ബെംഗളൂരു : ബെംഗളൂരുവിന് സമീപം ആനേക്കലിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ 120 അടി ഉയരമുള്ള രഥംതകർന്നുവീണു.
ചുറ്റും ഒട്ടേറെയാളുകൾ ഉണ്ടായിരുന്നെങ്കിലും രഥംവീഴുന്നത് കണ്ട് ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഹസ്‌കുർ മധുരമ്മ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ രഥമാണ് തകർന്നു വീണത്.
കയർ കെട്ടി രഥം വലിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നു.
ശക്തിയോടെ നിലംപതിച്ചതിനെ തുടർന്ന് പ്രദേശത്ത് പുകപടലം നിറഞ്ഞു. രഥം വലിക്കുന്നതിനായെത്തിച്ച കാളകളും പരിഭ്രാന്തരായി ഓടി.
ഹസ്‌കുർ മധുരമ്മ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും രഥം അലങ്കരിച്ച് പ്രദക്ഷിണം നടത്താറുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.