ബെംഗളൂരു ഫിലിം ഫെസ്റ്റ് ഫെബ്രുവരി 29 മുതൽ നടക്കും ; 50 രാജ്യങ്ങളിൽ നിന്നായി 200 സിനിമകൾ പ്രദർശിപ്പിക്കും

ബെംഗളൂരു: വിധാന സൗധയ്ക്ക് മുന്നിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഫെബ്രുവരി 29 ന് നടക്കാൻ ഇരിക്കുന്ന ബെംഗളുരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ 15-ാമത് എഡിഷൻ ഉദ്ഘാടനം ചെയ്യും.

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (FIAPF) അംഗീകരിച്ച മേളയുടെ നിലവിലെ പതിപ്പിൽ ദേശീയ- ലെവൽ ഫിലിം ഡെലിഗേറ്റുകൾ, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവർ ഉൾപ്പെടും

ഓറിയോൺ മാൾ, ചാമരാജ്‌പേട്ടിലെ രാജ് കുമാർ കലാഭവൻ, ബനശങ്കരിയിലെ സുചിത്ര ഫിലിം സൊസൈറ്റി എന്നിവിടങ്ങളിലെ 11 സ്‌ക്രീനുകളിലായി 50 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം സിനിമകൾ മാർച്ച് 1 മുതൽ പ്രദർശിപ്പിക്കും.

മത്സര വിഭാഗത്തിലുള്ളവയെ കൂടാതെ നിരൂപക പ്രശംസ നേടിയ ദേശീയ അന്തർദേശീയ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

എസ്.കെ.ഭഗവാൻ, മുതിർന്ന നടി ലീലാവതി, ഗായിക വാണി ജയറാം തുടങ്ങിയവരുടെ സ്മരണയ്ക്കായി ചിത്രങ്ങളും പ്രദർശിപ്പിക്കും.

വോയ്‌സ് മോഡുലേഷൻ, എഡിറ്റിംഗ്, മ്യൂസിക്, സ്‌ക്രീൻപ്ലേ റൈറ്റിംഗ് തുടങ്ങി സിനിമയുടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ശിൽപശാലകൾ നടക്കും.

ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ ഫോട്ടോഗ്രാഫർ വി കെ മൂർത്തിയെക്കുറിച്ച് പ്രത്യേക പ്രഭാഷണവും ചലച്ചിത്ര സംവിധായകൻ മൃണാൾ സെന്നിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രഭാഷണവും നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us