വയനാടിനായി കൈകോർത്ത് ബെംഗളൂരുവും 

ബെംഗളൂരു: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ദുരന്തത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം പകരാനും സഹായം എത്തിക്കാനും വേണ്ട നടപടികൾ എടുക്കാൻ നോർക്കയുടെ നേതൃത്വത്തിൽ നടന്ന ലോക കേരളസഭാംഗങ്ങളുടെയും ബെംഗളൂരുവിലെ സാംസ്കാരിക സംഘടന പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു.

നോർക്ക റൂട്ട് ഡെവലപ്മെന്റ് ഓഫീസർ ശ്രീമതി റീസ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടന്ന ഗൂഗിൾ മീറ്റിൽ ലോക കേരളസഭാംഗങ്ങളായ സി കുഞ്ഞപ്പൻ, എൽദോ ബേബി, എം.കെ.നൗഷാദ്, കെ.പി. ശശിധരൻ, റെജികുമാർ എന്നിവർ പങ്കെടുത്തു.

കൂടാതെ സിപിഎസി സെക്രട്ടറി ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി അനിരുപ് വത്സൻ, സൗത്ത് വെസ്റ്റ് കേരളസമാജം പ്രസിഡന്റ് പ്രമോദ് വി, പൂജാരി മനോജ്‌ വിശ്വനാഥൻ, ഡെക്കാൻ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി, മലയാളം മിഷൻ കോഡിനേറ്റർ ജീവൻ, സർജാപുര മലയാളി സമാജം സെക്രട്ടറി രാജീവ്‌ കുന്തലഹള്ളി കേരള സമാജം സെക്രട്ടറി അജിത്ത് കോടോത്ത്, സുവർണ്ണ കർണാടക കേരളസമാജം പ്രസിഡന്റ് രാജൻ ജേക്കബ്, കെ.എൻ.ഇ ട്രസ്റ്റ് സെക്രട്ടറി, ജയ്ജോ ജോസഫ്, ഡോക്ടർ നകുൽ (AIMA), ശാസ്ത്ര സാഹിത്യ വേദി സെക്രട്ടറി ശ്രീമതിപൊന്നമ്മ ദാസ്, തിപ്പ സാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെക്രട്ടറി പി.പി.പ്രദീപ്, എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

കൂടാതെ മംഗലാപുരം കേരള സമാജം സെക്രട്ടറി മാക്സിൻ സെബാസ്റ്റ്യനും യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

ബെംഗളൂരു മൈസൂരു മംഗലാപുരം എന്നീ നഗരങ്ങളിലെ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുകയും വയനാട് കളക്ടറേറ്റും കേരള സർക്കാരുമായി ബന്ധപ്പെട്ട് അവരെ പുനരധിവസിപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും യോഗം അഭിപ്രായപ്പെട്ടു.

സംഘടനകളിലൂടെ പണം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ സഹായം എത്തിക്കാനും യോഗം തീരുമാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us