ബറോസ്‌ ഓണത്തിന് എത്തും 

പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ സിനിമകളില്‍ ഒന്നാണ് മോഹൻലാല്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം ബറോസ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ തന്നെയാണ് റിലീസ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഓണം റിലീസായി സെപ്തംബർ 12 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച്‌ 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പൂര്‍ ആണ്…

Read More

കളിക്കുന്നതിനിടെ എൽഇഡി ബൾബ് വിഴുങ്ങി; 5 വയസുകാരന് രക്ഷയായത് ബ്രോങ്കോസ്‌പി ചികിത്സ 

ചെന്നൈ: കളിക്കുന്നതിനിടെ അബദ്ധത്തില്‍ അഞ്ച് വയസുകാരൻ കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് വിഴുങ്ങി. ഒടുവില്‍ ബ്രോങ്കോസ്പി ചികിത്സ ആണ് കുട്ടിക്ക് തുണയായത്. 3.2 സെന്റി മീറ്റർ നീളമുള്ള എല്‍ഇഡി ബള്‍ബാണ് കുട്ടി വിഴുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കടുത്ത ചുമയുമായി കുട്ടി ചികിത്സ തേടിയത്. മറ്റൊരു ആശുപത്രിയില്‍ നിന്ന് രണ്ട് തവണ ബ്രോങ്കോസ്പി രീതിയിലൂടെ ശ്വാസ നാളിയില്‍ തറച്ച നിലയിലുള്ള എല്‍ഇഡി ബള്‍ബ് പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെയായിരുന്നു ഇത്. സിടി സ്കാനില്‍ അന്യ പദാർത്ഥം തങ്ങിയ സ്ഥലം കൃത്യമായി കണ്ടെത്തിയ ശേഷമാണ് നെഞ്ച് തുറന്ന് ശസ്ത്രക്രിയ നടത്തണമെന്ന്…

Read More

നവകേരള ബസിന്റെ വാതിൽ തകർന്നെന്ന വാർത്ത അടിസ്ഥാന രഹിതം; കെഎസ്ആർടിസി 

തിരുവനന്തപുരം: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് ആരംഭിച്ച നവകേരളബസിന്റെ ആദ്യയാത്രയില്‍ ഡോർതകർന്നെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. ബസിന്റെ ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഉണ്ടായിരുന്നില്ലെന്ന് കെ.എസ്.ആർ.ടി.സി. ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ബസിന്റെ ഡോർ എമർജൻസി സ്വിച്ച്‌ ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതിനാല്‍ ഡോർ മാന്വല്‍ മോഡില്‍ ആകുകയും അത് റീസെറ്റ് ചെയ്യാതിരുന്നതുമാണ് തകരാറ് എന്ന രീതിയില്‍ പുറത്തുവന്ന വാർത്തയെന്നാണ് വിശദീകരണം. ബസ് സുല്‍ത്താൻബത്തേരിയില്‍ എത്തിയശേഷം ഡോർ എമർജൻസി സ്വിച്ച്‌ റീസെറ്റ് ചെയ്ത് യാത്ര തടരുകയാണ് ഉണ്ടായത്. ബസിന് ഇതുവരെ ഡോർ സംബദ്ധമായ യാതൊരു…

Read More

എച്ച് ഡി രേവണ്ണയെ 3 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു 

ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടികൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്‌ ഡി രേവണ്ണയെ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്. ഈ മാസം എട്ട് വരെ രേവണ്ണ പോലീസ് കസ്റ്റഡിയില്‍ തുടരും. അതേസമയം തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് രേവണ്ണ പ്രതികരിച്ചു. നാല്‍പ്പത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ല. ബലാത്സംഗക്കേസും തട്ടികൊണ്ടുപോകല്‍ കേസും കെട്ടിച്ചമച്ചതാണ്. കേസില്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. അറസ്റ്റ് ചെയ്യുകയെന്ന ദുരുദ്യേശത്തോടെയാണ് കേസ് എന്നായിരുന്നു രേവണ്ണയുടെ പ്രതികരണം. കഴിഞ്ഞ ദിവസമായിരുന്നു ജെഡിഎസ്…

Read More

ഭർത്താവുമായി വഴക്ക്; മകനെ മുതലയ്ക്ക് നൽകി യുവതി

ബെംഗളൂരു: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് 32 കാരി മകനെ മുതലകള്‍ക്ക് എറിഞ്ഞു കൊടുത്തു. ശനിയാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ കുട്ടിയുടെ അമ്മ സാവിത്രി(32), അച്ഛൻ രവികുമാർ (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജനനം മുതല്‍ കേള്‍വിയും സംസാരശേഷിയും ഇല്ലാത്ത മകൻ വിനോദിൻ്റെ (6) ശാരീരികാവസ്ഥയെ ചൊല്ലി ദമ്പതികള്‍ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്‌ച രാത്രി ഇതേ ചൊല്ലിയുള്ള വഴക്ക് രൂക്ഷമായതിനെ തുടർന്ന് സാവിത്രി മകനെ മുതല നിറഞ്ഞ മാലിന്യ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് സമീപവാസികള്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസും ഫയർഫോഴ്‌സ് മുങ്ങല്‍ വിദഗ്ധരും നടത്തിയ അന്വേഷണത്തില്‍…

Read More

‘പ്രണയമായിരുന്നില്ല’ അവസാനം പേര് പറയാത്തതിന് കാരണം ഇത്’; ആദ്യമായി പ്രതികരിച്ച് ഗബ്രി

ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും ഗബ്രി പുറത്തായതിന്റെ ഞെട്ടലിലാണ് ഇപ്പോഴും പ്രേക്ഷകർ. ഹൗസിലെ ശക്തനായ മത്സരാർത്ഥിയായിരുന്നു ഗബ്രി. ഈ ആഴ്ച ഗബ്രി നോമിനേഷനിൽ വന്നപ്പോഴും താരം പുറത്താകാൻ സാധ്യത വിരളമാണെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ ഇതിനെയെല്ലാം തള്ളികൊണ്ടാണ് ഗബ്രിക്ക് ഹൗസിൽ നിന്നും പടിയിറങ്ങേണ്ടി വന്നത്. ഹൗസിൽ നിന്നും പടിയിറങ്ങുന്നതിന് തൊട്ട് മുൻപ് എല്ലാവരേയും അവസാനമായി കണ്ടപ്പോൾ പേരെടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു ഗബ്രി സംസാരിച്ചത്. എന്നാൽ ജാസ്മിന്റെ പേര് ഗബ്രി പറഞ്ഞിരുന്നില്ല. അതേസമയം ഗബ്രിയുടെ പുറത്താകലിന് പിന്നാലെ വാവിട്ട് കരയുന്ന ജാസ്മിനെയാണ് പ്രേക്ഷകർ…

Read More

ഇന്നലത്തെ യാത്രക്കിടെ ഫ്‌ളഷിന്റെ ബട്ടണ്‍ ഇളക്കിമാറ്റി, നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു

  കോഴിക്കോട്: ഇന്ന് രാവിലെ കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയത് ശുചിമുറി സൗകര്യമില്ലാതെ. യാത്രക്കിടെ ശുചിമുറിയില്‍ കേടുപാടുകള്‍ വന്നതിനെ തുടര്‍ന്നാണിത്. ശുചിമുറിയുടെ ഫ്‌ളഷിന്റെ ബട്ടണ്‍ ഇളക്കിമാറ്റിയ നിലയിലാണ്. ഇന്നലെ യാത്രക്കിടെയാണ് കേടുപാടുകള്‍ സംഭവിച്ചത്. പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30-ന് ബംഗളൂരുവിലെത്തുകയും ഉച്ചയ്ക്ക് 2.30-ന് ബംഗളൂരുവില്‍ നിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ട് തിരിച്ചെത്തുന്ന രീതിയിലാണ് നിലവില്‍ നവകേരള ബസിന്റെ യാത്രാക്രമം. എന്നാല്‍ ഈ സമയം യാത്രക്കാര്‍ക്ക് സൗകര്യപ്രദമല്ലെന്ന് വിലയിരുത്തലുണ്ട്. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ എസി…

Read More

മാസപ്പടി കേസില്‍ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസില്‍ അന്വേഷണമില്ല. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജിയാണ് തള്ളിയത്. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനായിരുന്നു ഹര്‍ജി നല്‍കിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട് സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു ആരോപണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും തള്ളി. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍…

Read More

ബി.ജെ.പി. പരാജയപ്പെടുമെന്ന് മോദിയ്ക്ക് ഭയം; സംസാരിക്കുന്നത് ബജ്‌രംഗ്‌ദൾ പ്രവർത്തകനെ പോലെ; സിദ്ധരാമയ്യ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പു പ്രസംഗങ്ങളിൽ മതപരമായതും വർഗീയ വിദ്വേഷത്തിന്റെയും ഭാഷ ഉപയോഗിക്കുകയാണെന്നും ബജ്‌രംഗ്‌ദൾ പ്രവർത്തകനെപ്പോലെയാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടകത്തിൽ കോൺഗ്രസ് അഞ്ച് ഗ്യാരണ്ടികൾ വിജയകരമായി നടപ്പാക്കിയതിലും ഇത് തെലങ്കാനയിലും ആവർത്തിക്കുന്നതിലും മോദി നിരാശയിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പരാജയപ്പെടുമെന്നും മോദി ഭയക്കുന്നു. പാവപ്പെട്ടവരെ ശക്തിപ്പെടുത്തുന്ന ഗ്യാരണ്ടി പദ്ധതികൾവഴി ജനങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസം വർധിച്ചു. കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്തും വാഗ്ദാനങ്ങൾ നടപ്പാക്കിയിരുന്നു. ഇത്തവണ ഞങ്ങൾ തിരഞ്ഞെടുപ്പുസമയത്ത് ഗ്യാരണ്ടികൾ പ്രഖ്യാപിച്ചപ്പോൾ അത് നടപ്പാക്കാനാകില്ലെന്ന് ബി.ജെ.പി. തെറ്റായ പ്രചാരണംനടത്തി. എന്നാൽ, സർക്കാരിന്റെ കാലാവധി…

Read More

ഇനി ‘നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട’; കേരള സർക്കാർ തീരുമാനത്തിന് അനുകൂല സുപ്രീംകോടതി വിധി;

ഡല്‍ഹി: നഴ്‌സിങ് പഠനം കഴിഞ്ഞുള്ള ഒരുവര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവച്ചു. സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. നാലുവര്‍ഷത്തെ പഠനത്തിനിടെ ആറുമാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നഴ്‌സിങ് പഠനം കഴിഞ്ഞ് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജോലിക്ക് കയറാനാകൂ എന്ന വ്യവസ്ഥ നേരത്തെയുണ്ടായിരുന്നു. ഈ വ്യവസ്ഥയാണ് സംസ്ഥാന സർക്കാർ തിരുത്തിയത്. നാലുവര്‍ഷത്തെ നഴ്‌സിങ് പഠനത്തിന് പുറമെ ഒരു വര്‍ഷത്തെ നിര്‍ബന്ധിത…

Read More
Click Here to Follow Us