ബെംഗളൂരു : നഗരത്തിലെ വിവിധ റൂട്ടുകളിലായി 40 സർവീസുകൾ കൂടി നടത്താൻ ബി.എം.ടി.സി.
നാലു മെട്രോ ഫീഡർ സർവീസുകളും വിമാനത്താവളത്തിലേക്കുള്ള വായുവജ്ര ബസും ഇക്കൂട്ടത്തിൽ ഉൾപ്പെടും.
പുതിയ സർവീസുകളുടെ ഉദ്ഘാടനം ശനിയാഴ്ച ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി നിർവഹിച്ചു.
ദാസറഹള്ളി എട്ടാംമൈലിൽനിന്ന് സുവർണനഗരയിലേക്കുള്ള എം.എഫ്. 25 എ, ജാലഹള്ളി മെട്രോ സ്റ്റേഷനിൽനിന്ന് മദനായകനഹള്ളിയിലേക്കുള്ള എം.എഫ്.-29, ജാലഹള്ളി മെട്രോസ്റ്റേഷനിൽനിന്ന് തുടങ്ങി സുമനഹള്ളി ജങ്ഷൻ, ദാസറഹള്ളിവഴി തിരിച്ചെത്തുന്ന എം.എഫ്-30, ജാലഹള്ളിയിൽനിന്ന് നെലഗദരഹള്ളി, ഹീരോഹള്ളി ക്രോസ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മെട്രോ സ്റ്റേഷനിൽ തിരിച്ചെത്തുന്ന എം.എഫ്.-31 എന്നിവയാണ് പുതുതായി തുടങ്ങിയ മെട്രോ ഫീഡർസർവീസുകൾ.
മാധവാര നൈസ് ജങ്ഷനിൽനിന്ന് ജാലഹള്ളി ക്രോസ് വഴി ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള വായു വജ്ര പ്രീമിയം സർവീസും ബി.എം.ടി.സി. തുടങ്ങി.
അഞ്ചു ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. ഇതിനുപുറമേ മാധവാര നൈസ് ജങ്ഷനിൽനിന്ന് നൈസ്‌റോഡ് വഴി ഇലക്‌ട്രോണിക് സിറ്റിയിലേക്ക് മറ്റൊരുസർവീസും നടത്തും.
ചിക്കബാനവാരായിൽനിന്ന് സുമനഹള്ളി ജങ്ഷനിലേക്കുള്ള ഓർഡിനറി സർവീസും ബി.എം.ടി.സി. പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.