ചെന്നൈ: ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചതിനെ തുടര്‍ന്ന് നാല് കുട്ടികള്‍ ആശുപത്രിയില്‍. തമിഴ്നാട് കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപമാണ് സംഭവം. വിരുദാചലം സ്വദേശിയായ മണികണ്ഠന്റെ മക്കളായ അനുഷ്ക, ബാലമിത്രൻ, സഹോദരിയുടെ മക്കളായ ലാവണ്യ,രശ്മിത എന്നിവരെ ആണ് ചിദംബരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് വയസിനും അഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇവർ. കുട്ടികള്‍ രക്തം ഛർദിക്കുന്നത് കണ്ടതോടെയാണ് അച്ഛനമ്മമാര്‍ വിവരമറിയുന്നത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ കുട്ടികളെ എത്തിക്കുകയായിരുന്നു. ശേഷം ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്കും കുട്ടികളെ മാറ്റി.…
Read MoreDay: 26 May 2024
മംഗളൂരു സെൻട്രൽ മെയിലിന്റെ കോച്ചിൽ വിള്ളൽ
ബെംഗളൂരു: മംഗളൂരു സെൻട്രല്‍ മെയിലിൻ്റെ കോച്ചില്‍ വിള്ളല്‍ കണ്ടെത്തി. ചെന്നൈയില്‍ നിന്നും മംഗളൂരു പോവുകയായിരുന്ന 12601 നമ്പര്‍ ട്രെയിനിലാണ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. രാവിലെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പരിശോധനയിലാണ് വിള്ളല്‍ കണ്ടെത്തിയത്. സ്ലീപ്പർ ബോഗിയിലാണ് തകരാർ ഉണ്ടായിരുന്നത്. പിന്നാലെ വിള്ളല്‍ കണ്ടെത്തിയ ബോഗി അഴിച്ച് മാറ്റിയതിനുശേഷം സർവീസ് തുടർന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ട്രെയിനാണ്.
Read Moreആടിനെ മേക്കാൻ പോയ സ്ത്രീയെ കടുവ കടിച്ചു കൊന്നു
ബെംഗളൂരു: ആടിനെ മേക്കാൻ വനാതിര്‍ത്തിയില്‍ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു. മൂര്‍ബന്ദ് സ്വദേശി ചിക്കി (48) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആടുകളെ മേക്കുന്നതിന് വേണ്ടി വനാതിര്‍ത്തിയിലുള്ള കുന്നിൻപ്രദേശത്ത് പോയതായിരുന്നു ചിക്കി. ഇവിടെ നിന്ന് തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ ഏറെ നേരം തിരച്ചില്‍ നടത്തി. വിവരമൊന്നുമില്ലാതായതോടെ വനംവകുപ്പിനെയും അറിയിച്ചു. തുടര്‍ന്ന് വനം വകുപ്പും നാട്ടുകാരും ബന്ധുക്കളുമെല്ലാം നടത്തിയ തിരച്ചിലിനൊടുവിലാണ് പുലര്‍ച്ചെ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. കാര്യമായ രീതിയില്‍ കടുവയുടെ ആക്രമണം നേരിട്ട നിലയിലായിരുന്നു…
Read Moreപോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; ജനക്കൂട്ടം പോലീസ് സ്റ്റേഷൻ കത്തിച്ചു
ബെംഗളൂരു: ചൂതുകളി കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിന് പിന്നാലെ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷൻ കത്തിച്ചു. ദാവൻഗെരെയിലെ ചന്നഗിരി പോലീസ് സ്റ്റേഷനാണ് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരും അഗ്നിക്കിരയാക്കുകയും നശിപ്പിക്കുകയും ചെയ്തത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് ആദിലിനെ(30) പോലീസ് പിടികൂടിയത്. സ്റ്റേഷനില്‍ വച്ച് ഇയാള്‍ കുഴഞ്ഞുവീഴുകയും മരണപ്പെടുകയും ചെയ്തു. യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നെന്നും അതാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു. എന്നാല്‍ കസ്റ്റഡിയില്‍ വച്ച് മർദ്ദനമേറ്റാണ് ആദില്‍ മരിച്ചതെന്ന് കുടുംബം ആരോപിച്ചു. പിന്നാലെ രോഷാകുലരായ ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറുകയായിരുന്നു. കല്ലെറിയുകയും പോലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും…
Read Moreനിയമം എല്ലാവരെയും പോലെ എംഎൽഎ മാർക്കും ബാധകമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മംഗളൂരു വിമാനത്താവളത്തില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബെല്‍ത്തങ്ങാടി ബി.ജെ.പി എം.എല്‍.എ ഹരീഷ് പൂഞ്ച പൊലീസ് സ്റ്റേഷനില്‍ നടത്തിയ ഗുണ്ടായിസം പരാമർശിക്കുകയായിരുന്നു മുഖ്യമന്ത്രി. എം.എല്‍.എക്ക് എതിരെ രണ്ട് കേസെടുത്തത് വലിയ അപരാധമായാണ് ചിലർ കാണുന്നത്. തനിക്കെതിരെ ജാമ്യമില്ലാ കേസ് ചുമത്തിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും തെരുവില്‍ വെല്ലുവിളി നടത്തുകയും ചെയ്ത ബി.ജെ.പി എം.എല്‍.എ ഹരീഷ് പൂഞ്ച ബെല്‍ത്തങ്ങാടി പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയും പോലീസ് അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. ബെല്‍ത്തങ്ങാടി പോലീസിന്റെ കൃത്യനിർവഹണം…
Read Moreമലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ദുബായ് : ഫുജൈറയില്‍ മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഫുജൈറയില്‍ നിര്‍മാണ കമ്ബനി നടത്തുന്ന സനൂജ് ബഷീര്‍ കോയയുടെ ഭാര്യയാണ് ഷാനിഫ. ഇന്ന് രാവിലെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ഫുജൈറ സെന്റ് മേരീസ് സ്കൂളിന് അടുത്തായിരുന്നു ഇവരുടെ താമസസ്ഥലം. കെട്ടിടത്തിലെ 19ാം നിലയില്‍ നിന്ന് വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഷാനിഫയുടെ മൃതദേഹം ഫുജൈറ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഷാനിഫയ്ക്കും സനൂജിനും രണ്ട് പെണ്മക്കളുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം…
Read Moreഎട്ടുവർഷം മുമ്പ് വിദേശരാജ്യത്ത് മരിച്ച സിദ്ധരാമയ്യയുടെ മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുമാരസ്വാമി
ബെംഗളൂരു : സിദ്ധരാമയ്യയുടെ മകൻ രാകേഷ് സിദ്ധരാമയ്യ എട്ടുവർഷം മുമ്പ് വിദേശരാജ്യത്ത് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. മകന്റെ മരണത്തിൽ എന്തുകൊണ്ടാണ് അന്ന് അന്വേഷണത്തിന് ഉത്തരവിടാതിരുന്നതെന്നും എന്തിനാണത് മൂടിവെച്ചതെന്നും സിദ്ധരാമയ്യയോട് കുമാരസ്വാമി ചോദിച്ചു. 2016 ജൂലായ് 30-ന് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ ബെൽജിയത്തിൽവെച്ചാണ് രാകേഷ് സിദ്ധരാമയ്യ മരിച്ചത്. ഹാസൻ എം.പി. പ്രജ്ജ്വൽ രേവണ്ണ രാജ്യം വിട്ടത് മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുൾപ്പെടെയുള്ള കുടുംബാംങ്ങൾ അറിഞ്ഞുകൊണ്ടാണെന്ന് സിദ്ധരാമയ്യ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനു പകരമായാണ് സിദ്ധരാമയ്യയുടെ മകന്റെ മരണം കുമാരസ്വാമി ചർച്ചയാക്കിയത്.…
Read More20 ലക്ഷം അടിയുള്ള ബിസിനസ് പാർക്ക് ഉൾപ്പെടുന്ന ദേവനഹള്ളിയിലെ എയർപോർട്ട് സിറ്റി അതിവിപുലമായ സൗകര്യങ്ങളോടെ ഒരുങ്ങുന്നു
ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനുസമീപം ദേവനഹള്ളിയിൽ നിർമാണം പുരോഗമിക്കുന്ന എയർപോർട്ട് സിറ്റിയിൽ ഒരുങ്ങുന്നത് അതിവിപുലമായ സൗകര്യങ്ങൾ. 20 ലക്ഷം അടിയുള്ള ബിസിനസ് പാർക്കും രണ്ട് ഹോട്ടലുകളും ഓഡിറ്റോറിയവും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഇവിടെയുണ്ടാകുക. എയർപോർട്ട് സിറ്റി നിർമാണം പൂർത്തിയാകുന്നതോടെ ഒട്ടേറെ സ്ഥാപനങ്ങൾ ഇവിടേക്കെത്തുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ ആദ്യഘട്ടം 2026-ലാണ് പൂർത്തിയാകുക. വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ബെംഗളൂരു എയർപോർട്ട് സിറ്റി ലിമിറ്റഡാണ് (ബി.എ.സി.എൽ.) പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ത്രിഡി പ്രിന്റിങ് സ്ഥാപനം, ഭക്ഷണശാല എന്നിവ എയർപോർട്ട് സിറ്റിയിൽ പ്രവർത്തിക്കുന്നുണ്ട്.…
Read Moreഉമ്മൻചാണ്ടി ഫുട്ബോൾ കപ്പ് ഫിക്സ്ചർ തയ്യാറായി; മത്സരങ്ങൾ ഇന്ന്
ബെംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ ഫുട്ബോൾ കപ്പിന്റെ ഫിക്സചർ ഡോക്ടർ മറിയ ഉമ്മൻ അറുക്കെടുപ്പിലൂടെ നിർവഹിച്ചു. 25000 രൂപ ഒന്നാം സമ്മാനം ആയുള്ള നയൻസ് ഫുട്ബോൾ കപ്പിന് 16 ടീമുകളാണ് മത്സരിക്കുന്നത്. നറുക്കെടുപ്പിൽ അഡ്വക്കേറ്റ് സത്യൻ പുത്തൂർ, വിനു തോമസ്, അലക്സ് ജോസഫ്, ജോണിച്ചൻ വി ഒ, ആന്റോ എം പി, ജെയ്സൺ ജോസഫ്, സുമോജ് മാത്യു, ഡോക്ടർ നകുൽ ബി കെ, അംജിത് തങ്കപ്പൻ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ വിവിധ ടീമുകളുടെ പ്രതിനിധികളും പങ്കെടുത്തു. അപ്പയുടെ…
Read Moreപുലിവാലായി കുടപിടിച്ചുള്ള ബസ് ഓടിക്കൽ; ആർ.ടി.സി. ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ
ബെംഗളൂരു : മഴയത്ത് കുടചൂടി ട്രാൻസ്പോർട്ട് ബസ് ഓടിച്ച ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന വനിതാ കണ്ടക്ടർക്കും സസ്പെൻഷൻ. നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി.യുടെ ധാർവാഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്തപ്പയെയും കണ്ടക്ടർ അനിതയെയുമാണ് സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ചയാണ് ബെട്ടഗെരി-ധാർവാഡ് റൂട്ടിലോടുന്ന ബസിൽ ഹനുമന്തപ്പ ഡ്രൈവറുടെ സീറ്റിൽ കുട ചൂടിയിരുന്ന് ബസ് ഓടിച്ചത്. അനിത ഇത് മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബസ് ചോരുന്നതിനാൽ ഡ്രൈവർ കുടചൂടിയതാണെന്ന മട്ടിലാണ് വീഡിയോ പ്രചരിച്ചത്. ഒരു കൈയിൽ കുടപിടിച്ച് മറ്റേ കൈകൊണ്ട് സ്റ്റിയറിങ് പിടിച്ച് ബസ് ഓടിക്കുന്നതാണ്…
Read More