ബെംഗളൂരു: സ്വീഡിഷ് കുടുംബം ദത്തെടുത്ത സ്ത്രീ തന്റെ ‘വേരുകൾ കണ്ടെത്തുന്നതിനായി’ മൈസൂരുവിലേക്ക് മടങ്ങിയെത്തി.
ജോളി സാൻഡ്‌ബെർഗിനെ ആദ്യമായി ബെംഗളൂരുവിലെ ‘ആശ്രയ’ എന്ന സ്ഥാപനത്തിൽ ദത്തെടുക്കാൻ വന്നത് അവൾക്ക് അഞ്ച് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ്.
കുറച്ച് വർഷങ്ങൾക്ക് ശേഷം, 1992 ൽ ജോളിയെ സ്വീഡിഷിലേക്ക് കൊണ്ടുപോകുമ്പോൾ അവൾക്കൊരു ഒരു കുടുംബമുണ്ടായിരുന്നു, .
മുപ്പത്തി രണ്ട് വർഷത്തിന് ശേഷം ജോളി കർണാടകയിൽ തിരിച്ചെത്തി, എന്നാൽ ഇത്തവണ അവൾ തനിച്ചായിരുന്നില്ല. 39 കാരിയായ സ്ത്രീ ഇത്തവണ കർണാടകയിലേക്ക് വന്നത് വെറുതെയല്ല.
മൈസൂരു, മദ്ദൂർ, ചന്നപട്ടണം എന്നിവിടങ്ങളിലെ തന്റെ വേരുകളും ഉത്ഭവവും കണ്ടെത്തുന്നതിനായിട്ടാണ് ജോളി സ്വീഡനിൽ നിന്ന് മൈസൂരുവിലേക്ക് എത്തിയത്.
“എനിക്ക് എന്നെത്തന്നെ മനസ്സിലാക്കാൻ എൻ്റെ ഭൂതകാലത്തെക്കുറിച്ച് എന്തെങ്കിലും അറിയേണ്ടതുണ്ട്. കൂടാതെ, ഞാൻ എവിടെ നിന്നാണ് വന്നതെന്ന് എൻ്റെ രണ്ട് വയസ്സുള്ള മകളോട് പറയുകയും അവളെ കാണിക്കുകയും പഠിപ്പിക്കുകയും എൻ്റെ രാജ്യമായ ഇന്ത്യയിൽ എൻ്റെ ആദ്യത്തെ വീട് അവൾക്കായി പരിചയപ്പെടുത്തേണ്ടത് ഉണ്ടെന്നും ഞാൻ ആഗ്രഹിക്കുന്നുവെന്നും ജോളി പറഞ്ഞു.
ഭർത്താവ് എറിക്, മകൾ, എന്നിവരോടൊപ്പമാണ് ജോളി സാൻഡ്‌ബെർഗ് ഇന്ത്യയിൽ വന്നത്, തൻ്റെ ഭൂതകാലത്തിൻ്റെ നിഗൂഢതകൾ അനാവരണം ചെയ്യാനും തന്റെ യഥാർത്ഥ വ്യക്തിത്വം കണ്ടെത്താനുമുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തോടെയാണ് ജോളി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.
എൻ്റെ പുതിയ രാജ്യമായ സ്വീഡനിൽ എനിക്ക് എല്ലായ്പ്പോഴും വേരുകളില്ലാത്ത അവസ്ഥയാണ് അനുഭവപ്പെടുന്നത്. ആളുകൾ എന്നെക്കാൾ വ്യത്യസ്തരായി കാണപ്പെട്ടു, വ്യത്യസ്തമായി സംസാരിച്ചു, വ്യത്യസ്തമായി പെരുമാറി.
ഏകദേശം 8 വയസ്സുള്ള ഒരു കുട്ടിക്ക് ഇത് തികച്ചും വ്യത്യസ്തമായ ഒരു ലോകമായിരുന്നു. ഭയങ്കരമായിരുന്നുവെന്നും സ്വീഡനിലേക്ക് ദത്തെടുക്കപെട്ട് പോയ അനുഭവത്തെക്കുറിച്ച് സംസാരിച്ച സാൻഡ്‌ബെർഗ് പറഞ്ഞു.
“കുറച്ചുകാലത്തിനുശേഷം, അതിജീവിക്കാനും സാധാരണ ജീവിതം നയിക്കാനും പൊരുത്തപ്പെടാനും പഠിച്ചു. എനിക്ക് എൻ്റെ കന്നഡ ഭാഷയും ഇന്ത്യയിലെ എൻ്റെ ആദ്യത്തെ 8 വർഷത്തെ ഓർമ്മകളും അടിച്ചമർത്തേണ്ടിവന്നു. ഞാൻ വളർന്നപ്പോൾ, ഞാൻ ആരാണെന്ന ആകാംക്ഷയും ചോദ്യങ്ങളും വളരാൻ തുടങ്ങിയെന്നും ജോളി പറഞ്ഞു.
ജനനസമയത്ത് ജാനു എന്ന് പേരിട്ടിരുന്ന ജോളി, നെതർലാൻഡ്‌സിലെ എഗെയ്ൻസ്റ്റ് ചൈൽഡ് ട്രാഫിക്കിംഗ് (ACT) ഡയറക്‌ടർ അരുൺ ഡോഹ്‌ലെയെയും പൂനെയിലെ അഡോപ്‌റ്റി റൈറ്റ്‌സ് കൗൺസിലിലെ അഡ്വക്കേറ്റ് അഞ്ജലി പവാറിനെയും 2017-ൽ സമീപിച്ചു. ഇതിനുമുമ്പ് 2020-ലും ജാനു ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.
ഒടുവിൽ തീവ്രമായ തിരച്ചിലിന് ശേഷം, അവിടെ ജാനു എന്ന് പേരുള്ള ജോളി സാൻഡ്‌ബെർഗ് എന്ന തന്നെ സ്വയം കണ്ടെത്തുകയായിരുന്നു. 1985 ജൂൺ 3 ന് മദ്ദൂരിലെ വസന്തയുടെ മകളായി ജനിച്ചു. ജാനുവിന് മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. തുടർന്ന് മൈസൂരിൽ നിന്നുള്ള ഒരാളെ ജാനുവിന്റെ അമ്മ വിവാഹം കഴിച്ചു. എന്നാൽ 1989ൽ തൻ്റെ രണ്ടാം ഭർത്താവിൻ്റെ വീട്ടിൽവെച്ച് അമ്മയും മരിച്ചുവെന്ന് അഞ്ജലി പവാർ പറഞ്ഞു.
ശേഷം ജാനുവിനെ മുത്തശ്ശിയുടെ അയൽവാസിക്ക് കൈമാറി, അവർ അവളെ ഒരു ബോർഡിംഗ് സ്കൂളിൽ ആക്കി 1989-ൽ ബംഗളൂരുവിലെ സെൻ്റ് മേരീസ് കോൺവെൻ്റിൽ ചേർത്തു.
അമ്മയുടെ ഭാഗത്തുള്ളവരെല്ലാം മരിച്ചതായി മദ്ദൂരിലെ അയൽവാസികൾ പറഞ്ഞതായി അഞ്ജലി പറയുന്നു. ഇപ്പോൾ ജോളി മൈസൂരിൽ പിതാവിൻ്റെ ഭാഗത്തുള്ള ബന്ധുക്കളെയോ മദ്ദൂരിലോ ചന്നപട്ടണത്തിലോ ഉള്ള ബന്ധുക്കളെയോ തിരയുകയാണ്.
ബെംഗളൂരു: സ്വീഡിഷ് കുടുംബം ദത്തെടുത്ത സ്ത്രീ തന്റെ ‘വേരുകൾ കണ്ടെത്തുന്നതിനായി’ മൈസൂരുവിലേക്ക് മടങ്ങിയെത്തി. ജോളി സാൻഡ്‌ബെർഗിനെ ആദ്യമായി ബെംഗളൂരുവിലെ ‘ആശ്രയ’ എന്ന സ്ഥാപനത്തിൽ ദത്തെടുക്കാൻ വന്നത് അവൾക്ക് അഞ്ച് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം, 1992 ൽ ജോളിയെ സ്വീഡിഷിലേക്ക് കൊണ്ടുപോകുമ്പോൾ അവൾക്കൊരു ഒരു കുടുംബമുണ്ടായിരുന്നു, .
മുപ്പത്തി രണ്ട് വർഷത്തിന് ശേഷം ജോളി കർണാടകയിൽ തിരിച്ചെത്തി, എന്നാൽ ഇത്തവണ അവൾ തനിച്ചായിരുന്നില്ല. 39 കാരിയായ സ്ത്രീ ഇത്തവണ കർണാടകയിലേക്ക് വന്നത് വെറുതെയല്ല. മൈസൂരു, മദ്ദൂർ, ചന്നപട്ടണം എന്നിവിടങ്ങളിലെ തന്റെ വേരുകളും ഉത്ഭവവും കണ്ടെത്തുന്നതിനായിട്ടാണ് ജോളി സ്വീഡനിൽ നിന്ന് മൈസൂരുവിലേക്ക് എത്തിയത്.
“എനിക്ക് എന്നെത്തന്നെ മനസ്സിലാക്കാൻ എൻ്റെ ഭൂതകാലത്തെക്കുറിച്ച് എന്തെങ്കിലും അറിയേണ്ടതുണ്ട്. കൂടാതെ, ഞാൻ എവിടെ നിന്നാണ് വന്നതെന്ന് എൻ്റെ രണ്ട് വയസ്സുള്ള മകളോട് പറയുകയും അവളെ കാണിക്കുകയും പഠിപ്പിക്കുകയും എൻ്റെ രാജ്യമായ ഇന്ത്യയിൽ എൻ്റെ ആദ്യത്തെ വീട് അവൾക്കായി പരിചയപ്പെടുത്തേണ്ടത് ഉണ്ടെന്നും ഞാൻ ആഗ്രഹിക്കുന്നുവെന്നും ജോളി പറഞ്ഞു.
ഭർത്താവ് എറിക്, മകൾ, എന്നിവരോടൊപ്പമാണ് ജോളി സാൻഡ്‌ബെർഗ് ഇന്ത്യയിൽ വന്നത്, തൻ്റെ ഭൂതകാലത്തിൻ്റെ നിഗൂഢതകൾ അനാവരണം ചെയ്യാനും തന്റെ യഥാർത്ഥ വ്യക്തിത്വം കണ്ടെത്താനുമുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തോടെയാണ് ജോളി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.
എൻ്റെ പുതിയ രാജ്യമായ സ്വീഡനിൽ എനിക്ക് എല്ലായ്പ്പോഴും വേരുകളില്ലാത്ത അവസ്ഥയാണ് അനുഭവപ്പെടുന്നത്. ആളുകൾ എന്നെക്കാൾ വ്യത്യസ്തരായി കാണപ്പെട്ടു, വ്യത്യസ്തമായി സംസാരിച്ചു, വ്യത്യസ്തമായി പെരുമാറി. ഏകദേശം 8 വയസ്സുള്ള ഒരു കുട്ടിക്ക് ഇത് തികച്ചും വ്യത്യസ്തമായ ഒരു ലോകമായിരുന്നു. ഭയങ്കരമായിരുന്നുവെന്നും സ്വീഡനിലേക്ക് ദത്തെടുക്കപെട്ട് പോയ അനുഭവത്തെക്കുറിച്ച് സംസാരിച്ച സാൻഡ്‌ബെർഗ് പറഞ്ഞു.
“കുറച്ചുകാലത്തിനുശേഷം, അതിജീവിക്കാനും സാധാരണ ജീവിതം നയിക്കാനും പൊരുത്തപ്പെടാനും പഠിച്ചു. എനിക്ക് എൻ്റെ കന്നഡ ഭാഷയും ഇന്ത്യയിലെ എൻ്റെ ആദ്യത്തെ 8 വർഷത്തെ ഓർമ്മകളും അടിച്ചമർത്തേണ്ടിവന്നു. ഞാൻ വളർന്നപ്പോൾ, ഞാൻ ആരാണെന്ന ആകാംക്ഷയും ചോദ്യങ്ങളും വളരാൻ തുടങ്ങിയെന്നും ജോളി പറഞ്ഞു.
ജനനസമയത്ത് ജാനു എന്ന് പേരിട്ടിരുന്ന ജോളി, നെതർലാൻഡ്‌സിലെ എഗെയ്ൻസ്റ്റ് ചൈൽഡ് ട്രാഫിക്കിംഗ് (ACT) ഡയറക്‌ടർ അരുൺ ഡോഹ്‌ലെയെയും പൂനെയിലെ അഡോപ്‌റ്റി റൈറ്റ്‌സ് കൗൺസിലിലെ അഡ്വക്കേറ്റ് അഞ്ജലി പവാറിനെയും 2017-ൽ സമീപിച്ചു. ഇതിനുമുമ്പ് 2020-ലും ജാനു ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.
ഒടുവിൽ തീവ്രമായ തിരച്ചിലിന് ശേഷം, അവിടെ ജാനു എന്ന് പേരുള്ള ജോളി സാൻഡ്‌ബെർഗ് എന്ന തന്നെ സ്വയം കണ്ടെത്തുകയായിരുന്നു. 1985 ജൂൺ 3 ന് മദ്ദൂരിലെ വസന്തയുടെ മകളായി ജനിച്ചു. ജാനുവിന് മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. തുടർന്ന് മൈസൂരിൽ നിന്നുള്ള ഒരാളെ ജാനുവിന്റെ അമ്മ വിവാഹം കഴിച്ചു. എന്നാൽ 1989ൽ തൻ്റെ രണ്ടാം ഭർത്താവിൻ്റെ വീട്ടിൽവെച്ച് അമ്മയും മരിച്ചുവെന്ന് അഞ്ജലി പവാർ പറഞ്ഞു.
ശേഷം ജാനുവിനെ മുത്തശ്ശിയുടെ അയൽവാസിക്ക് കൈമാറി, അവർ അവളെ ഒരു ബോർഡിംഗ് സ്കൂളിൽ ആക്കി 1989-ൽ ബംഗളൂരുവിലെ സെൻ്റ് മേരീസ് കോൺവെൻ്റിൽ ചേർത്തു.
അമ്മയുടെ ഭാഗത്തുള്ളവരെല്ലാം മരിച്ചതായി മദ്ദൂരിലെ അയൽവാസികൾ പറഞ്ഞതായി അഞ്ജലി പറയുന്നു. ഇപ്പോൾ ജോളി മൈസൂരിൽ പിതാവിൻ്റെ ഭാഗത്തുള്ള ബന്ധുക്കളെയോ മദ്ദൂരിലോ ചന്നപട്ടണത്തിലോ ഉള്ള ബന്ധുക്കളെയോ തിരയുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.