സംസ്ഥാനത്ത് 40  തടാകങ്ങളിൽ ഫ്ലോട്ടിങ് സൗരോർജ പാനൽ സ്ഥാപിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു : സംസ്ഥാനത്ത് 40 തടാകങ്ങളിൽ ഫ്ലോട്ടിങ് സൗരോർജ പാനലുകൾ സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ.

പതിനായിരത്തോളം ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന 40 തടാകങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളിലൂടെ വെള്ളം നിറച്ചുകൊണ്ടിരിക്കുന്ന തടാകങ്ങളാണിവ.

സൗരോർജം ഉത്പാദിപ്പിക്കുന്നതിനുപുറമേ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്കായിവേണ്ട വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാനാണ് ചെറുകിട ജലസേചനവകുപ്പ്‌ ലക്ഷ്യമിടുന്നത്.

ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്കായി സർക്കാർ ഓരോമാസവും 10 മുതൽ 12 കോടി രൂപവരെയാണ് ചെലവഴിക്കുന്നത്.

തടാകങ്ങളിൽ ഫ്ലോട്ടിങ് സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും വിലയിരുത്താൻ വിദഗ്ധരുമായി യോഗം സംഘടിപ്പിക്കാൻ ചെറുകിട ജലസേചനവകുപ്പുമന്ത്രി എൻ.എസ്. ബോസ് രാജു കർണാടക റിന്യുവബിൾ എനർജി ഡിവലപ്മെന്റ് ലിമിറ്റഡിനോട് (കെ.ആർ.ഇ.ഡി.എൽ.) ആവശ്യപ്പെട്ടു.

സ്ഥലം ആവശ്യമില്ലെന്നതാണ് ഫ്ലോട്ടിങ് സൗരോർജ പാനലുകളുടെ പ്രത്യേകത. കൂടാതെ സൗരോർജം കൂടുതൽ ഫലപ്രദമായി ഉത്പാദിപ്പിക്കാനും സാധിക്കും.

എന്നാൽ, സൗരോർജ പാനൽ സ്ഥാപിക്കുന്നതിനുള്ള ചെലവ് കുറച്ചുകൂടുതലാണെന്ന്‌ മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ജലാശയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലോട്ടിങ് സൗരോർജ പാനലുകൾ ഒരു ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തടാകങ്ങളിൽ ഫ്ലോട്ടിങ് സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന ആശയം കഴിഞ്ഞ ജൂലായിൽ മന്ത്രി മുന്നോട്ടുവെച്ചിരുന്നു.

വാണിജ്യപ്രവർത്തനങ്ങളിലൂടെ തടാകങ്ങളിൽനിന്ന് വരുമാനം ലഭ്യമാക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് മന്ത്രി ബോസ് രാജു സൂചിപ്പിച്ചു. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്ക് കീഴിൽവരുന്ന 456 തടാകങ്ങളാകും ഇതിനായി പരിഗണിക്കുക.

ഇതിനായി പ്രത്യേകനയം ആവശ്യമാണെന്നും വിഷയം ജലവിഭവവകുപ്പ് മന്ത്രികൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ചചെയ്യുമെന്നും ബോസ് രാജു പറഞ്ഞു.

ഫിഷിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് കൈമാറിയ 71 തടാകങ്ങളിൽനിന്ന് സർക്കാർ 33.58 ലക്ഷം രൂപ വരുമാനം നേടിയിരുന്നു.

പലതടാകങ്ങളിലും മീൻപിടിത്തത്തിനുള്ള അനുമതി നിലവിലില്ലെന്നും ശിവകുമാറുമായുള്ള ചർച്ചയിൽ ഇക്കാര്യങ്ങളും ചർച്ചചെയ്യുമെന്നും ബോസ് രാജു അറിയിച്ചു.സ്ഥാപിക്കുന്നത് 40 തടാകങ്ങളിൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us