ബെംഗളൂരു: ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുക എന്നത് നിർബന്ധമാക്കിയിട്ടും പലരും അത് അനുസരിക്കാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസം നഗരത്തിൽ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കവയ്ക്കപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോൾ നിലവിലെ ചർച്ച.
ബെംഗളൂരു റോഡിലെ തിരക്ക് ലോക പ്രശസ്തമാണ്.
‘പീക്ക് ബെംഗളൂരു’ എന്നൊരു പദം തന്നെ ഈ തിരക്കില്‍ നിന്നും രൂപം കൊണ്ടു.
അത്രയേറെ തിരക്കേറിയ നഗരത്തില്‍ ഒരു സ്ത്രീ സ്കൂട്ടര്‍ ഓടിച്ച് പോകുന്ന വീഡിയോയാണ് ആളുകളെ അത്ഭുതപ്പെടുത്തയത്.
മറ്റൊരു വാഹനത്തിലെ യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയില്‍ മുന്നിലെ സ്കൂട്ടര്‍ യാത്രക്കാരിയായിരുന്നു ഉണ്ടായിരുന്നത്.
എക്സ് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി,
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് തികച്ചും ഉല്ലാസകരമാണ്, ക്യാമറയില്‍ പതിഞ്ഞു, ഇത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇൻസ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തു.
നഗരത്തില്‍ എല്ലായിടത്തും ട്രാഫിക് പോലീസ് നിലയുറപ്പിക്കുകയും നിരവധി സ്ഥലങ്ങളില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്യുമ്പോള്‍ ഈ സ്ത്രീ എങ്ങനെ ഇത് ചെയ്യുമെന്ന് ചിന്തിച്ചുവെന്നത് എന്നെ അത്ഭുതപ്പെടുന്നു.
ഈ കണ്ടുപിടുത്തത്തെ ഒരു ‘ജുഗാദ്’ അല്ലെങ്കില്‍ മറ്റെന്തെങ്കിലും എന്ന് വിളിക്കണോ എന്ന് എനിക്ക് ഉറപ്പില്ല, പക്ഷേ ഇത് തെറ്റായ കാരണങ്ങളാലാണ്! മാർച്ച് 26 ന് വൈകുന്നേരം 5 മണിക്ക് ബെംഗളൂരു എൻടിഐ ഗ്രൗണ്ടിന് എതിർവശത്തുള്ള വിദ്യാരണ്യപുരയ്ക്ക് സമീപമായിരുന്നു സംഭവം.
വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം എഴുതി.
‘മരിച്ചാല്‍ മൃതദേഹത്തിന്റെ വായ് തുറന്ന് കിടക്കാതിരിക്കാനായി തലയിലൂടെ കെട്ടുന്നതിന് സമാനമായി ഒരു തുണി കൊണ്ട് തലയില്‍ കെട്ടിട്ട ഒരു സ്ത്രീ ആ തുണിക്കിടയില്‍ തിരുകി വച്ച ഒരു ഫോണിലൂടെ കാര്യമായ എന്തോ സംസാരിക്കുകയായിരുന്നു.
ഈ സമയം കാലുകള്‍ ഇരുവശത്തേക്കും തൂക്കിയിട്ട് അലക്ഷ്യമായി അവര്‍ ഒരു സ്കൂട്ടി ഓടിക്കുകയായിരുന്നു.
‘പേടിക്കേണ്ട ചേച്ചി.. എതോ അന്താരാഷ്ട്രാ പ്രശ്നം പരിഹരിക്കുവാണ്.’ ഒരാൾ കമന്റ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.