സന്ദർശന വേളയിൽ ശിവകുമാർ ആർക്കിടെക്റ്റ് ഡോ. ബാബു കിലാരയുമായി കൂടിക്കാഴ്ച…

Read More

ഗുണ്ടൽപേട്ടിൽ അപകടം 6 വയസുകാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

സുൽത്താൻബത്തേരി : ഓണാവധിക്ക് കർണാടക ഗുണ്ടൽപേട്ടിലെ പൂപ്പാടം സന്ദർശിക്കാനെത്തിയ കുടുംബത്തിലെ മൂന്നുപേർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. നെന്മേനി അമ്പുകുത്തി ഗോവിന്ദമൂല പാഴൂർ വീട്ടിൽ ധനേഷ് (38), ഭാര്യ അഞ്ജു (27), മകൻ ഇഷാൻ കൃഷ്ണ (ആറ്്) എന്നിവരാണ് മരിച്ചത്. ഗുണ്ടൽപേട്ട് ടൗണിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം 3.30-ഓടെയായിരുന്നു അപകടം. പൂപ്പാടങ്ങൾ സന്ദർശിച്ചശേഷം ധനേഷും കുടുംബവും ബത്തേരി ഭാഗത്തേക്ക് തിരിച്ചുവരുന്നതിനിടെയാണ് കരിങ്കല്ലുകയറ്റി വരുകയായിരുന്ന ടോറസ് ലോറി ബൈക്കിന്റെ പിന്നിൽ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ധനേഷ് റോഡിലേക്ക് തെറിച്ചുവീണു. അഞ്ജുവും മകൻ ഇഷാൻ കൃഷ്ണയും ബൈക്കും ലോറിക്കടിയിൽ കുടുങ്ങിപ്പോയിരുന്നു.…

Read More

പിജികളിൽ സിസിടിവി കാമറ സ്ഥാപിക്കുന്നതിനുള്ള സമയപരിധി ഈ ദിവസത്തേക്ക് നീട്ടി; വിശദാംശങ്ങൾ അറിയാൻ

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി. പുതിയ സമയപരിധി സെപ്റ്റംബർ 21 ആണ്. ഇതിനുള്ളിൽ പിജി താമസവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് പുറപ്പെടുവിച്ച മുഴുവൻ മാർഗനിർദേശങ്ങളും നടപ്പാക്കണമെന്നും ബിബിഎംപി ആവശ്യപ്പെട്ടു. സിസിടിവി കാമറ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള മാർഗനിർദേശം പാലിക്കാൻ നേരത്തെ സെപ്റ്റംബർ 15 വരെയായിരുന്നു ബിബിഎംപി സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ പിജി അസോസിയേഷനുകൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇതു നീട്ടുകയായിരുന്നു. എല്ലാ പിജികളിലും സിസിടിവി കാമറകൾ നിർബന്ധമായും സ്ഥാപിക്കേണ്ടതാണ്. കൂടാതെ 90 ദിവസത്തെ ഫുട്ടേജുകൾ…

Read More

പ്രധാനമന്ത്രിയാക്കാമെന്ന് വാഗ്‌ദാനം ലഭിച്ചു: വൻ വെളിപ്പെടുത്തലുമായി മന്ത്രി നിതിൻ ഗഡ്കരി

നാഗ്പുർ : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഒരു മുതിർന്ന പ്രതിപക്ഷനേതാവ് തന്നെ പ്രധാനമന്ത്രിയാക്കാമെന്ന് വാഗ്‌ദാനംചെയ്ത് സമീപിച്ചെങ്കിലും തനിക്ക് അങ്ങനെയൊരു മോഹമില്ലെന്ന് പറഞ്ഞ് നിരസിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. താൻ ആരുടെയും പേര് പറയുന്നില്ലെന്നും ഗഡ്കരി പറഞ്ഞു. നാഗ്പുരിൽ ജേണലിസം പുരസ്കാര ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഗഡ്കരിയുടെ ഈ വെളിപ്പെടുത്തൽ. ‘നിങ്ങൾക്ക് പ്രധാനമന്ത്രിയാകാൻ താത്പര്യമുണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കാം’ -ആ വ്യക്തി പറഞ്ഞു. താൻ ഈ വാഗ്‌ദാനം നിരസിക്കുകയായിരുന്നു. പ്രധാനമന്ത്രിയാകുകയെന്നത് തന്റെ ജീവിതത്തിലെ ലക്ഷ്യമല്ലെന്നും പാർട്ടിയോട് എല്ലായിപ്പോഴും വിശ്വസ്തത പുലർത്തുന്ന പ്രവർത്തകനാണെന്നും ഗഡ്കരി പറഞ്ഞു.

Read More

ജയിൽ റെയിഡ്; ‘മുൻകാല റെക്കോർഡുകൾ തകർത്ത് ഏറ്റവുമധികം അനധികൃത വസ്തുക്കൾ പിടിച്ചെടുത്തു’

jail

ബംഗളൂരു: ബംഗളൂരു സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിൽ പോലീസ് ശനിയാഴ്ച റെയ്ഡ് നടത്തി, സമീപകാലത്ത് കണ്ടെത്തിയതിലും ഏറ്റവും കൂടുതൽ സ്മാർട്ഫോണുകളും മറ്റ് അനധികൃത വസ്തുക്കളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഡസൻ കണക്കിന് പോലീസ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ കുപ്രസിദ്ധ ഗുണ്ടാസംഘം ‘വിൽസൺ ഗാർഡൻ’ നാഗയെയും കൂട്ടാളികളെയും പാർപ്പിച്ചിരിക്കുന്ന 11 സെല്ലുകളെ ലക്ഷ്യമാക്കിയാണ് തിരച്ചിൽ നടത്തിയത്. കന്നഡ സിനിമാതാരം ദർശൻ തൂഗുദീപയും നാഗയെപ്പോലുള്ള ഗുണ്ടാസംഘങ്ങളും ഉൾപ്പെടെയുള്ള വിഐപി അന്തേവാസികൾക്ക് “പ്രത്യേക പരിഗണന” നൽകിയെന്ന ആരോപണത്തിന് ആഴ്ചകൾക്ക് ശേഷമാണ് ഓപ്പറേഷൻ നടന്നത്. വിവാദത്തിൽ സംസ്ഥാന സർക്കാർ…

Read More
Click Here to Follow Us