സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യം; ക്ഷേത്രഫണ്ട് പിരിക്കാനുള്ള ബിൽ തിരിച്ചയച്ച് ഗവർണർ

ബെംഗളൂരു : സമ്പന്നക്ഷേത്രങ്ങളിൽനിന്ന് ഫണ്ട് പിരിക്കാൻ ലക്ഷ്യമിട്ട് പാസാക്കിയ കർണാടക ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (അമൻഡ്‌മെന്റ്) ബിൽ ഗവർണർ താവർചന്ദ് ഗഹ്‍ലോത് തിരിച്ചയച്ചു. സർക്കാരിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടാണ് തിരിച്ചയച്ചത്. സർക്കാരിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടാണ് തിരിച്ചയച്ചത്. മറ്റു മതസ്ഥാപനങ്ങൾക്കുവേണ്ടി സമാനമായ നിയമം കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോയെന്നുൾപ്പെടെയുള്ള വിവരങ്ങൾ ആരാഞ്ഞു. കഴിഞ്ഞമാസമാണ് ബിൽ നിയമസഭയും നിയമനിർമാണ കൗൺസിലും പാസാക്കിയത്. തുടർന്നാണ് ഗവർണറുടെ അംഗീകാരത്തിനെത്തിയത്. ഒരു കോടി രൂപ വാർഷിക വരുമാനമുള്ള ക്ഷേത്രങ്ങളിൽനിന്ന് വരുമാനത്തിന്റെ പത്ത് ശതമാനം തുകയും പത്ത് ലക്ഷം മുതൽ ഒരു…

Read More

ടൂറിസ്റ്റ് കാറിന് നേരെ കാട്ടാനയാക്രമണം

ബെംഗളൂരു: കുടകിൽ വല്‍നൂറു ത്യാഗത്തൂരില്‍ ടൂറിസ്റ്റ് കാറിന് നേരെ കാട്ടാനയാക്രമണം. വ്യാഴാഴ്ച പുലർച്ചെ മടിക്കേരിയില്‍നിന്ന് ദുബാരെയിലേക്ക് പോവുകയായിരുന്ന കാറിന് നേരെയാണ് ആക്രമണമുണ്ടായത്. യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാറിന്റെ പിൻഭാഗം ആനയുടെ കുത്തേറ്റ് തകർന്നു. മലയാളികളടക്കം നിരവധി ടൂറിസ്റ്റുകള്‍ സന്ദർശിക്കുന്ന മേഖലയില്‍ സംഭവത്തെത്തുടർന്ന് ഭീതി പടർന്നു.

Read More

ചെന്നൈയിൽ ഹൃദയശസ്ത്രക്രിയയക്ക് വിധേയനായി കുമാരസ്വാമി

ബെംഗളൂരു : ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി വ്യാഴാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി. തിരഞ്ഞെടുപ്പ് തിരക്കിനിടെ, മുൻ നിശ്ചയിച്ചപ്രകാരം അദ്ദേഹം ബുധനാഴ്ച വൈകീട്ടാണ് ആശുപത്രിയിലെത്തിയത്. ഹൃദയവാൽവ് മാറ്റിവെക്കുന്ന ശസ്ത്രക്രിയയാണ് നടത്തിയത്. ശസ്ത്രക്രിയ വിജയമായിരുന്നെന്ന് മകനും ജെ.ഡി.എസിന്റെ യുവജനവിഭാഗം അധ്യക്ഷനുമായ നിഖിൽ കുമാരസ്വാമി അറിയിച്ചു. കുമാരസ്വാമി മാർച്ച് 25-ന് ബെഗളൂരുവിൽ തിരിച്ചെത്തുമെന്ന് സഹോദരനും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണ അറിയച്ചു. നേരത്തേ രണ്ടു തവണ കുമാരസ്വാമിക്ക് ഹൃദയവാൽവ് മാറ്റിവെച്ചിട്ടുണ്ട്.

Read More

ഉച്ചത്തിൽ പാട്ടുവെച്ചതിന് കടയുടമയെ മർദിച്ച സംഭവം; നഗരത്തിൽ പ്രതിഷേധം കനക്കുന്നു;ബി.ജെ.പി. നേതാക്കൾ ഉൾപ്പെടെ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ ഉച്ചത്തിൽ പാട്ടുവെച്ചതിന് കടയുടമയെ ഒരുസംഘമാളുകൾ മർദിച്ചതിനെതിരേ പ്രതിഷേധിച്ച കേന്ദ്രമന്ത്രി ശോഭ കരന്തലജെ, എം.പി.മാരായ പി.സി. മോഹൻ, തേജസ്വി സൂര്യ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. നിയമവിരുദ്ധമായ കൂടിച്ചേരലിനാണ് ഹലസൂരു ഗേറ്റ് പോലീസ് സ്വമേധയാ കേസെടുത്തത്. ബി.ജെ.പി. നേതാക്കളുടെ നേതൃത്വത്തിൽ ഹിന്ദുസംഘടനാ പ്രവർത്തകരുൾപ്പെടെ മുന്നൂറോളം ആളുകളാണ് ചൊവ്വാഴ്ച നഗരത്‌പേട്ടിലെ ഇടുങ്ങിയ റോഡിൽ പ്രതിഷേധിച്ചത്. ഹനുമാൻ കീർത്തനം വെച്ചതിനാലാണ് യുവാക്കൾ കടയുടമയെ ആക്രമിച്ചതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഞായറാഴ്ച വൈകീട്ടാണ് നഗരത്‌പേട്ടിൽ മൊബൈൽ കട നടത്തുന്ന മുകേഷിനെ (26) ആറംഗ സംഘം മർദിച്ചത്.

Read More

ഫുഡ്‌ ഡെലിവറിക്കിടെ മോശമായി പെരുമാറിയ സ്വിഗ്ഗി ജീവനക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു: ഓർഡർ ചെയ്ത ഫുഡ്‌ ഡെലിവറി ചെയ്യാൻ വീട്ടിലെത്തിയ സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ നഗരത്തിലെ ഒരു സ്വിഗ്ഗി ഡെലിവറി എക്‌സിക്യൂട്ടീവിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്നോട് മോശമായി പെരുമാറിയെന്നും അനുചിതമായി സ്പർശിച്ചെന്നും ആരോപിച്ച് സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഡെലിവറി ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. എഫ്ഐആർ പ്രകാരം മാർച്ച് 17 നാണ് സംഭവം നടന്നത്. ഡെലിവറി എക്‌സിക്യൂട്ടീവായ ആകാശ് വൈകുന്നേരം 6.30 ന് പരാതിയായ ആരുഷി മിത്തലിൻ്റെ വീട്ടിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിച്ചു. ശേഷം ടോയ്ലറ്റ് ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുകയും പിന്നീട്…

Read More

ബൈക്ക് അപകടം; ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ മലയാളി യുവാവിനും യുവതിക്കും ദാരുണാന്ത്യം

ബെംഗളൂരു: ഈറോഡിലുണ്ടായ ബൈക്കപകടത്തില്‍ കോതമംഗലം സ്വദേശികളായ യുവാവും യുവതിയും മരിച്ചു. നെല്ലിമറ്റം കുറുങ്കുളം പുതു പറമ്പില്‍ മണിയപ്പന്‍റെ മകൻ മനു (25), വാരപ്പെട്ടി ഇഞ്ചൂർ ഓലിക്കല്‍ സേവ്യറുടെ മകള്‍ ഹണി (24) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ ബ്യൂട്ടിഷനായ മനുവും അധ്യാപികയായ ഹണിയും ബൈക്കില്‍ ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ സേലം എത്തുന്നതിന് 50 കി.മീ മുൻപ് ചീത്തോട് വച്ച്‌ രാവിലെ അഞ്ചോടെ അപകടത്തില്‍പ്പെടുകയായിരുന്നു. മീഡിയനില്‍ ഇടിച്ച്‌ ബൈക്ക് മറിയുകയും റോഡില്‍ വീണ ഇരുവരുടെയും ദേഹത്ത് കൂടെ ബസ് കയറി ഇറങ്ങുകയുമായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ…

Read More

സത്യഭാമയ്ക്കെതിരെ സ്ത്രീധന പീഡനക്കേസും

കൊച്ചി: കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ച കലാമണ്ഡലം സത്യഭാമയ്ക്കെതിരെ മുമ്പ് സ്ത്രീധന പീഡനക്കേസും. 2022ലാണ് ഇങ്ങനെയൊരു കേസ് ഫയല്‍ ചെയ്തത്. മകന്‍റെ ഭാര്യ നല്‍കിയ പരാതിയില്‍ കഴിഞ്ഞ നവംബറിലാണ് കേസ് എടുത്തിട്ടുള്ളത്. മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും വീട്ടില്‍ നിന്നും പുറത്താക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. 2022 സെപ്തംബറിലാണ് പരാതിക്കാരിയും സത്യഭാമയുടെ മകന്‍ അനൂപും തമ്മിലുള്ള വിവാഹം നടന്നത്. കേസില്‍ രണ്ടാം പ്രതിയായ സത്യഭാമ മകന്റെ ഭാര്യക്ക്…

Read More

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ

മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇഡി ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച വൈകുന്നേരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിയിലെത്തി പരിശോധന നടത്തിയിരുന്നു. കെജ്രിവാളിന് ഡൽഹി ഹൈക്കോടതി ഇടക്കാലാശ്വാസം നിഷേധിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവവികാസം. ആം ആദ്മി പാർട്ടി നേതാക്കളെ അടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെജ്രിവാളിന്റെ വസതിയ്ക്ക് മുന്നിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ ഡൽഹിയിലെ ഇഡി ആസ്ഥാനത്തിന് പുറത്ത് സെക്ഷൻ 144 ഏർപ്പെടുത്തി. മദ്യനയവുമായി ബന്ധപ്പെട്ട എല്ലാ അഴിമതികളും അരവിന്ദ് കെജ്‌രിവാളിൻ്റെ സമ്മതത്തോടെയാണ് നടന്നതെന്ന് ബിജെപി ആരോപിച്ചു. കേസിൽ എഎപി ദേശീയ…

Read More

ബിഗ് ബോസ് ഹൗസിൽ നിന്നും ജാസ്മിന്‍ സ്വയം പുറത്തേക്ക്?, അപ്രതീക്ഷിത നീക്കം; അറിയാൻ വായിക്കാം

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കാനിരിക്കുകയാണ്. ഇതിനിടെ ആദ്യ ആഴ്ച തന്നെ രതീഷ് എന്ന മത്സരാര്‍ത്ഥി പുറത്ത് പോകുകയും ചെയ്തു. ആദ്യ ദിനം തന്നെ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വാക്‌പോരോടെയാണ് ബിഗ് ബോസ് ഈ സീസണ്‍ ആരംഭിച്ചത്. മുന്‍ സീസണുകളില്‍ നിന്ന് പല പ്രത്യേകതകളോടെയുമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഷോയിലെ മത്സരാർത്ഥിയായ ജാസ്മിൻ പുറത്തേക്കെന്ന വിവരമാണ് ലഭിക്കുന്നത്. മികച്ച ​ഗെയിമർ ആണ് ജാസ്മിൻ എങ്കിലും ​ഗബ്രിയുമായുള്ള അടുപ്പം വളരെ മോശം രീതിയിൽ ആണ് ബാധിച്ചിരിക്കുന്നത്.…

Read More

മുത്തശ്ശിയെയും കൊച്ചുമകളെയും കൊലപ്പെടുത്തി നദിയിൽ തള്ളി; പ്രതികളെ തിരഞ്ഞ് പോലീസ് 

ബെംഗളൂരു: സ്ത്രീയെയും കൊച്ചുമകളെയും കൊന്ന് ശരീരഭാഗങ്ങള്‍ പുഴയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ബെല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ ആണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ചിക്കമംഗലൂരു സ്വദേശിയായ ജയമ്മ(46)യുടേയും രണ്ടര വയസുള്ള കൊച്ചുമകള്‍ റിഷികയും ആണ് കൊല്ലപ്പെട്ടത്. മണ്ഡ്യയില്‍ വായ്പ കൊടുത്തയാളില്‍ നിന്ന് പണം തിരിച്ചുവാങ്ങാനായി മാർച്ച്‌ 12ന് കൊച്ചുമകളുമായി വീട്ടില്‍ നിന്ന് പോയതാണ് ജയമ്മ. എന്നാല്‍ മാർച്ച്‌ 18 ആയിട്ടും തിരിച്ചെത്താതിനെ തുടർന്ന് കുടുംബം പോലീസില്‍ പരാതി നൽകി. ഇവർക്കായുള്ള അന്വേഷണത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പണവും കൊണ്ടേ തിരിച്ചു വരൂ എന്ന് പറഞ്ഞായിരുന്നു ജയമ്മ വീടുവിട്ടിറങ്ങിയത്.…

Read More
Click Here to Follow Us