വിരമിക്കൽ വാർത്ത നിഷേധിച്ച് മേരികോം രംഗത്ത്. തൻറെ വാക്കുകൾ തെറ്റിദ്ധരിക്കപെട്ടതാണെന്ന് അവർ വിഷദീകരിച്ചു .
ഇന്നലെ രാത്രിയോടെയായിരുന്നു ദേശീയ മാധ്യമങ്ങളിലടക്കം വിരമിക്കൽ വാർത്ത റിപ്പോർട്ട് ചെയ്തത് . ഇതിനു പിന്നാലെയാണ് സ്വകാര്യ വാർത്ത ഏജൻസിയോട് താരം പ്രെതികരണം അറിയിച്ചത് .
ബോക്സിങ് റിങ്ങിൽ തുടരുമെന്നും വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഔദോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരുമെന്നും താരം അറിയിച്ചു .
തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താല്പര്യം ഉണ്ടെന്നും ,എന്നാൽ നാഷണൽ ബോക്സിങ് അസ്സോസിയേഷന്റെ നിയമപ്രേകാരം 40 വയസ്സ് കഴിഞ്ഞതിനാൽ ഇനി മൽസരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.
താൻ ജീവിതത്തിൽ എല്ലാം നേടിക്കഴിഞ്ഞു ഇനി വിരമിക്കുക മാത്രമാണ് ചെയ്യണ്ടേതെന്ന് ആസ്സാമിലെ ഒരു സ്കൂളിൽ വിദ്യർത്ഥികളുംമായുള്ള ചർച്ചയിൽ ഇങ്ങനെ പ്രേതികരിച്ചതിനു പിന്നാലെയാണ് താരം വിരമിച്ചെന്ന വാർത്തകൾ പ്രചരിച്ചത് .
ആറു തവണ വേൾഡ് ചാമ്പ്യനാകുന്ന ആദ്യ വനിതാബോക്സർ എന്ന റെക്കോർഡ് മേരികോമിന്റെ പേരിലാണ് . 2012 ഒളിംപിക്സിൽ വെങ്കലം നേടിയ മേരികോം ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വനിതാബോക്സറാണ് .
2003ലെ ആദ്യ ലോക ചാമ്പ്യൻ പട്ടത്തിനു പിന്നാലെ രാജ്യം അർജുന അവാർഡ് നൽകി മേരി കോമിനെ ആദരിച്ചു. 2009ൽ ഖേൽ രത്ന പുരസ്കാരവും ലഭിച്ചിരുന്നു.
2006ൽ പത്മശ്രീ, 2013ൽ പത്മഭൂഷൺ, 2020ൽ പത്മവിഭൂഷൺ അംഗീകാരങ്ങളും മേരിയെ തേടിയെത്തി. 2016 മുതല്‍ 2022വരെ രാജ്യസഭാംഗമായിരുന്നു.
നാലുവർഷത്തെ പ്രണയത്തിനുശേഷം ഫുട്ബോളർ കരുങ് ഓൺലറിനെ 2005ലാണ് മേരി കോം വിവാഹം ചെയ്തത്. തന്റെ ബോക്സിങ് യാത്രയിൽ ഭർത്താവിനുള്ള പങ്കിനെ കുറിച്ച് പലതവണ മേരി കോം തുറന്നുപറഞ്ഞിരുന്നു.
ഇരട്ടക്കുട്ടികള്‍ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളാണ് ദമ്പതികൾക്കുള്ളത്. 2018ൽ ഒരു പെൺകുട്ടിയെ ദത്തെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.