ലൈംഗികപീഡനക്കേസിൽ പ്രതിയായ പ്രജ്ജ്വൽ എത്തിയില്ലെങ്കിൽ അടുത്തഘട്ട നടപടിയിലേക്ക് കടക്കും; ആഭ്യന്തര മന്ത്രി

ബെംഗളൂരു : ലൈംഗികപീഡനക്കേസിൽ പ്രതിയായ ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണ മേയ് 31-ന് വിദേശത്തുനിന്ന് എത്തിയില്ലെങ്കിൽ സർക്കാർ അടുത്തഘട്ട നടപടികളിലേക്ക് കടക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. മേയ് 31-ന് തിരിച്ചെത്തി അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകുമെന്ന് പ്രജ്ജ്വൽ തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോസന്ദേശത്തിൽ പറഞ്ഞിരുന്നു. പ്രജ്ജ്വലിനെ തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. പ്രജ്ജ്വലിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചകാര്യം വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പിൽ തോറ്റാൽ ലോക്‌സഭാംഗത്വം നഷ്ടപ്പെടുന്നതോടെ പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് അസാധുവാകും. ഇത് മുന്നിൽക്കണ്ടാണ് പ്രജ്ജ്വൽ…

Read More

നഗരത്തിലെ ഗെയിം സോണുകളിൽ സുരക്ഷ ശക്തമാക്കുന്നു

ബെംഗളൂരു : ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിം സോണിലുണ്ടായ തീപ്പിടിത്തത്തിൽ 33 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ ഗെയിം സോണുകളിൽ സുരക്ഷ ശക്തമാക്കുന്നു. നഗരത്തിലെ എല്ലാ ഗെയിം സോണുകളിലും ജാഗ്രത പാലിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർദേശം നൽകി. ഇത് സംബന്ധിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) കമ്മിഷണർ തുഷാർ ഗിരിനാഥിനാണ് ശിവകുമാർ കത്തെഴുതിയിരിക്കുന്നത്. അഗ്നി ദുരന്തങ്ങൾ തടയുന്നതിന് ബെംഗളൂരുവിലെ ഷോപ്പിങ് മാളുകൾ, ഗെയിമിങ് കേന്ദ്രങ്ങൾ തുടങ്ങിയ ജനത്തിരക്കുള്ള സ്ഥലങ്ങളിൽ ഉചിതമായ സുരക്ഷാ നടപടികളും മുൻകരുതലുകളും പാലിക്കണമെന്ന് കത്തിൽ വ്യക്തമാക്കി. നിശ്ചിത ഇടവേളകളിൽ…

Read More

യുവാവിന് നേരെ മർദനം; മണ്ഡ്യയിൽ രണ്ടുവിഭാഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥ

ബെംഗളൂരു : മണ്ഡ്യ ജില്ലയിലെ ബെല്ലൂരിൽ യുവാവിനെ ഒരു സംഘമാളുകൾ മർദിച്ചതിനെത്തുടർന്ന് രണ്ടുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉടലെടുത്തു. തിങ്കളാഴ്ച രാത്രി പ്രദേശവാസിയായ അഭിഷേകിന്റെ വീട്ടിൽ ഒരുസംഘമാളുകൾ അതിക്രമിച്ചുകയറി മർദിച്ചതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. പരിക്കേറ്റ അഭിഷേക് സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ചതായി അഭിഷേക് ബെല്ലൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഒരുസംഘം യുവാക്കളുടെ ബൈക്കുകൾ അഭിഷേകിന്റെ ബൈക്കിൽ തട്ടിയിരുന്നു. ഇതിനെ അഭിഷേക് ചോദ്യംചെയ്തപ്പോൾ സംഘം മർദിച്ചു. പിന്നീട് തിങ്കളാഴ്ച രാത്രി വീണ്ടും വീട്ടിൽ അതിക്രമിച്ചുകയറി മർദിക്കുകയായിരുന്നുവെന്ന്…

Read More

പ്രജ്ജ്വൽ ഉൾപ്പെട്ട വീഡിയോകൾ വിതരണം ചെയ്ത രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോകളടങ്ങിയ പെൻഡ്രൈവുകൾ വിതരണം ചെയ്ത രണ്ടുപേരെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റുചെയ്തു. പ്രജ്ജ്വൽ രേവണ്ണയ്ക്കൊപ്പം ഒട്ടേറെ സ്ത്രീകളുമുൾപ്പെട്ട വീഡിയോകൾ വിതരണം ചെയ്തതിനാണ് അറസ്റ്റ്. ചൊവ്വാഴ്ച ഇവർ ഹൈക്കോടതിയിലെത്തിയപ്പോൾ അന്വേഷണോദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത് ഈ വീഡിയോകൾ ഹാസൻ മണ്ഡലത്തിൽ വ്യാപകമായി വിതരണം ചെയ്തിരുന്നു. തുടർന്നാണ് ഇതേപ്പറ്റിയന്വേഷിക്കാൻ സർക്കാർ പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചത്.

Read More

യാത്രക്കാർക്ക് നേട്ടം; സർവീസ് ചാർജ് 5% തന്നെ; ഓൺലൈൻ ടാക്സി ആപ്പുകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു : ഓൺലൈൻ ടാക്സികളുടെ സർവീസ് ചാർജ് അഞ്ചുശതമാനമാക്കി നിജപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരേയുള്ള ആപ്പ് കമ്പനികളുടെ ഹർജി കർണാടക ഹൈക്കോടതി തള്ളി. സർവീസ് ചാർജ് നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗോവിന്ദരാജ് അധ്യക്ഷനായ ബെഞ്ച് ഒലയുടേയും ഉബറിന്റേയും ഹർജി തള്ളിയത്. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശമനുസരിച്ച് 20 ശതമാനംവരെ സർവീസ് ചാർജ് ഈടാക്കാൻ കഴിയുമെന്നും സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഇതിനെ മറികടക്കുന്നതാണെന്നുമായിരുന്നു കമ്പനികളുടെ വാദം. യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഇടയാക്കുന്നെന്ന പരാതികൾ വ്യാപകമായതോടെ 2022-ലാണ് സർവീസ് ചാർജ് അഞ്ചുശതമാനത്തിന് മുകളിലാകരുതെന്ന ഉത്തരവ് ഗതാഗതവകുപ്പ് പുറപ്പെടുവിച്ചത്.…

Read More

ഇന്നുമുതൽ ബി.എം.ടി.സി. ബസുകളിൽ വിദ്യാർഥി പാസിന് അപേക്ഷിക്കാം; വിശദാംശങ്ങൾ

ബെംഗളൂരു : ബി.എം.ടി.സി. ബസുകളിൽ വിദ്യാർഥികൾക്ക് കുറഞ്ഞനിരക്കിൽ സഞ്ചരിക്കാനുള്ള കൺസഷൻ പാസുകൾക്കുള്ള അപേക്ഷകൾ മേയ് 29 മുതൽ സ്വീകരിക്കും. ജൂൺ ഒന്നുമുതൽ പാസുകൾ വിതരണംചെയ്യും. സേവാസിന്ധു പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സർക്കാരുമായിബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കുന്ന ബാംഗ്ലൂർ വൺ സെന്ററുകൾ വഴിയും കെംപെഗൗഡ, കെങ്കേരി, ശാന്തിനഗർ, ഇലക്ട്രോണിക് സിറ്റി, അനേകൽ ബസ്‌സ്റ്റേഷനുകൾ വഴിയുമാണ് വിതരണമെന്ന് ബി.എം.ടി.സി. അറിയിച്ചു. ശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി പെൺകുട്ടികൾക്ക് ബസ് യാത്ര സൗജന്യമായിരിക്കുമെന്നും അറിയിച്ചു. ഫോൺ: 080 22483777.

Read More

രണ്ട് കോച്ചുകൾ കൂടി ബെംഗളൂരു – കണ്ണൂർ എക്‌സ്‌പ്രസ്സിന് അധികമായി ഏർപ്പെടുത്തി; വിശദാംശങ്ങൾ

ബെംഗളൂരു : കെ.എസ്.ആർ. ബെംഗളൂരു- കണ്ണൂർ എക്സ്‌പ്രസ്സിന് (16511) രണ്ട് കോച്ചുകൾ അധികമായി ഏർപ്പെടുത്തി. ഒരു ത്രീ ടിയർ എ.സി. കോച്ചും സ്ലീപ്പർ കോച്ചുമാണ് അനുവദിച്ചത്. ബെംഗളൂരുവിൽനിന്ന് (മംഗളൂരുവഴി) കണ്ണൂരിലേക്കുള്ള സർവീസിൽ ചൊവ്വാഴ്ച അധിക കോച്ചുകൾ നിലവിൽ വന്നു. കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസിൽ ബുധനാഴ്ചമുതലാണ് അധിക കോച്ചുകൾ ഉണ്ടാവുക. ഇത് കാസർകോട്, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമാവും.

Read More

മലബാറിലേക്കുള്ള യാത്രാദുരിതം നീളുന്നു; പുതിയ തീവണ്ടിയില്ല യാത്രക്കാർ ഇനിയും കാത്തിരിക്കണം

ബെംഗളൂരു : മലബാറിലേക്കുള്ള യാത്രാദുരിതമകറ്റാൻ പുതിയ തീവണ്ടിക്കായുള്ള മലയാളികളുടെ കാത്തിരിപ്പ് നീളുന്നു. ഒട്ടേറെ യാത്രക്കാരുള്ള മലബാർഭാഗത്തേക്ക് കൂടുതൽ വണ്ടി വേണമെന്നാവശ്യമുയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് യശ്വന്തപുര – കണ്ണൂർ എക്സ്‌പ്രസ് (16527) മാത്രമാണ് ഏക പ്രതിദിന വണ്ടി. യാത്രക്കാരുടെ തിരക്കുകാരണം ഈ വണ്ടിയിൽ പലപ്പോഴും ടിക്കറ്റുണ്ടാകില്ല. അവധിക്കാലങ്ങളിലും വാരാന്തങ്ങളിലുമുള്ള ടിക്കറ്റുകൾ മാസങ്ങൾക്കു മുൻപുതീരും. ഞായറാഴ്ചകളിൽമാത്രം ബെംഗളൂരുവിൽനിന്ന് കോഴിക്കോട് വഴി മംഗളൂരുവിലേക്ക് ഒരു തീവണ്ടി സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്രാദുരിതം പരിഹരിക്കാൻ പോന്നതല്ല. ബെംഗളൂരുവിൽനിന്ന് പാലക്കാടു വഴി മലബാറിലേക്ക് കൂടുതൽ തീവണ്ടികളനുവദിച്ചാലേ കോഴിക്കോട്ടുകാരുടെ യാത്രാപ്രശ്നത്തിന് ശാശ്വത…

Read More

ഇത്തവണ സിലബസ് പരിഷ്‌കരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: ബിജെപി സർക്കാരിൻ്റെ കാലത്ത് പാഠപുസ്തകങ്ങൾ പരിഷ്കരിച്ചത് കഴിഞ്ഞ വർഷം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇത്തവണ സിലബസ് പരിഷ്‌കരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. ഇന്ന് മൈസൂരിൽ മാധ്യമ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തവണ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിലബസ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണ സുപ്രധാന മാറ്റങ്ങൾ വരുത്തിയതിനാൽ ഇത്തവണ മാറ്റമില്ല. തെറ്റായ വാക്കുകൾ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 2024-25 വർഷത്തെ അക്കാദമിക് സെഷൻ്റെ ആരംഭം കണക്കിലെടുത്ത്, കഴിഞ്ഞ ഒന്നര മാസമായി വേനൽ അവധിക്കായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ…

Read More

പാർക്കിംഗ് പ്രശ്നം; കോൺസ്റ്റബിളിനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: പാർക്കിംഗ് വിഷയവുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസ് കോൺസ്റ്റബിളിനെ മർദ്ദിച്ച ശൃംഗേരി യുവാവ് അറസ്റ്റിൽ. രാജഗോപാൽ നഗർ പോലീസ് സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിളായ രാജെ ഗൗഡയാണ് അറസ്റ്റിലായ പ്രതി മർദ്ദിച്ചത്. സ്‌കൂട്ടിയിലെത്തിയ പ്രതി ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന കാർ എടുത്തുകൊണ്ടുപോയപ്പോൾ കോൺസ്റ്റബിൾ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണം ഒഴിവാക്കാനെത്തിയ കോൺസ്റ്റബിൾ രാജഗൗഡയുടെ സഹോദരൻ ഉമേഷ് മേലൂവും ആക്രമിക്കുകയും എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പറയുന്നു.

Read More
Click Here to Follow Us