ട്രെയിനിൽ ദീർഘ ദൂരം യാത്ര ചെയ്യുമ്പോള്‍ ഏറ്റവും വലിയ പ്രശ്നം പലർക്കും ഭക്ഷണത്തിന്റെ കാര്യമാണ്.
റെയില്‍വേ സ്റ്റേഷനുകളിലെ റസ്റ്ററന്റുകളില്‍ കയറി ഭക്ഷണം കഴിക്കാന്‍ സത്യത്തില്‍ മടിയാണ്, മാത്രമല്ല രൂചിയും ഉണ്ടാവില്ല വിലയും താങ്ങാവുന്നതിലും അധികമാണ്.
എന്നാല്‍ യാത്രക്കാരുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവുമായി വന്നിരിക്കുകയാണ് ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ.
യാത്രകള്‍ കൂടുന്ന വേനലവധിക്കാലത്ത്, ജനറല്‍ സെക്കൻഡ് ക്ലാസ് (ജിഎസ്) കോച്ചുകള്‍ക്ക് സമീപം, മിതമായ നിരക്കില്‍ ഭക്ഷണവും ലഘുഭക്ഷണ കൗണ്ടറുകളും റെയില്‍വേ സ്ഥാപിച്ചു.
ഈ സംരംഭത്തിന് കീഴില്‍, ഇന്ത്യയിലുടനീളമുള്ള 100 സ്റ്റേഷനുകളിലായി 150 ഭക്ഷണ കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഉടന്‍ തന്നെ കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും.
ഏപ്രില്‍ 17 ന് ആരംഭിച്ച പദ്ധതി പ്രകാരം, പ്ലാറ്റ്ഫോമുകളിലെ ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകള്‍ക്ക് സമീപം പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ഈ കൗണ്ടറുകളില്‍ ട്രെയിനിലെ യാത്രക്കാർക്ക് ഭക്ഷണം ലഭ്യമാകും.
സതേണ്‍ റെയില്‍വേ സോണിലുടനീളം 34 സ്റ്റേഷനുകളില്‍ ഇത്തരം പ്രത്യേക ഭക്ഷണ കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ചെന്നൈ ഡിവിഷനില്‍ 5 സ്റ്റേഷനുകളിലും തിരുച്ചിറപ്പള്ളി ഡിവിഷനില്‍ 3 സ്റ്റേഷനുകളിലും സേലം ഡിവിഷനില്‍ 4 സ്റ്റേഷനുകളിലും മധുര ഡിവിഷനില്‍ 2 സ്റ്റേഷനുകളിലും പാലക്കാട് ഡിവിഷനില്‍ 9 സ്റ്റേഷനുകളിലും തിരുവനന്തപുരം ഡിവിഷനില്‍ 11 സ്റ്റേഷനുകളിലും കൗണ്ടറുകളുണ്ട്.
ഇവയുടെ ഗുണനിലവാരവും ശുചിത്വ നിലവാരവും നിലനിർത്തുന്നത് ഉറപ്പാക്കാൻ നിരീക്ഷണ നടപടികളും നിലവിലുണ്ട്.
ദക്ഷിണ റെയില്‍വേയുടെ ജിഎസ് കോച്ചുകള്‍ക്ക് സമീപമുള്ള പ്ലാറ്റ്ഫോമുകളില്‍ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകള്‍ സബ്സിഡി നിരക്കില്‍ നല്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.
ജനതാഖാന: പൂരി (7 പൂരി, 175 ഗ്രാം), ഭജി (150 ഗ്രാം) – ₹20
അരി ഭക്ഷണം: തൈര്/നാരങ്ങ/ പുളി രുചികളില്‍ ഉള്ള ചോറ് (200 ഗ്രാം) – ₹20
ലഘുഭക്ഷണം: ദക്ഷിണേന്ത്യൻ അരി വിഭവങ്ങള്‍ (350 ഗ്രാം) – ₹50
നോർത്തേണ്‍ റെയില്‍വേ നല്കുന്ന സബ്സിഡിയുള്ള ഭക്ഷണത്തിന്റെ വിലകള്‍:
ഇക്കോണമി മീല്‍: 7 പൂരി (175 ഗ്രാം), ഡ്രൈ ആലു വെജ് (150 ഗ്രാം), അച്ചാര്‍(12 ഗ്രാം) – ₹20
ലഘുഭക്ഷണം: ദക്ഷിണേന്ത്യൻ അരി വിഭവങ്ങള്‍ (350 ഗ്രാം) അല്ലെങ്കില്‍ രാജ്മ/ കടല കറിക്കൊപ്പം ചോറ്/കിച്ഡി, കുല്‍ച്ചെ/ബട്ടൂരെ എന്നിവയ്ക്കൊപ്പം കടലക്കറി/പാവ്-ഭാജി അല്ലെങ്കില്‍ മസാല ദോശ – ₹50 ഇതു കൂടാതെ സീല്‍ ചെയ്ത 200 മില്ലി വെള്ളം 3 രൂപ നിരക്കിലും ലഭ്യമാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.