‘100 ദിവസം നീണ്ട് നിൽക്കുന്ന വില്ലൻ ചുമ’; പകർച്ചവ്യാധിയെ കുറിച്ച് മുന്നറിയിപ്പ്

മനുഷ്യന്റെ ഉറക്കം കെടുത്തുന്ന മറ്റൊരു പകർച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നൽകി യു.കെയിലെ ആരോഗ്യ വിദഗ്ധർ.

നൂറ് ദിവസം നീണ്ട് നിൽക്കുന്ന വില്ലൻ ചുമയാണ് യു.കെയിലെ പലരിലും ഇപ്പോൾ കാണപ്പെടുന്നത്.

ബാക്ടീരിയൽ ഇൻഫെക്ഷനാണ് ഈ രോഗത്തിൽ 250% ന്റെ വർധനയുണ്ടെന്നാണ് അധികൃതർ പറയുന്നത്.

സാധാരണ ജലദോഷം പോലെ ആരംഭിക്കുന്ന രോഗം പതിയെ നിർത്താതെയുള്ള മൂന്ന് മാസം നീളുന്ന ചുമയിലേക്ക് വഴിമാറും.

ഈ വർഷം ജൂലൈക്കും നവംബറിനും മധ്യേ 716 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വന്ന രോഗ വ്യാപനത്തിന്റെ മൂന്നിരട്ടിയാണ് ഇത്.

ബോർഡിടെല്ല പെർട്യൂസിസ് ബാക്ടീരിയയാണ് വില്ലൻ ചുമയ്ക്ക് പിന്നിലെ വില്ലൻ. കുട്ടികളുടെ ജീവന് ഒരുകാലത്ത് വലിയ ഭീഷണിയായിരുന്ന വില്ലൻ ചുമയ്‌ക്കെതിരെ, 1950 കളിൽ വാക്‌സിൻ വന്നതോടെ ഒരു പരിധി വരെ കുറഞ്ഞു.

കുഞ്ഞുങ്ങളെ മാത്രമല്ല, മുതിർന്നവരേയും വില്ലൻ ചുമ ബാധിക്കും. ഹെർണിയ, ചെവിയിൽ ഇൻഫെക്ഷൻ, തനിയെ മൂത്രം പോവുക എന്നിവയ്ക്ക് വില്ലൻ ചുമ കാരണമാകാറുണ്ട്.

കടുത്ത വില്ലൻ ചുമ ഛർദിക്കും, വാരിയല്ലുകൾ തകരുന്നതിനും വരെ കാരണമായേക്കാമെന്ന് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷ്യസ് ഡിസീസസ് അറിയിച്ചു.

വില്ലൻ ചുമയെ പ്രതിരോധിക്കാൻ സാധിക്കുമെന്നും കുട്ടികൾക്കായി വാക്‌സിനുണ്ടെന്നും എൻഎച്ച്എസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us