കേരളത്തിൽ മഴ തുടരും; ജില്ലകളിൽ അലേർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും ആറ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍…

Read More

വിശ്വാസികൾക്ക് നവ്വ്യാനുഭവമായി ജാലഹള്ളി വലിയപള്ളി മദ്ഹബാഹ

ബെംഗളൂരു : ജാലഹള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലെ വിശുദ്ധ മദ്ബഹായുടെ പുനഃശുദ്ധീകരണവും, അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണവും, വിശുദ്ധ മൂന്നിൻമേൽ കുർബാനയും ജൂൺ 29, 30(ശനി, ഞായർ) തീയതികളിൽ നടന്നു. ഈ വിശുദ്ധ കൂദാശാ കർമം അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് (കൊച്ചി ഭദ്രാസനം), അഭി. ഡോ. എബ്രാഹം മാർ സെറാഫിം (തുമ്പമൺ ഭദ്രാസനം), അഭി. ഗീവർഗീസ് മാർ ഫിലക്‌സിനോസ് (ബാംഗ്ലൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത) എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി Rev.Fr സന്തോഷ് സാമുവേൽ ഇടവകയുടെ മുൻവികാരിമാർ ബെംഗളൂരു…

Read More

അണക്കെട്ട് കാണാനെത്തിയ യുവാവ് മുങ്ങി മരിച്ചു 

ബെംഗളൂരു: കുശാൽനഗർ ഹാരംഗി അണക്കെട്ട് കാണാൻ എത്തിയ യുവാവ് മുങ്ങി മരിച്ചു. മൈസൂരു സ്വദേശി ശശിയാണ് മരിച്ചത്. മൈസൂരുവിൽ നിന്ന് 15 അംഗ സംഘമാണ് അണക്കെട്ടിൽ എത്തിയത്.

Read More

നാല് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു 

മലപ്പുറം: കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് രോഗലക്ഷണങ്ങള്‍. ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ല. സ്‌കൂളിലെ 127 കുട്ടികള്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. അതില്‍ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ കുടിവെള്ളത്തിന്റെയും സാമ്പിള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ രോഗവ്യാപനത്തിന്റെ കാരണം വ്യക്തമാകൂ.

Read More

ഫണ്ട് തിരിമറിക്കേസ്; മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീട് ഉപരോധിക്കാൻ ഒരുങ്ങി ബി.ജെ.പി.

ബെംഗളൂരു : എസ്.ടി. വികസന കോർപ്പറേഷൻ ഫണ്ട് തിരിമറിക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി. ജൂലായ് മൂന്നിന് മുഖ്യമന്ത്രിയുടെ വീട് ബി.ജെ.പി. ഉപരോധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര പറഞ്ഞു. കോർപ്പറേഷന്റെ 187 കോടി രൂപ അനധികൃതമായി തിരിമറി നടത്തിയെന്നാണ് ആരോപണം. കോർപ്പറേഷന്റെ എം.ഡി.യുൾപ്പെടെ കേസിൽ അറസ്റ്റിലായിരുന്നു. പട്ടികവർഗ വികസനവകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവെക്കുകയും ചെയ്തു.

Read More

ബഹിരാകാശനിലയത്തിൽ നിന്ന് സുനിത വില്യംസിൻ്റെ മടങ്ങിവരവ് വൈകുന്നതിൽ ആശങ്കവേണ്ട; ഐഎസ്ആർഒ മേധാവി എസ്. സോമനാഥ്

ബെംഗളൂരു : അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്.) നിന്ന് ഇന്ത്യൻവംശജയായ സുനിതാ വില്യംസിന്റെ മടങ്ങിവരവ് വൈകുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ബഹിരാകാശനിലയം മനുഷ്യർക്ക് വളരെക്കാലം താമസിക്കാൻ സുരക്ഷിതമായ സ്ഥലമാണ്. ബഹിരാകാശനിലയത്തിലുള്ളവരെല്ലാം ഒരുദിവസം തിരിച്ചെത്തും. ബോയിങ് സ്റ്റാർലൈനർ എന്ന പുതിയ ക്രൂ മൊഡ്യൂളിനെക്കുറിച്ചും സുരക്ഷിതമായി മടങ്ങിവരാനുള്ള അതിന്റെ കഴിവിനെക്കുറിച്ചുമുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സുരക്ഷിതമായി ഭൂമിയിലെത്താനുള്ള കഴിവ് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിനുണ്ട്. അതിനാൽ ആശങ്കപ്പെടേണ്ടതില്ല. തങ്ങളെല്ലാവരും സുനിതയുടെ ധീരതയിൽ അഭിമാനിക്കുകയാണെന്നും ഇനിയും ധാരാളം ദൗത്യങ്ങൾ അവർക്ക് മുന്നിലുണ്ടെന്നും സോമനാഥ് പറഞ്ഞു. ജൂൺ അഞ്ചിനാണ് സുനിതയും…

Read More

ഷവർമക്കടകളിൽ നിന്നും പരിശോധനയിൽ കണ്ടെടുത്ത 17 സാംപിളുകളിൽ പകുതിയും ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തൽ

ബെംഗളൂരു : കർണാടകത്തിൽ ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി. പത്ത്‌ ജില്ലകളിൽനിന്നായി 17 സാംപിളുകൾ പരിശോധിച്ചപ്പോൾ എട്ടെണ്ണവും ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തി. ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, മൈസൂരു, തുമകൂരു, ഹുബ്ബള്ളി, മംഗളൂരു, ബല്ലാരി, ബെലഗാവി തുടങ്ങിയ ജില്ലകളിലാണ് പരിശോധനനടത്തിയത്. ബാക്ടീരിയയുടെയും യീസ്റ്റിന്റെയും അളവ് കൂടുതലാണെന്നാണ് കണ്ടെത്തൽ. പലകടകളിലും വൃത്തിഹീനമായ സാഹചര്യത്തിൽ പാകംചെയ്യൽ, വിതരണംചെയ്യുന്ന സമയത്തെ ശുചിത്വക്കുറവ് എന്നിവ കണ്ടെത്തി. ലാബ് റിപ്പോർട്ടിനെത്തുടർന്ന് വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഷവർമയുണ്ടാക്കിയ സ്ഥാപനങ്ങൾക്കെതിരേ നടപടിയാരംഭിച്ചതായി ഭക്ഷ്യസുരക്ഷാ കമ്മിഷണർ കെ. ശ്രീനിവാസ് അറിയിച്ചു. പഴകാത്ത ഇറച്ചിയുപയോഗിച്ച് ഷവർമയുണ്ടാക്കണമെന്നും എഫ്.എസ്.എസ്.എ.ഐ.…

Read More

നഗരം ഡെങ്കിപ്പനി ഭീതിയിൽ; 27-കാരൻ മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിച്ച് 27-കാരൻ മരിച്ചു. സി.വി. രാമൻ നഗർ സ്വദേശിയെ പനിയെത്തുടർന്ന് ജൂൺ 25-നാണ് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനി തീവ്രമായതിനെത്തുടർന്ന് 27-നാണ് മരണം സംഭവിച്ചതെന്ന് ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി.) ചീഫ് ഹെൽത്ത് ഓഫീസർ ഡോ. സയിദ് സിറാജുദ്ദീൻ മദ്‌നി പറഞ്ഞു. ഈവർഷം ബെംഗളൂരുവിലെ ആദ്യത്തെ ഡെങ്കിപ്പനിമരണമാണിത്. സംസ്ഥാനത്തെ ആറാമത്തേതും. ഹാസൻ, ശിവമോഗ, ധാർവാഡ്, ഹാവേരി എന്നീ ജില്ലകളിലായി നേരത്തേ അഞ്ചുപേർ മരിച്ചിരുന്നു. അതിനിടെ കഴിഞ്ഞദിവസം രോഗലക്ഷണങ്ങളോടെ ബെംഗളൂരുവിൽ മരിച്ച രണ്ടുപേരിൽ ഒരാളുടെ മരണകാരണം ഡെങ്കിപ്പനിയല്ലെന്നു സ്ഥിരീകരിച്ചു. അർബുദബാധിതയായ 80-കാരിയുടെ…

Read More

കടലാസിൽ തന്നെ; സംസ്ഥാന സർക്കാരിന്റെ യാത്രാ ആപ്പ് വൈകുന്നു

ബെംഗളൂരു : പ്രമുഖ ഓൺലൈൻ ടാക്സി കമ്പനികളായ ഒല, ഊബർ മാതൃകയിൽ കർണാടക സർക്കാർ സ്വന്തമായി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച യാത്രാ ആപ്പ് ഇപ്പോഴും കടലാസിൽ തന്നെ. സ്വകാര്യ ഓൺലൈൻ ടാക്സി കമ്പനികൾക്കെതിരേ ഓട്ടോ, ടാക്സി ഡ്രൈവർമാർ വ്യാപക പരാതികൾ ഉന്നയിച്ചതിനെ തുടർന്ന് 2023 ഓഗസ്റ്റിലാണ് സർക്കാർ സ്വന്തമായി യാത്രാ ആപ്പ് ആരംഭിക്കാൻ നടപടി ആരംഭിച്ചത്. ഒല, ഊബർ തുടങ്ങിയ കമ്പനികൾ വൻ തുക കമ്മിഷനായി ഈടാക്കുന്നുവെന്നായിരുന്നു ഡ്രൈവർമാരുടെ പരാതി. മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിന് ഗതാഗതവകുപ്പ് ഇ-ഗവേണൻസ് വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. ആറുമാസമായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. ഇതിന്…

Read More

മുൻമുഖ്യമന്ത്രി വീരപ്പ മൊയ്‌ലിയുടെ മകളും ഭരതനാട്യ നർത്തകിയുമായ ഹംസ മൊയ്‌ലി അന്തരിച്ചു

ബെംഗളൂരു : കർണാടക മുൻമുഖ്യമന്ത്രി വീരപ്പ മൊയ്‌ലിയുടെ മകളും ഭരതനാട്യനർത്തകിയുമായ ഹംസ മൊയ്‌ലി (52) അന്തരിച്ചു. ശനിയാഴ്ച രാത്രി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊറിയോഗ്രാഫർകൂടിയായ ഹംസ, ദേവദാസികളുടെ ജീവിതം ആസ്പദമായിട്ടുള്ള തമിഴ് സിനിമയായ ‘ശൃംഗാര’ത്തിൽ അഭിനയിച്ചിട്ടുണ്ട്. വഴുവീർ സ്കൂൾ ഓഫ് ക്ലാസിക് ഡാൻസ് ആൻഡ് മ്യൂസിക്കിലും കലാക്ഷേത്ര സ്കൂൾ ഓഫ് ഭരതനാട്യത്തിലും പരിശീലനംനേടിയ ഹംസ, ഇന്ത്യയിലും വിദേശത്തും ഒട്ടേറെ വേദികളിൽ നൃത്തം അവതരിപ്പിച്ചു. കലാരംഗത്ത് ശോഭിച്ചുനിൽക്കുമ്പോഴും സാമൂഹികപ്രവർത്തനത്തിലും സജീവമായിരുന്നു. കുട്ടികൾക്കുവേണ്ടി ഹിന്ദിയിൽ നാടകമെഴുതിയിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ നാടകത്തിൽ നൃത്തസംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഢിൽ രാഷ്ട്രീയസന്ദർശനത്തിലായിരുന്ന…

Read More
Click Here to Follow Us