വെള്ളത്തിലെ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ പ്രത്യേക ഹൈഡ്രോജെൽ സാങ്കേധിക വിദ്യ വികസിപ്പിച്ചെടുത്ത് ഐ.ഐ.എസ്‌.സി

Waste water

ബെംഗളൂരു : വെള്ളത്തിലെ ആരോഗ്യത്തിന് ദോഷകരമായ മൈക്രോ പ്ലാസ്റ്റിക് നീക്കാൻ ഹൈഡ്രോജെൽ വികസിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (ഐ.ഐ.എസ്‌.സി.) ഗവേഷകർ.

മെറ്റീരിയൽസ് എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫ. സൂര്യസാരഥി ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വികസിപ്പിച്ചെടുത്തത്.

ഹൈഡ്രോജെല്ലിന് ഉയർന്ന കാര്യക്ഷമതയുള്ളതായും വെള്ളത്തിലെ 95 ശതമാനം മൈക്രോപ്ലാസ്റ്റിക്കുകളും നീക്കാൻ കഴിയുന്നതായും ഗവേഷകസംഘം കണ്ടെത്തി. വെള്ളത്തിലെ വ്യത്യസ്ത പി.എച്ച്. തലങ്ങൾ,

വ്യത്യസ്ത താപനിലകൾ എന്നിവയിൽ ഹൈഡ്രോജെൽ ഉപയോഗിച്ച് മൈക്രോപ്ലാസ്റ്റിക് നീക്കുന്നത് പരിശോധിച്ചെന്ന് ഗവേഷകസംഘത്തിലെ സൗമി ദത്ത പറഞ്ഞു.

 

വെള്ളത്തിൽ ഹൈഡ്രോജെൽ ഉപയോഗിച്ച് മൈക്രോപ്ലാസ്റ്റിക്കുകളെ ആഗിരണംചെയ്യുകയാണ് ചെയ്യുന്നത്. അൾട്രാവയലറ്റ് ലൈറ്റ് വികിരണം ഉപയോഗിച്ച് മാലിന്യത്തെ നശിപ്പിക്കും.

മൈക്രോപ്ലാസ്റ്റിക്കുകളെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തതിനാൽ ഇവ കണ്ടെത്തുന്നത് വെല്ലുവിളിയാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഗവേഷകർ മൈക്രോപ്ലാസ്റ്റിക്കിൽ ഫ്ലൂറസെന്റ് ഡൈ ചേർത്താണ് പരീക്ഷണം നടത്തിയത്. വ്യത്യസ്തസാഹചര്യങ്ങളിൽ ഹൈഡ്രോജെൽ എത്രത്തോളം കാര്യക്ഷമമാണെന്ന് പരിശോധിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us