ബെംഗളൂരു : വർണക്കാഴ്ചകളുടെ മേളനമൊരുക്കി ലാൽബാഗ് പുഷ്പമേളയ്ക്ക് ഉജ്വലതുടക്കം.
ലാൽബാഗിലെ ഗ്ലാസ് ഹൗസിനുള്ളിൽ ആയിരക്കണക്കിന് പൂക്കൾക്കൊണ്ടുനിർമിച്ച പഴയ പാർലമെന്റ് മന്ദിരത്തിന്റെ മാതൃകയാണ് ഇത്തവണത്തെ മേളയുടെ മുഖ്യാകർഷണം.
പാർലമെന്റ് മന്ദിരത്തിന്റെ മുൻപിൽ ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയും സ്ഥാനംപിടിച്ചിരിക്കുന്നു.
216-ാമത് ലാൽബാഗ് പുഷ്പമേളയ്ക്കാണ് ഇത്തവണ തുടക്കംകുറിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചാണ് മേള. ഡോ. ബി.ആർ. അംബേദ്കറുടെ സംഭാവനകളാണ് ഇത്തവണത്തെ മേളയുടെ വിഷയം.
അംബേദ്കറുടെ കുട്ടിക്കാലംതൊട്ടുള്ള ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രദർശനം മേളയുടെ ഭാഗമാണ്.അംബേദ്കർ രാജ്യത്തിനുനൽകിയ സംഭാവനകൾ, സാമൂഹ്യനീതിക്കുവേണ്ടിചെയ്ത സമരങ്ങൾ, അദ്ദേഹം ബുദ്ധമതം സ്വീകരിച്ചത്, ഭരണഘടനാനിർമാണത്തിൽ അദ്ദേഹം വഹിച്ച പങ്ക് തുടങ്ങിയവ പ്രദർശനത്തിലുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.