ബെംഗളൂരു: നഗരത്തിലെ 20 ജംക്ഷനുകൾ കാൽനടസൗഹൃദമാക്കി, സൗന്ദര്യവൽക്കരിക്കാൻ 20 കോടി രൂപയുടെ പദ്ധതിയുമായി ബിബിഎംപി.
ജംക്ഷനുകളിലെ നടപ്പാതകൾ അറ്റകുറ്റപ്പണി നടത്തിയ സഞ്ചാര യോഗ്യമാക്കാനും തൈകൾ നട്ടുപിടിപ്പിക്കാനും ജലധാരകൾ നിർമിക്കാനുമുള്ള പദ്ധതിയാണിത്.
ബയട്രായനപുര പോസ്റ്റ് ഓഫിസ്, ബൊമ്മനഹള്ളി ബസ് സ്റ്റോപ്, കെആർപുരം ആർടിഒ, അൾസൂരു ലേക്ക് ജംക്ഷൻ1, അൾസൂരു ലേക്ക് ജംക്ഷൻ2, നാഗർഭാവി ട്വൾത്ത് ബ്ലോക്ക് ബസ് സ്റ്റോപ്, ബിന്നമംഗല ബസ് സ്റ്റോപ്, കന്റോൺമെന്റ് ജംക്ഷൻ,
മാധവാര പാർക്ക് ജംക്ഷൻ, അൾസൂരു ലേക്ക് ജംക്ഷൻ3, അൾസൂരു ലേക്ക് ജംക്ഷൻ4, മേക്രി സർക്കിൾ, ജ്ഞാനഭാരതി ജംക്ഷൻ, മൈസൂരു റോഡ്, ബെംഗളൂരു കഫേ ജംക്ഷൻ, ഗരുഡ മാൾ ജംക്ഷൻ, ബനശങ്കരി ടെംപിൾ ജംക്ഷൻ, കിംകോ ജംക്ഷൻ, ഇബ്ലൂർ ജംക്ഷൻ, സംഗോളി രായണ്ണ ജംക്ഷൻ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ 25 ജംക്ഷനുകളിലെ സൗന്ദര്യവൽക്കരണ നടപടി അവസാനഘട്ടത്തിലെത്തിയതിനു പിന്നാലെയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
ഒപ്പം ഇലക്ട്രിക് ലൈറ്റുകൾ സ്ഥാപിച്ച് അടിപ്പാതകൾ, മേൽപാലങ്ങൾ, പാർക്കുകൾ എന്നിവ സൗന്ദര്യവൽക്കരിക്കാനുള്ള നടപടികളും ബിബിഎംപി ആരംഭിച്ചു.
നഗരത്തിൽ വാഹനാപകടങ്ങളിൽ മരിക്കുന്ന കാൽനടയാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നിരത്തുകൾ കാൽനട സൗഹൃദമാക്കാൻ ബിബിഎംപി നടപടി ആരംഭിച്ചത്.
കഴിഞ്ഞ വർഷം 247 കാൽ നടയാത്രക്കാരാണ് വാഹനാപകടങ്ങളിൽ മരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.