ബെംഗളൂരു : ഞായറാഴ്ച പെയ്ത കനത്തമഴയെത്തുടർന്ന് റോഡുകളിൽ വെള്ളം പൊങ്ങിയത് ഗതാഗതത്തെ ബാധിച്ചു. ഒട്ടേറെപ്പേർ പലഭാഗത്തായി കുടുങ്ങി.
ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതൽ ദുരിതത്തിലായത്. ബെന്നാർഘട്ട റോഡിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
ഞായറാഴ്ച രാവിലെ മുതലേ നഗരത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ശക്തിയായി മഴ പെയ്തത്.
കെ.ആർ. മാർക്കറ്റ്, ലാൽബാഗ്, ഓസ്റ്റിൻ ടൗൺ, കോറമംഗല, വിവേക്‌നഗർ, വസന്ത്‌നഗർ, എം.ജി. റോഡ്, ചാമരാജ്‌പേട്ട്, ഹെബ്ബാൾ, യെലഹങ്ക, മല്ലേശ്വരം, രാജാജിനഗർ, സദാശിവനഗർ, ശിവാജിനഗർ, മജെസ്റ്റിക്, ശാന്തിനഗർ, ബെന്നാർഘട്ട റോഡ് എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴ ലഭിച്ചു.
ഇരുചക്രവാഹന യാത്രക്കാർ മരങ്ങൾക്ക് ചുവട്ടിലും മേൽപ്പാലങ്ങൾക്കടിയിലും അണ്ടർപാസുകളിലും അഭയം തേടി. പലയിടത്തും റോഡ് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലായിരുന്നു വെള്ളപ്പൊക്കം.
കഴിഞ്ഞ ഞായറാഴ്ചയും ബെംഗളൂരുവിൽ ശക്തിയായി മഴ പെയ്തതിനെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു.
ബെംഗളൂരുവിൽ കാലാവസ്ഥാ കേന്ദ്രം ചൊവ്വാഴ്ച വരെ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിൽ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു.
വടക്കൻ കർണാടകം, തീരദേശ കർണാടകം എന്നിവിടങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശിവമോഗ, ദാവണഗെരെ, ചിക്കമഗളൂരു, ഹാസൻ, കുടക്, ചാമരാജ്‌നഗർ, മൈസൂരു ജില്ലകളിൽ ചൊവ്വാഴ്ചവരെ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.