മെയ് 31 ന് പ്രത്യേക അന്വേഷണ സംഘത്തിന്  മുന്നിൽ ഹാജരാകുമെന്ന് പ്രജ്വൽ രേവണ്ണ

ബെംഗളൂരു: ലൈംഗിക പീഡനക്കേസുകളിൽ മെയ് 31 ന് പ്രത്യേക അന്വേഷണ സംഘത്തിന്  മുന്നിൽ ഹാജരാകുമെന്ന് പ്രജ്വൽ രേവണ്ണ. “എന്നെ തെറ്റിദ്ധരിക്കരുത്, 31ന് രാവിലെ 10 മണിക്ക്, ഞാൻ എസ്ഐടിക്ക് മുന്നിൽ ഉണ്ടാകും, ഞാൻ സഹകരിക്കും, എനിക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്, ഇത് തനിക്കെതിരായ കള്ളക്കേസുകളാണ്, എനിക്ക് നിയമത്തിൽ വിശ്വാസമുണ്ട്,” പ്രജ്വൽ രേവണ്ണ  പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങളെ രാഷ്ട്രീയ ഗൂഢാലോചന എന്ന് വിളിച്ച പ്രജ്വൽ രേവണ്ണ വിഷാദത്തിലും ഒറ്റപ്പെടലിലും ആണെന്നും പറഞ്ഞു. താൻ എവിടെയാണെന്ന് വെളിപ്പെടുത്താത്തതിന് ജെഡിഎസ് നേതാവിനോടും പാർട്ടി പ്രവർത്തകരോടും അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.…

Read More

രോഗാവസ്ഥ തുറന്ന് പറഞ്ഞ് നടൻ ഫഹദ് ഫാസിൽ 

തൻറെ പ്രതിഭ കൊണ്ട് മലയാള സിനിമയെ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഫഹദ് ഫാസില്‍. അച്ഛൻറെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച്‌ എങ്കിലും അത് വിജയിച്ചില്ല. അതോടെ സിനിമയില്‍ നിന്നും മാത്രമല്ല സ്വന്തം നാട്ടില്‍ നിന്നും ഫഹദ് ഇടവേള എടുത്തു. ഫഹദിന്റെ രണ്ടാം വരവ് മലയാളികളെ ഞെട്ടിച്ചു. പിന്നീട് അങ്ങോട്ട് ഫഹദ് എന്ന താരം വളർന്നത് ഞൊടിയിടയിലായിരുന്നു. ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം തൻറെ അഭിനയം കൊണ്ട് കയ്യടി നേടുകയാണ് ഫഹദ് ഫാസില്‍. ആവേശമാണ് മലയാളത്തില്‍ ഫഹദിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ…

Read More

രണ്ടു വയസുകാരനെ പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി 

തൃശൂർ: രണ്ടു വയസ്സുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർപഴുവില്‍ വെസ്റ്റ് ജവഹർ റോഡില്‍ സിജോ സീമ ദമ്പതികളുടെ മകൻ ജെർമിയ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ജർമിയ വീട്ടുകാർ അറിയാതെ വീടിൻറെ ഗേറ്റ് തുറന്ന് മുന്നില്‍ വെള്ളം നിറഞ്ഞു കിടന്ന പാടത്തേക്ക് എത്തുകയായിരുന്നു. അതുവഴി ബൈക്കില്‍ വന്ന നാട്ടുകാരായ രണ്ട് യുവാക്കളാണ് കുട്ടിയെ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ഒരു കുടുംബത്തിലെ ആറുപേർ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചു

ബെംഗളൂരു : ഹാസനിൽ കാർ കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ച് ഒരുകുട്ടിയുൾപ്പെടെ കുടുംബത്തിലെ ആറുപേർ മരിച്ചു. ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി സ്വദേശികളായ നാരായണസ്വാമി (50), സുനന്ദ (40), രവികുമാർ(30), നേത്ര (25), ചേതൻ(ഏഴ്), ഗുണശേഖർ(28) എന്നിവരാണ് മരിച്ചത്. ദേശീയപാത 75-ൽ ഹാസൻ ടൗണിനു സമീപം ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. മംഗളൂരുവിലെ ബന്ധുവീട്ടിൽപോയി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡിനു നടുവിലെ മീഡിയൻ മറികടന്ന് എതിർവശത്തുനിന്ന് വരുകയായിരുന്ന കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ആറുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ…

Read More

നഗരത്തിലെ ഗതാഗത നിയമലംഘനം കണ്ടെത്താൻ പ്രത്യേക പരിശോധന; ഒരാഴ്ചയ്ക്കിടെ ട്രാഫിക് പോലീസ് ഈടാക്കിയത് 16 ലക്ഷം രൂപ പിഴ

ബെംഗളൂരു : ഗതാഗത നിയമലംഘനം കണ്ടെത്താൻ ബെംഗളൂരു നോർത്ത് ഡിവിഷൻ ട്രാഫിക് പോലീസ് ഒരാഴ്ചയായി നടത്തിയ പ്രത്യേക പരിശോധനയിൽ പിഴയിനത്തിൽ ഈടാക്കിയത് 16 ലക്ഷം രൂപ. 2,647 കേസുകളും രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിനും നടപ്പാതകളിൽ വാഹനം നിർത്തിയതിനുമാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. പതിവ് പരിശോധനകൾക്കു പുറമേയാണ് കൂടുതൽ ട്രാഫിക് പോലീസുകാരെ പ്രധാന ജങ്ഷനുകളിൽ നിയോഗിച്ച് അധികൃതർ പ്രത്യേക പരിശോധന സംഘടിപ്പിച്ചത്. ഓട്ടം വിളിച്ചിട്ടും പോകാതിരിക്കുന്ന ഓട്ടോറിക്ഷകൾ, അതിവേഗത്തിൽ ഓടിച്ച ബെംഗളൂരു കോർപ്പറേഷന്റെ മാലിന്യസംഭരണ ലോറികൾ എന്നിവയ്ക്കെതിരേയും പ്രത്യേക പരിശോധനയിൽ കേസെടുത്തതായി അധികൃതർ…

Read More

കനത്ത മഴയിൽ റോഡ് കാണാതെ ഓട്ടോ കനാലിൽ വീണു; ഡ്രൈവർ മരിച്ചു

ബെംഗളൂരു : മംഗലാപുരം നഗരത്തിലെ കൊട്ടറ അബ്ബാക്ക നഗരത്തിൽ ഉണ്ടായ കനത്ത മഴയിൽ ഓട്ടോ കനാലിന് താഴേക്ക് മറിഞ്ഞ് ഡ്രൈവർ ദാരുണമായി മരിച്ചു. ഡ്രൈവർ ദീപക് (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ കൊട്ടറയിൽ രാജകലുവ് നിറഞ്ഞൊഴുകുകയായിരുന്നു. കനാലിന് തടയണയില്ലാത്തതിനാൽ വെള്ളം റോഡിലേക്ക് എത്തിയിരുന്നു. രാത്രി ഇതേ റോഡിൽ വന്ന ഡ്രൈവർ ദീപക് കനാലിലേക്ക് ഓട്ടോയ്‌ക്കൊപ്പം താഴെ വീണു. റോഡിലും രാജകനാലിലും ഒരേപോലെ വെള്ളം ഒഴുകിയതാണ് അപകടത്തിന് കാരണം. മംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ്റെ അനാസ്ഥയുടെ ഇരയാണ് ഓട്ടോ ഡ്രൈവർ ദീപക്കെന്ന് വീട്ടുകാർ…

Read More

കഴിഞ്ഞ 24 മണിക്കൂറിൽ ഉണ്ടായ വാഹനാപകടങ്ങളിൽ സംസ്ഥാനത്ത് പൊലിഞ്ഞത് 51 ജീവനുകൾ

ബെംഗളൂരു : കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകത്തിൽ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 51 ജീവനുകളെന്ന് എ.ഡി.ജി.പി.(ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി) അലോക് കുമാർ. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മരണനിരക്കാണിതെന്നും അദ്ദേഹം പറഞ്ഞു. അധിക വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ഭൂരിഭാഗം മരണങ്ങളുടെയും കാരണമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഹാസനിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് ആറുപേർ മരിച്ച വിവരം പങ്കുവെക്കുന്നതിനൊപ്പമാണ് അലോക് കുമാർ ഈ വിവരങ്ങളും അറിയിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഹാവേരിയിലെ റാണെബെന്നൂരിൽ തിരുപ്പതി തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് പാലത്തിൽനിന്നുവീണ് നാലുപേർ മരിച്ചിരുന്നു. അതേദിവസംതന്നെ…

Read More

മൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം ചൂടി. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മൂന്നാമത്തെ കിരീടമാണിത്. 2012, 2014 വര്‍ഷങ്ങളിലായിരുന്നു ടീം മുന്‍പ് കിരീടമുയര്‍ത്തിയത്. ചെന്നെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് കൊല്‍ക്കത്ത ഹൈദരാബാദിനെ കീഴടക്കിയത്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊല്‍ക്കത്ത വീണ്ടും ഐപിഎല്‍ ജയിക്കുന്നത്.  

Read More

നഗരത്തിൽ കോഴിയിറച്ചിക്കും മീനിനും തീവില

ബെംഗളൂരു : ബെംഗളൂരുവിൽ കോഴിയിറച്ചിയുടെ വില റോക്കറ്റുപോലെ കുതിക്കുന്നു. ഒരുകിലോ കോഴിയിറച്ചിക്ക് നഗരത്തിൽ പലയിടങ്ങളിലെയും സ്റ്റാളുകളിൽ 300 രൂപയ്ക്കുമുകളിലാണ് വില. ഏതാനും ആഴ്ചകൾക്കുമുമ്പ് 220 രൂപയ്ക്ക് ലഭിച്ചിരുന്നതാണ്. നിത്യോപയോഗസാധനങ്ങളുടെ തീവിലയിൽ പൊറുതിമുട്ടുന്ന ജനങ്ങളുടെ ദുരിതത്തിന് കൂടുതൽ തീവ്രതപകരുന്നതാണ് കോഴിയിറച്ചിയുടെ വിലക്കയറ്റം. നഗരത്തിലെ മലയാളികളുടെയുൾപ്പെടെ തീൻമേശകളിലെ സ്ഥിരം വിഭവമാണ് കോഴിയിറച്ചി. കഴിഞ്ഞമാസങ്ങളിൽ അനുഭവപ്പെട്ട കൊടുംചൂടുമൂലം കോഴിയുടെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് കച്ചവടക്കാർ പറയുന്നു. താങ്ങാനാവാത്ത ചൂടിനെ കോഴിക്കുഞ്ഞുങ്ങൾക്ക് അതിജീവിക്കാനായില്ല. കോഴിത്തീറ്റയുടെ വിലയിലെ വർധനയും ഇറച്ചിക്ക് വിലയുയരാൻ കാരണമായിട്ടുണ്ട്. മീനിനും നഗരത്തിൽ തീവിലയാണ്. നാട്ടിൽ ചെറിയവിലയ്ക്കുകിട്ടുന്ന…

Read More

മിശ്രവിവാഹിതർക്ക് സർക്കാർ സഹായങ്ങൾ ഉണ്ടാകും; ജാതി കാരണം താൻ സ്നേഹിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ കഴിഞ്ഞില്ല; സ്വന്തം അനുഭവം പങ്കുവെച്ച് സിദ്ധരാമയ്യ

Siddaramaiah

ബെംഗളൂരു : വിദ്യാർഥിയായിരുന്നകാലത്ത് തനിക്ക് ഒരു പെൺകുട്ടിയോടുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചുള്ള അനുഭവം പങ്കുവെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജാതിയുടെ വേലിക്കെട്ട് തടസ്സം സൃഷ്ടിച്ചതിനെത്തുടർന്ന് ആ പ്രണയിനി കൈവിട്ടുപോകുകയായിരുന്നെന്നും ഇപ്പോൾ 77 വയസ്സിലെത്തിയ സിദ്ധരാമയ്യ പറഞ്ഞു. ‘വിദ്യാർഥിയായിരിക്കുമ്പോൾ ഞാനൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. ഞാൻ തെറ്റുചെയ്തെന്ന് ആരും ധരിക്കേണ്ട. എന്റേത് വെറും പ്രേമമായിരുന്നില്ല. അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു..’സിദ്ധരാമയ്യ ഓർമ്മകൾ പങ്കുവെച്ചപ്പോൾ സദസ്സിന് ആവേശം.’ പക്ഷേ, അവളെ വിവാഹം കഴിച്ചുതരാൻ ആവശ്യപ്പെട്ടപ്പോൾ താൻ വ്യത്യസ്തജാതിയിൽപ്പെട്ട ആളാണെന്നു പറഞ്ഞ് പെൺകുട്ടിയുടെ കുടുംബം വിസമ്മതിച്ചു. വ്യത്യസ്ത ജാതിയായതിനാൽ അവളും തയ്യാറായില്ല.’-സിദ്ധരാമയ്യ പറഞ്ഞു. അതിനാൽ…

Read More
Click Here to Follow Us