യുവനടി ലക്ഷ്മിക സജീവന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

കൊച്ചി: ഷാർജയിൽവെച്ച് അന്തരിച്ച ചലച്ചിത്രനടി ലക്ഷ്മിക സജീവ (24)ന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും.

ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധിയായതിനാൽ പൊലീസ് നടപടികൾ പൂർത്തിയാക്കാനായിട്ടില്ല.

തിങ്കളാഴ്ച പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മൃതദേഹം കൊണ്ടുവരാനാണ് ശ്രമം.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

ഷാർജയിലെ അൽകാസ്മിയ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.

പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ ലക്ഷ്മിക ഷാർജയില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഹൃദയാഘാതം മൂലമായിരുന്നു മരണം. മലയാള ഷോ‍ർട്ട് ഫിലിം ‘കാക്ക’യിലൂടെയാണ് ലക്ഷ്മിക സജീവൻ ശ്രദ്ധേയയായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts