ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് ഭൂമി കൈമാറിയത് നിയമവിരുദ്ധമാണെന്ന ആരോപണമുയർന്നതിനെത്തുടർന്ന് മൈസൂരു അർബൻ ഡിവലപ്‌മെന്റ് അതോറിറ്റി(മുഡ) നടത്തിയ മുഴുവൻ ഭൂമികൈമാറ്റങ്ങളും സർക്കാർ സസ്പെൻഡ് ചെയ്തു. മുഡയുടെ 50:50 പദ്ധതിപ്രകാരം ഭൂമി നൽകിയതിലാണ് ആരോപണമുയർന്നത്. പ്ലോട്ടുകൾ വികസിപ്പിക്കാൻ മുഡ ഏറ്റെടുക്കുന്ന തരിശുഭൂമിയുടെ അളവിന്റെ പകുതി വികസിപ്പിച്ച ഭൂമി തിരിച്ചുനൽകുന്ന പദ്ധതിയാണിത്. നാലായിരം കോടി രൂപയുടെ അഴിമതി ഇതിൽ നടന്നിട്ടുണ്ടെന്നാണ് ബി.ജെ.പി. ആരോപിച്ചത്. സി.ബി.ഐ. അന്വേഷണം വേണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആരോപണത്തെപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാലാണ് ഭൂമി കൈമാറ്റം സസ്പെൻഡ്…
Read MoreMonth: July 2024
പഴം, പച്ചക്കറി, പൂക്കൾ തുടങ്ങി എളുപ്പത്തിൽ കേടാവുന്ന ഉത്പന്നങ്ങളുടെ കയറ്റുമതി; രാജ്യത്ത് ഒന്നാമത് എത്തി കെംപെഗൗഡ വിമാനത്താവളം:
ബെംഗളൂരു : എളുപ്പത്തിൽ കേടാവുന്ന ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ (പെരിഷബിൾ കാർഗോ) ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്രവിമാനത്താവളം തുടർച്ചയായി നാലാംവർഷവും രാജ്യത്ത് മുമ്പിൽ. 63,188 മെട്രിക് ടൺ സാധനങ്ങളാണ് 2023-24 സാമ്പത്തികവർഷം കയറ്റിയയച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ 18 ശതമാനം അധികമാണിതെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.)അറിയിച്ചു. ഇത്തരം സാധനങ്ങളുടെ രാജ്യത്തെ കയറ്റുമതിയുടെ 28 ശതമാനം വരുമിത്. ദക്ഷിണേന്ത്യയിലെ കയറ്റുമതിയുടെ 44 ശതമാനവുമാണിത്. കഴിഞ്ഞ സാമ്പത്തികവർഷം 47,041 മെട്രിക് ടൺ പൗൾട്രി ഉത്പന്നങ്ങൾ ഇവിടെനിന്ന് കയറ്റിയയച്ചു. പൗൾട്രി ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന അളവാണിത്.…
Read Moreനഗരത്തിൽ ഭീഷണിയായി താഴ്ന്നുകിടക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലകെ നഗരത്തിലെ അനധികൃത ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഒഎഫ്‌സി) കണക്ഷനുകൾ ഏതെല്ലാമാണെന്ന് കണ്ടെത്തണമെന്ന് ഇൻറർനെറ്റ് സേവന ദാതാക്കൾക്ക് (ഐഎസ്പി) നിർദേശം നൽകാൻ നോട്ടീസ് നൽകിയിട്ട് ആറ് മാസം കഴിഞ്ഞു. എന്നാൽ ഇവ ക്രമപ്പെടുത്താനുള്ള നടപടികളൊന്നും കാണാത്തതിനു പുറമെ താഴ്ന്ന കേബിളുകൾ പൗരന്മാർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് തുടരുകയാണ്. ഈ കണക്ഷനുകൾ ക്രമപ്പെടുത്തുന്നതിനായി ബി ബി എം പിയുടെ ഭാഗത്തു നിന്നുള്ള സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളുടെ അഭാവവും ഔദ്യോഗിക നടപടികൾ വൈകുന്നതിന് കാരണമായി. താഴ്ന്ന ഒഎഫ്‌സികൾ യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഗുരുതരമായ ഭീഷണിയാ ണ്…
Read Moreഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു
കൊല്ലം: നിലമേലില്‍ ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു. നിലമേല്‍ നേട്ടയം സൗമ്യഭവനില്‍ വിഷ്ണുവിന്റെ ഭാര്യ സൗമ്യ(23)യാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇക്കഴിഞ്ഞ ഒന്നാം തീയതി പനിയും ശർദ്ദിലും ഉണ്ടായതിനെ തുടർന്ന് കടക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടുകൂടിയാണ് സൗമ്യ മരിച്ചത്. രണ്ടുമാസം ഗർഭിണിയായിരുന്നു സൗമ്യ.
Read Moreസൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 14 ന്
ബെംഗളൂരു: കേരള സമാജം ബെംഗളൂരു മാഗഡിറോഡ് സോണും ശ്രീമതി ജയദേവി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി ചേർന്ന് ഡയബറ്റിക് ഹൈപ്പർ ടെൻഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 14 ന് രാവിലെ 7 മണി മുതൽ ആണ് ക്യാമ്പ് തുടങ്ങുക. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കാണ് സൗജന്യമായി ടെസ്റ്റുകൾ ലഭിക്കുക. കേരള സമാജം മാഗഡി റോഡ് സോൺ ഓഫീസിൽ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Read Moreപോക്സോ കേസ്; യെദ്യൂരപ്പ ജൂലൈ 15 ന് കോടതിയിൽ ഹാജരാകും
ബെംഗളൂരു: മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയും മറ്റ് പ്രതികളും പോക്‌സോ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജൂലൈ 15ന് കോടതിയില്‍ ഹാജരാകണം. യെദ്യൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസില്‍ സിഐഡി സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് യെദ്യൂരപ്പയ്ക്കും മറ്റ് പ്രതികള്‍ക്കും സമൻസ് അയയ്ക്കാൻ പ്രത്യേക പോക്‌സോ ഫസ്റ്റ് ട്രാക്ക് കോടതി ഉത്തരവിട്ടത്. യെദ്യൂരപ്പയ്‌ക്കെതിരായ കേസ് അന്വേഷിക്കുന്ന സിഐഡി ജൂണ്‍ 27ന് പ്രത്യേക അതിവേഗ കോടതിയില്‍ യെദ്യൂരപ്പയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രം അനുസരിച്ച്, മറ്റ് മൂന്ന് പ്രതികളുമായി ഒത്തുകളിച്ച് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ ആക്‌ട്, ഐപിസി…
Read Moreവിവാഹിതനായ കോളേജ് വിദ്യാർത്ഥിയും കാമുകിയും മരിച്ച നിലയിൽ
ബെംഗളൂരു: വിവാഹിതനായ വിദ്യാർഥി യുവാവിനെയും സഹപാഠിയായ പെൺകുട്ടിയെയും തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരുവിന് സമീപം താമസിക്കുന്ന ശ്രീകാന്ത്(25) സൗത്ത് ബെംഗളൂരു അഞ്ജനപുര സ്വദേശി അഞ്ജന(20) എന്നിവരെയാണ് നൈസ് റോഡിന് സമീപത്തെ തുളസി തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിൽ ആയിരുന്നു. ഇവരുടെ കുടുംബം വിവാഹത്തെ എതിർത്തതിനാല്‍ രണ്ടുപേരും തടാകത്തില്‍ ചാടി ജീവനൊടുക്കിയതാണെന്നും പോലീസ് പറഞ്ഞു. നിലവില്‍ വിവാഹിതനായ ശ്രീകാന്ത് ഒരു സ്വകാര്യകോളേജിലെ ബി.കോം വിദ്യാർഥിയാണ്. അഞ്ജന ഇതേ കോളേജിലെ ബി.ബി.എ. വിദ്യാർഥിനിയും. കോളേജില്‍ വെച്ചാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. തുടർന്ന് വിവാഹം കഴിച്ച് ഒരുമിച്ച്…
Read Moreനഷ്ടപരിഹാര തർക്കം : കേരളത്തിനുപുറമെ കർണാടകയിലും തർക്കമുണ്ട്; മന്ത്രി കെ. കൃഷ്ണൻകുട്ടി
പൊയിനാച്ചി : നിർദിഷ്ട ഉഡുപ്പി-കരിന്തളം 400 കെ.വി. ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന് പുറമെ കർണാടകയിലും തർക്കമുണ്ടെന്ന് സമ്മതിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. നിയമസഭയിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് കർണാടകയിലെ ഭൂവുടമകളുടെ എതിർപ്പും കർണാടക ഹൈക്കോടതിയിലെ തീർപ്പുകൽപ്പിക്കാത്ത കേസുകളും കാരണം കർണാടക ഭാഗത്തെ പണി വളരെ മന്ദഗതിയിലാണെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ആകെ 115 കിലോമീറ്റർ ദൂരമുള്ള ലൈനിൽ കർണാടകയ്ക്കുള്ളിൽ 68 കി.മീറ്ററും കേരളത്തിനുള്ളിൽ 47 കി.മീറ്ററുമാണ് വരുന്നത്. ആകെയുള്ള 278 ടവറുകളിൽ…
Read Moreഅഭിനയം നിർത്തി ജ്യൂസ് കട തുടങ്ങി നടൻ ഹൃത്വിക് റോഷൻ!!! സംഭവം ഇങ്ങനെ….
സിനിമാതാരങ്ങളുടെ അപരന്മാരെ കണ്ട് പലപ്പോഴും നമ്മൾ ഞെട്ടാറുണ്ട്. മോഹൻലാല്‍ മുതല്‍ പൃഥ്വിരാജും ദുല്‍ഖർ സല്‍മാനും വരെ അപരന്മാരുണ്ട്. ഇപ്പോഴിതാ ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ ഒരു അപരനെ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ. ഇതിപ്പോള്‍ ശരിക്കും ഹൃത്വിക് ആണോ അതോ അപരനാണോ എന്നുള്ള കണ്‍ഫ്യൂഷനിലാണ് ആരാധകർ. യുവാവിനെ കണ്ടാല്‍ ഹൃത്വിക് റോഷന്റെ കാർബണ്‍ കോപ്പി തന്നെ. അത്രക്കുണ്ട് രൂപസാദൃശ്യം. മഹാരാഷ്‌ട്രയിലെ തസ്ഗാവില്‍ ജ്യൂസ് കടയില്‍ ജോലി ചെയ്യുന്ന യുവാവിനാണ് ഹൃത്വിക് റോഷന്റെ അപാര സാമ്യം. ദൈവമേ എന്താ ഈ കാണുന്നത് ഹൃത്വിക് അഭിനയം ഉപേക്ഷിച്ചോ,…
Read Moreദേവഗൗഡ കുടുംബത്തിൽ നിന്നും ഒരാൾ കൂടെ രാഷ്ട്രീയത്തിലേക്ക്
ബെംഗളൂരു: ദേവഗൗഡ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി രാഷ്ട്രീയത്തിലേക്ക്. കുമാരസ്വാമി എം പിയായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ അദ്ദേഹം ഒഴിയുന്ന ചന്നപട്ടണ നിയോജക മണ്ഡലത്തില്‍ ദേവഗൗഡയുടെ മകള്‍ അനസൂയ മഞ്ജുനാഥ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണു സൂചന. റൂറല്‍ മണ്ഡലത്തില്‍ ഡി കെ ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷിനെ അനസൂയയുടെ ഭര്‍ത്താവ് ഡോ. മഞ്ജുനാഥ തോല്‍പ്പിച്ചിരുന്നു. ഇന്ന് ചേരുന്ന ബി ജെ പി സംസ്ഥാന എക്സിക്യൂട്ടീവില്‍ സീറ്റ് ജെ ഡി എസ്സിന് നല്‍കുന്നതില്‍ തീരുമാനം ഉണ്ടാകും. ശനിയാഴ്ച ജെ ഡി എസ് സംസ്ഥാന…
Read More