ബെംഗളൂരു: സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിലൂടെ കടന്നുപോകുന്ന മൂന്ന് വ്യത്യസ്ത വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞു. ആളപായമില്ലെങ്കിലും ട്രെയിനുകളുടെ ജനൽ പാളികൾക്ക് കേടുപാടുകൾ സംഭവിച്ചു.
ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എസ്ഡബ്ല്യുആർ ഇൻസ്പെക്ടർ ജനറൽ കം പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണർ രാമ ശങ്കർ പ്രസാദ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
“നിർഭാഗ്യവശാൽ, ഒരു ദിവസം മൂന്ന് സംഭവങ്ങൾ നടന്നു. പോലീസുകാർ വിവിധ സ്ഥലങ്ങളിലേക്ക് അന്വേഷണവുമായി കുത്തിച്ചട്ടുണ്ട്, അന്വേഷണം തുടരുകയാണ് എന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് സംഭവങ്ങളിൽ രണ്ടെണ്ണം ബെംഗളൂരു റെയിൽവേ ഡിവിഷനിലാണ് ഉണ്ടായിട്ടുള്ളത്.
രാവിലെ 6.15ന് കെഎസ്ആർ ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20661) ബെംഗളൂരു റെയിൽവേ ഡിവിഷനിലെ ചിക്കബാനവര റെയിൽവേ സ്റ്റേഷൻ കടന്നപ്പോഴാണ് ആദ്യ സംഭവം. 40, 41, 42 സീറ്റുകളിലെ ജനലിലെ C6 കോച്ചിന് നേരെ അക്രമികൾ കല്ലെറിഞ്ഞതായി സിംഗ് പറഞ്ഞു.
ധാർവാഡ്-കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20662) തിരിച്ച് പോകുമ്പോൾ ഉച്ചകഴിഞ്ഞ് 3.20 ഓടെയാണ് രണ്ടാമത്തെ സംഭവം. മൈസൂരു ഡിവിഷനിലെ ഹവേരി, ഹരിഹർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള സി 5 കോച്ചിൻ്റെ ജനൽ പാളികൾക്ക് നേരെ കല്ലേറുണ്ടായി.
ബെംഗളൂരു ഡിവിഷനിലെ കുപ്പം സ്റ്റേഷനുമുമ്പ് 200 മീറ്റർ അകലെ മൈസൂരു-എംജിആർ സെൻട്രൽ വന്ദേ ഭാരതിൽ വൈകിട്ട് 4.30നാണ് മൂന്നാമത്തെ സംഭവം. 40, 41, 42 സീറ്റുകളുള്ള C4 കോച്ചിലെ ഗ്ലാസ് പാളികൾക്ക് എഞ്ചിൻ്റെ വലതുവശത്ത് നിന്നും അക്രമികൾ കല്ലെറിഞ്ഞതായും, സിംഗ് പറഞ്ഞു.
സെക്ഷൻ 147 (റെയിൽവേ ട്രാക്കിൽ അതിക്രമിച്ച് കടക്കൽ), സെക്ഷൻ 153 (മനപ്പൂർവ്വം അല്ലെങ്കിൽ ഒഴിവാക്കൽ എന്നിവയിലൂടെ റെയിൽവേയിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയെ അപകടപ്പെടുത്തുന്നത്) എന്നിവ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ കേസുകളിൽ മാത്രം 45 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സിംഗ് കൂട്ടിച്ചേർത്തു. ഇവരിൽ 70 ശതമാനവും വിനോദത്തിനായി ചെയ്യുന്ന പ്രായപൂർത്തിയാകാത്തവരാണ് എന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.