ബെംഗളൂരു: കെ.എസ്.ആർ.ടി.സി ബെംഗളൂരു സ്കാനിയ ബസ് വയനാട് ചുരത്തില്‍ ഡീസൽ തീർന്ന് നിന്നതോടെ മണിക്കൂറുകളോളം ദുരിതത്തിലായി യാത്രക്കാർ.
ഇന്നലെ രാത്രി 11.30ഓടെയാണ് ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് ആറാം വളവില്‍ ഓഫായത്.
ഇതോടെ വാരാന്ത്യത്തില്‍ നാട്ടിലേക്ക് പുറപ്പെട്ട നൂറുകണക്കിന് യാത്രക്കാർ ചുരത്തില്‍ കുടുങ്ങി.
കെ.എസ്.ആർ.ടി.സി മെക്കാനിക്കുകള്‍ വന്നു പരിശോധിച്ചെങ്കിലും കേടുപാടുകള്‍ കണ്ടെത്തിയില്ല.
തുടർന്ന് ഡീസല്‍ തീർന്നുപോയതുമൂലമാണ് ബസ് ഓഫായതെന്ന് കണ്ടെത്തി.
ഇതോടെ യാത്രക്കാർ ബഹളം വെച്ചു.
ജീവനക്കാരുമായി വാക്കുതർക്കമായി.
ഒടുവിൽ പോലീസ് എത്തിയാണ് ഇവരെ ശാന്തരാക്കിയത്.
പിന്നീട്, സന്നദ്ധ പ്രവർത്തകരും പോലീസും യാത്രക്കാരും ചേർന്ന് തള്ളി ബസ് ഒരു വശത്തേക്ക് നീക്കിയ ശേഷം വണ്‍വേ ആയി വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു.
ഇതുമൂലം ഗതാഗതകുരുക്ക് പുലർച്ചെവരെ നീണ്ടു.
ഡീസല്‍ തീർന്നതാണ് കാരണമെങ്കില്‍ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി വൃത്തങ്ങള്‍ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.