ബെംഗളൂരു: മിട്ടി കഫേയിലെ വിഭവങ്ങൾ പോലെത്തന്നെയാണ് ഇവിടെത്തെ ജീവനക്കാരുടെ ജീവിതവും.
29-കാരിയായ സംരംഭക അലീന ആലമിനെപ്പോലുള്ളവർ മറ്റുള്ളവരിൽ മാറ്റത്തിൻ്റെ വിത്തുകൾ പാകിയ സ്ഥലമാണ് നഗരത്തിലെ മിട്ടി കഫേ .
ശാരീരികവും ബുദ്ധിപരവുമായ വൈകല്യമുള്ള മുതിർന്നവർക്ക് അനുഭവപരിചയ പരിശീലനവും തൊഴിലും നൽകുന്ന കഫേകളുടെ ഒരു ശൃംഖലയുള്ള എൻജിഒയായ മിറ്റി കഫേയുടെ സ്ഥാപകനും സിഇഒയുമായ ആലം ഇന്ത്യയിലെ ഭിന്നശേഷിയുള്ള സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു.
പൊക്കമില്ലെന്ന് ചൂണ്ടിക്കാട്ടി എഴുപതിൽ അതികം കമ്പനികൾ ജോലി നിഷേധിച്ച ശേഷമാണ് ഭൈരപ്പയ്ക്ക് മിട്ടി കഫെയിൽ ജോലി ലഭിച്ചത്.
ഔട്ട്ലെറ്റ് മാനേജരായ ഭൈരപ്പ സഹപ്രവർത്തകയായ രൂപയെ ജീവിത പങ്കാളിയാക്കുകയും ചെയ്തു.
പൂർണമായും കാഴ്ചശക്തി നഷ്ടപെട്ട ഗൗരമ്മയാണ് ഏറ്റവും ഊർജസ്വലയായ ജീവനക്കാരി.
വീൽചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കാനാകുന്ന സാദിഖ് ഔട്ട്ലെറ്റ് മാനേജരായി പ്രവർത്തിക്കുന്നു.
സെറിബ്രൽ പാഴ്സി ബാധിതയായ ഹേമന്ത് കഫേയിലെ ജോലിയിലൂടെ ഒരു വീട് വെച്ചു.
കാഴ്ച-കേൾവി പരിമിതിയുള്ള ലക്ഷ്മി, ഡൌൺ സിൻഡ്രോം ബാധിതനായ ഹിമാൻഷു ഉൾപ്പെടെ മിട്ടി കഫെ ജീവിതത്തിന് പുതിയ നിറങ്ങൾ നൽകിയവരുടെ പട്ടിക നീളുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.