ബെംഗളൂരു: ഐടി കമ്പനികലുള്ള റൂട്ടിലായി നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടി.
കഴിഞ്ഞ വർഷം നമ്മ മെട്രോ കടുഗോഡി റൂട്ട് പൂർണമായും സർവീസ് ആരംഭിച്ചതോടെ തുറന്നതോടെ ആദ്യം തിരക്ക് കുറവായിരുന്നു.
എന്നാലിപ്പോൾ മെട്രോയ്ക്കായുള്ള കാത്തിരിക്കുന്ന യാത്രക്കാരുടെ എണ്ണം വളരെ ഏറെയാണ്. ഐടി ഇടനാഴിയുമായി ബന്ധിപ്പിക്കുന്ന ആദ്യ പാതപർപ്പിൾ പാതയായതിനാൽ പൊതുജനങ്ങൾ ഉൾപ്പെടെയുള്ള ഐടി ജീവനക്കാരാണ് ഈ വഴി കൂടുതലായി ഉപയോഗിക്കുന്നത്.
ഒട്ടുമിക്ക ഐടി കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനം റദ്ദാക്കുകയും ഓഫീസിൽ വന്ന് ജോലി ചെയ്യേണ്ടത് നിർബന്ധമാക്കുകയും ചെയ്തതോടെ നമ്മ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ബെംഗളൂരുവിലെ ചല്ലാഘട്ട് പടിഞ്ഞാറ് ഭാഗവും കടുഗോഡി കിഴക്ക് ഭാഗവും ഒരു വർഷം മുമ്പ് ആരംഭിച്ച പർപ്പിൾ മെട്രോ ട്രെയിനുകൾ ഇപ്പോഴും എല്ലാ കോച്ചുകളിലും ആളുകളുടെ തിരക്കാണ്.
ഐടി കമ്പനികൾ ഉള്ള റൂട്ടിൽ പ്രതിദിനം യാത്രക്കാരുടെ എണ്ണം 8 ലക്ഷത്തിലേറെയാണെന്ന് എന്ന് മെട്രോ അധികൃതർ പറഞ്ഞു.
ഐടി കമ്പനികൾ ഓഫീസിലെത്തി ജോലി നിർവഹിക്കുന്നത് നിർബന്ധമാക്കിയതോടെ ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്.
നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നുണ്ട്.
നിലവിൽ, കെംപെഗൗഡ മജസ്റ്റിക് ഇൻ്റർചേഞ്ച് സ്റ്റേഷനിൽ നിന്ന് വൈറ്റ്ഫീൽഡ് മെട്രോ സ്റ്റേഷനിലേക്ക് ലൂപ്പ് സർവീസ് ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.