ചെന്നൈ : നടൻ വിജയ്യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ പാർട്ടിയായ തമിഴക വെട്രി കഴകം അംഗത്വവിതരണം ആരംഭിച്ചു.
ആദ്യ അംഗമായി വിജയ് തന്നെ ചേർന്നു. അംഗത്വം നൽകുന്നതിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്.
വാട്സാപ്പ് അടക്കം സാമൂഹിക മാധ്യമങ്ങൾ മുഖേനയെയും അംഗത്വമെടുക്കാനുള്ള സൗകര്യമുണ്ട്.
അംഗത്വ വിതരണം ആരംഭിച്ച മണിക്കൂറുകൾക്ക് ഉള്ളിൽ ലക്ഷത്തിലേറെ പേർ പാർട്ടിയിൽ ചേർന്നുവെന്ന് നേതാക്കൾ പറഞ്ഞു.
വിജയ് അംഗത്വ പ്രഖ്യാപനം നടത്തി കുറച്ച് സമയത്തിനുള്ളിൽ ആപ്പിന്റെ പ്രവർത്തനം നിലച്ചു.
தமிழக வெற்றிக் கழகத்தில் உறுப்பினர்களாக இணைய:
1) WhatsApp users – https://t.co/iw2ulVFXhG
2) TelegramApp users – https://t.co/YgMBgSnPWh
3) WebApp users – https://t.co/fqlptErSI5
4) Send WhatsApp message as 'TVK' to 09444-00-5555 pic.twitter.com/IPgiwx8mMB
— TVK Vijay (@tvkvijayhq) March 8, 2024
ഒരേസമയം ഒട്ടേറെ പേർ അംഗത്വമെടുക്കാൻ ശ്രമിച്ചതാണ് കാരണമെന്നും നേതാക്കൾ പറഞ്ഞു. രണ്ട് കോടി പേരെ പാർട്ടിയിൽ ചേർക്കാനാണ് ലക്ഷ്യമിടുന്നത്.
അംഗത്വ പ്രചാരണത്തിന് നേതൃത്വം നൽകാൻ പ്രത്യേക സമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ നേതൃത്വം വനിതകൾക്കാണ്.
അംഗത്വ പ്രചാരണത്തിന്റെ ഭാഗമായി വിജയ്യുടെ പ്രത്യേക വീഡിയോയും പുറത്തിറക്കി.
മൊബൈൽ ആപ്ലിക്കേഷൻ മുഖേന അംഗത്വമെടുത്തിന് ശേഷം ഓൺലൈൻ അംഗത്വകാർഡ് ഉയർത്തിക്കാട്ടി എല്ലാവരെയും പാർട്ടിയിൽ ചേരാൻ ആഹ്വാനം ചെയ്യുന്നതാണ് വീഡിയോ.
സമത്വം ഉയർത്തിപ്പിടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പാർട്ടിയിലേക്ക് ആളുകളെ ക്ഷണിക്കുന്നത്. ജാതി, മത, ലിംഗ, ദേശ വേർതിരിവുകൾ ഇല്ലാതാക്കുമെന്ന പ്രതിജ്ഞയും അംഗങ്ങൾ എടുക്കണം.
തമിഴ് ഭാഷ സംരക്ഷിക്കാൻ ജീവൻ ബലി അർപ്പിച്ചവരുടെ ലക്ഷ്യം പൂർത്തിയാക്കാൻ പരിശ്രമിക്കുമെന്നും പ്രതിജ്ഞയിൽ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.