ബെംഗളൂരു : ബെംഗളൂരു സൗത്ത് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥിയും സിറ്റിങ് എം.പി. യുമായ തേജസ്വി സൂര്യയുടെ പ്രചാരണപരിപാടി ബഹളത്തിൽ മുങ്ങി അലങ്കോലപ്പെട്ടു.
ഗുരു രാഘവേന്ദ്ര സഹകരണബാങ്കിൽ നടന്ന തട്ടിപ്പിനിരയായവരുടെ പ്രതിഷേധമാണ് പരിപാടി അലങ്കോലപ്പെടുത്തിയത്. സൗത്ത് മണ്ഡലത്തിൽ പെടുന്ന ബസവനഗുഡിയിലാണ് തട്ടിപ്പുനടന്ന ബാങ്ക്.
ബാങ്കിൽ നിക്ഷേപിച്ച തുക തിരിച്ചുകിട്ടാത്തവർ യോഗത്തിനെത്തിയിരുന്നു. തുക തിരിച്ചുനൽകുന്നത് വൈകുന്നതിനെപ്പറ്റി ഇവർ ചോദ്യങ്ങളുന്നയിച്ചതാണ് പ്രശ്നമായത്.
തുടർന്ന് യോഗം ബഹളത്തിൽ മുങ്ങി. തേജസ്വി സൂര്യയെ കൂടെയുള്ളവർ സുരക്ഷ നൽകി വേദിയിൽനിന്നു മാറ്റി. ചോദ്യങ്ങൾ ഉയർത്തിയവരോട് തേജസ്വി സൂര്യ തർക്കിക്കുകയും ചെയ്തു.
ഞായറാഴ്ചയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യം കോൺഗ്രസ് എക്സിൽ പങ്കുവെച്ചു.
തേജസ്വി സൂര്യക്ക് ഒരിക്കൽക്കൂടി ആൾക്കൂട്ടത്തിൽനിന്ന് എമർജൻസി വാതിൽവഴി രക്ഷപ്പെടേണ്ട സ്ഥിതിയുണ്ടായെന്ന് പരിഹസിച്ചു.
അതേസമയം, പരിപാടിയിൽ ബഹളമുണ്ടാക്കിയത് കോൺഗ്രസ് പറഞ്ഞു വിട്ടയാളുകളാണെന്ന് തേജസ്വി സൂര്യ ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.