ചെന്നൈ: മുൻവർഷത്തെ അപേക്ഷിച്ച് 2022-ൽ തമിഴ്നാട്ടിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം (ഐപിസി) രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ 60% കുറവ്.
കൊലപാതകവും മറ്റ് ഹീനമായ കുറ്റകൃത്യങ്ങളുടെ നിരക്കും ഒരേപോലെയാണെങ്കിലും, ആക്രമണ രീതിയിലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു.
എൻസിആർബി ഡാറ്റ പ്രകാരം, 2021 ൽ 3,22,852 കേസുകളാണ് രജിസ്റ്റർ ചെയ്തത് എന്നാൽ 2022 ആയതോടെ കേസുകൾ 60% കുറഞ്ഞ് 1,93,913 എന്ന കണക്കിൽ എത്തി.
2020ൽ കോവിഡ് -19 ന്റെ കാലഘട്ടത്തിലാണ് ഏറ്റവും ഉയർന്ന കേസുകൾ രജിസ്റ്റർ ചെയ്തത് 8,91,700 ആയിരുന്നു അന്ന് രജിസ്റ്റർ ചെയ്ത കുറ്റകൃത്യങ്ങളുടെ എണ്ണം.
സ്പെഷ്യൽ, ലോക്കൽ ലോ (എസ്എൽഎൽ) വകുപ്പുകൾക്ക് കീഴിൽ 2022ൽ 2,79,543 കേസുകളാണ് രജിസ്റ്റർ ചെയ്തത്, 2021ൽ 4,33,901 ഉം 2020ൽ 4,85,981 ഉം ആയിരുന്നു കേസുകൾ. എന്നാൽ, കൊലപാതകങ്ങളുടെ എണ്ണം 2021 ൽ 1,686 ൽ നിന്ന് 1,6220 ആയി ഉയർന്നു.
എന്നാൽ കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യയിൽ പെടുന്ന കേസുകൾ 2021-ൽ 71 ആയിരുന്നത് 2022-ൽ 86 ആയി ഉയർന്നു.
അതുപോലെ, അശ്രദ്ധമൂലമുള്ള മരണങ്ങൾ 2021-ൽ 15,012-ൽ നിന്ന് 2022 ആയതോടെ 17,225 ആയി വർദ്ധിച്ചു, അതേസമയം ബലാത്സംഗ കേസുകൾ 2021-ൽ 422-ൽ നിന്ന് 2022-ആയതോടെ 421 ആയി കുറഞ്ഞു, ബലാത്സംഗ കേസുകൾ ആകട്ടെ 2021-ൽ 20-ൽ നിന്ന് 2022-ൽ 21 ആയി ഉയർന്നു വെന്നും കണക്കുകൾ സൂചിപ്പിക്കുന്നു,
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.