പിജികളിൽ സിസിടിവി കാമറ സ്ഥാപിക്കുന്നതിനുള്ള സമയപരിധി ഈ ദിവസത്തേക്ക് നീട്ടി; വിശദാംശങ്ങൾ അറിയാൻ

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി. പുതിയ സമയപരിധി സെപ്റ്റംബർ 21 ആണ്.

ഇതിനുള്ളിൽ പിജി താമസവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് പുറപ്പെടുവിച്ച മുഴുവൻ മാർഗനിർദേശങ്ങളും നടപ്പാക്കണമെന്നും ബിബിഎംപി ആവശ്യപ്പെട്ടു.

സിസിടിവി കാമറ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള മാർഗനിർദേശം പാലിക്കാൻ നേരത്തെ സെപ്റ്റംബർ 15 വരെയായിരുന്നു ബിബിഎംപി സമയപരിധി നിശ്ചയിച്ചിരുന്നത്.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

എന്നാൽ പിജി അസോസിയേഷനുകൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇതു നീട്ടുകയായിരുന്നു. എല്ലാ പിജികളിലും സിസിടിവി കാമറകൾ നിർബന്ധമായും സ്ഥാപിക്കേണ്ടതാണ്.

കൂടാതെ 90 ദിവസത്തെ ഫുട്ടേജുകൾ സൂക്ഷിക്കേണ്ടതുമാണ്. റസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്ന പിജികൾക്ക് ലൈസൻസ് നിർബന്ധമാണെന്നും, കാലഹരണപ്പെട്ട ലൈസൻസ് പുതുക്കാനും ബിബിഎംപി നിർദേശിച്ചിട്ടുണ്ട്. മാർഗനിർദേശം പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും, ലൈസൻസ് റദ്ദാക്കുമെന്നും ബിബിഎംപി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts