നൂഡില്‍സ് കഴിച്ച് 10 വയസുകാരൻ മരിച്ചു; നിരവധി പേർ ചികിത്സയിൽ

ലക്നൗ: നൂഡില്‍സ് കഴിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടർന്ന് കൗമാരക്കാരൻ മരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം കുടുംബത്തിലെ ആറ് പേർ ഭക്ഷ്യവിഷബാധയ്ക്ക് ഇരയായിട്ടുണ്ട്.

ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം.

രാഹുല്‍ നഗർ സ്വദേശിനിയും ഡെറാഡൂണില്‍ താമസക്കാരിയുമായ സീമ – സോനു ദമ്പതികളുടെ മകൻ രോഹൻ (10) ആണ് മരിച്ചത്.

മക്കളായ രോഹൻ, വിവേക്, മകള്‍ സന്ധ്യ എന്നിവരോടൊപ്പം സീമ രാഹുല്‍ നഗറിലെ മാതാപിതാക്കളുടെ വീട്ടിലെത്തിയിരുന്നു.

ഇവിടെ രാത്രി മാഗി നൂഡില്‍സ് കഴിച്ച്‌ കുടുംബാംഗങ്ങളെല്ലാം ഉറങ്ങുകയായിരുന്നു.

എന്നാല്‍ അർധരാത്രിയോടെ സ്ഥിതി വഷളായി.

എല്ലാവർക്കും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടുവെന്നുമാണ് വിവരം.

എല്ലാവരെയും പുരൻപുരിലെ സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രോഹൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ അധികൃതർ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us