ബന്ധുവിന് കരള്‍ പകുത്തു നൽകിയതിന് പിന്നാലെ യുവതി മരിച്ചു 

ബെംഗളൂരു: ഭർത്താവിന്റെ ബന്ധുവിന് കരള്‍ പകുത്തു നല്‍കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു.

മംഗളൂരുവിനടുത്ത മനെല്‍ ശ്രീനിവാസ എം.ബി.എ കോളജ് അധ്യാപികയായ അർച്ചന കാമത്താണ് (33) മരിച്ചത്.

ഭർത്താവ് സി.എ. ചേതൻ കുമാറിന്റെ ബന്ധുവിന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ചേരുന്ന രക്ത ഗ്രൂപ് കരള്‍ ലഭ്യമല്ലാത്തതിനാല്‍ അർച്ചനയുടെ കരള്‍ ഭാഗം നല്‍കുകയായിരുന്നു.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്

12 ദിവസം മുമ്പാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നടന്നത്.

കരള്‍ സ്വീകരിച്ചയാള്‍ സുഖമായിരിക്കുന്നു.

അർച്ചനയും സാധാരണ ജീവിതം നയിച്ചുവരുന്നതിനിടെ പെട്ടെന്ന് അവശയാവുകയായിരുന്നു.

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts