കൊച്ചി: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (77) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. അസുഖത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ലോകം തുറന്ന് നൽകിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്. പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം. 1946-ൽ തിരുവല്ലയിൽ ജനിച്ച അദ്ദേഹം 1968-ൽ കേരള സർവകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ…
Read MoreMonth: September 2023
ടാക്സി-ബസ് സർവീസുകൾ തടസപ്പെടും;മെട്രോ ഓടും;ചൊവ്വാഴ്ചത്തെ ബന്ദ് ജന ജീവിതത്തെ ബാധിച്ചേക്കും.
ബെംഗളൂരു : കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പ്രഖ്യാപിച്ച ബന്ദ് ജന ജീവിതത്തെ ബാധിക്കാൻ സാധ്യത. കർണാടക ആർ.ടി.സി, ബി.എം.ടി.സി തൊഴിലാളി സംഘടനകൾ ബന്ദിന് പിൻതുണ നൽകുന്നതിനാൽ ബസ് സർവീസുകൾ തടസപ്പെട്ടേക്കാം. ഓല -ഊബർ ടാക്സി ഡ്രൈവർമാരുടെ സംഘടന ബന്ദിന് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്, വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ആളുകളുടെ യാത്രയെ ഇത് ബാധിച്ചേക്കാം. അതേ സമയം മെട്രോ സർവീസ് തടസമില്ലാതെ നടത്തുമെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു. ബൃഹത് ബെംഗളൂരു ഹോട്ടൽ അസോസിയേഷനും ബന്ദിന് പിൻതുണ നൽകിയിട്ടുണ്ട്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളായ ബി.ജെ.പിയും ജനതാദൾ എസും ബന്ദിന്…
Read Moreമൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചൂണ്ട നൂൽ നീക്കം ചെയ്തു.
കൊച്ചി: യുവാവിന്റെ മൂത്രസഞ്ചിയിൽ കുടുങ്ങിയ ചൂണ്ടനൂൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പുറത്തെടുത്ത ചൂണ്ട നൂലിന് 2.8 മീറ്റർ നീളമാണ് ഉണ്ടായിരുന്നത്. 30 കാരനായ ബിഹാർ സ്വദേശിയുടെ മൂത്രസഞ്ചിയിലാണ് ചൂണ്ടനൂൽ കുടുങ്ങിയത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്. മൂത്രസഞ്ചിയിൽ നിന്ന് ഏറ്റവും നീളം കൂടിയ വസ്തു പുറത്തെടുക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ സംഭവം കൂടിയാണിത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. മൂത്രമൊഴിക്കുമ്പോൾ വേദനയും രക്തത്തിന്റെ അംശവും കണ്ടതിനെ തുടർന്നാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ മൂത്രസഞ്ചിയിൽ നൂൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. സിസ്റ്റോസ്കോപ്പിക് ഫോറിൽ ബോഡി…
Read Moreനവജാത ശിശുവിനെ അമ്മ 14-ാം നിലയിലെ ഫ്ലാറ്റിന്റെ ജനലിലൂടെ നിലത്തെറിഞ്ഞു കൊന്നു;
മുംബൈ: 14-ാം നിലയില്‍ നിന്നും നവജാത ശിശുവിനെ അമ്മ താഴേക്ക് എറിഞ്ഞു കൊന്നു. ഫ്ലാറ്റിന്റെ ജനലിലൂടെ 39 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് യുവതി താഴേക്ക് എറിഞ്ഞത്. മുംബൈയിലെ സാവേര്‍ റോഡിലാണ് സംഭവം. ഗുജറാത്ത് സ്വദേശികളായ ദമ്പതികൾ വർഷങ്ങളായി മുംബൈയിലാണ് താമസം. രണ്ട് മാസം മുൻപുണ്ടായ അച്ഛന്റെ മരണം യുവതിയെ മാനസികമായി തളർത്തിയിരുന്നു. കുഞ്ഞിനെ മുന്നിൽ വെച്ച് മുത്തച്ഛൻ കുഞ്ഞിനെ വിളിക്കുന്നു എന്ന് നിരന്തരം പറയുമായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. യുവതി നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ ഗുജറാത്ത് സ്വദേശിനിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.…
Read Moreഅമിതവേഗതയിൽ സഞ്ചരിച്ച ബൈക്ക് മീഡിയനിൽ ഇടിച്ച് പിറന്നാളുകാരനും സുഹൃത്തും മരിച്ചു
ബെംഗളൂരു: വെള്ളിയാഴ്ച പുലർച്ചെ യശ്വന്ത്പൂർ മേൽപ്പാലത്തിൽ സ്‌പോർട്‌സ് ബൈക്ക് റോഡ് മീഡിയനിൽ ഇടിച്ചുണ്ടായ അപകടത്തിൽ എംബിഎ വിദ്യാർഥിയായ 23 കാരനും സുഹൃത്തും മരിച്ചു. സഞ്ജയനഗറിലെ ആർഎംവി എക്‌സ്‌റ്റൻഷനിൽ താമസിക്കുന്ന ഡി നിഖിൽ (23) റീവ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ധനംജയ് എമ്മിന്റെ മകനും ബനശങ്കരി രണ്ടാം സ്‌റ്റേജിൽ താമസിക്കുന്ന മനാമോഹൻ വി (31 ) എന്നിവരാണ് മരിച്ചത്. മനാമോഹൻ പിൻസീറ്റിലാണ് ഇരുന്നിരുന്നത്. നിഖിലിന്റെ ജന്മദിനം ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. വെള്ളിയാഴ്ച 23 വയസ്സ് തികഞ്ഞ നിഖിൽ തന്റെ വസതിയിൽ അർദ്ധരാത്രി കേക്ക് മുറിച്ച്…
Read Moreഎറണാകുളം- നിസാമുദ്ദീൻ എക്‌സ്പ്രസിന്റെ ബോഗികൾക്കടിയിൽ തീ; സ്ഥിതി നിയന്ത്രണവിധേയം
പാലക്കാട്: നിസാമുദ്ദീൻ എക്‌സ്പ്രസിന്റെ ബോഗികൾക്കടിയിൽ ചെറിയ തോതിൽ തീപിടിത്തം. ശനിയാഴ്ച രാത്രിയാണ് എറണാകുളം-നിസാമുദ്ദീൻ എക്‌സ്പ്രസിന്റെ രണ്ട് ബോഗികൾക്കടിയിൽ തീ പടർന്നത്. തീപിടിത്തം കണ്ട യാത്രക്കാർ ഉടൻ റെയിൽവേ അധികൃതരെ വിവരമറിയിച്ചു. ഇതേത്തുടർന്ന് ട്രെയിനിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷമാണ് തീ അണച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിസാമുദ്ദീൻ വരെ ട്രെയിൻ യാത്ര തുടരുമെന്നും അധികൃതർ അറിയിച്ചു.
Read Moreബെംഗളൂരു നഗരത്തിൽ മൂന്നു പുതിയ മെട്രോ പാതകൾക്ക് കൂടി നിർദേശം; വിശദാംശങ്ങൾ
ബെംഗളൂരു : ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൂന്നു പുതിയ മെട്രോപാതകൾക്ക് നിർദേശം. ഓൾഡ് എയർപോർട്ട് റോഡ്, ഓൾഡ് മദ്രാസ് റോഡ്, ഇന്നർ റിങ് റോഡ് ലൂപ് എന്നിവയാണ് നിർദിഷ്ട മെട്രോ പാതകൾ. കർണാടക സർക്കാരും ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (എഫ്.ഐ.സി.സി.ഐ.) സംയുക്തമായി പുറത്തിറക്കിയ നഗരത്തിലെ ഗതാത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വിവിധ നിർദേശങ്ങളടങ്ങിയ റിപ്പോർട്ടിലാണ് മെട്രോ പാതകളുടെ കാര്യം പറയുന്നത്. എം.ജി. റോഡിൽനിന്ന് മാറത്തഹള്ളി, വൈറ്റ്ഫീൽഡ് വഴി ഹോപ്ഫാമിലേക്കുള്ളതാണ് ഓൾഡ് എയർപോർട്ട് റോഡ് പാത. നഗരത്തിന്റെ ഐ.ടി. മേഖലയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതാകും…
Read Moreബെംഗളൂരു ട്രാഫിക്ക്; സമയം ലഭിക്കാൻ കാറിൽ പച്ചക്കറികളുടെ തൊലി കളഞ്ഞ് ബംഗളൂരുവിലെ സ്ത്രീ
ബെംഗളൂരു: നഗരത്തിലെ കുപ്രസിദ്ധമായ ട്രാഫിക് വിഷയം സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് വീണ്ടും ആവേശം കൊള്ളാനുള്ള മറ്റൊരു കാരണം നൽകി. അടുത്തിടെ വൈറലായ ഒരു പോസ്റ്റിൽ, നഗരത്തിലെ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുമ്പോൾ താൻ പച്ചക്കറികൾ തൊലി കളയുകയാണെന്ന് ഒരു സ്ത്രീ പറഞ്ഞു. ഇത് ബംഗളുരു നിവാസികളുടെ പ്രധാന പ്രശ്നമായി മാറിയ ഗതാഗതക്കുരുക്കിനെക്കുറിച്ച് വീണ്ടും എക്‌സിൽ ചർച്ചകൾക്ക് കാരണമായി. പ്രിയ എന്ന് പേരുള്ള എക്‌സ് ഉപയോക്താവാണ് കാറിനുള്ളിൽ പച്ചക്കറി അരിയുന്ന ചിത്രം പങ്കിട്ടത്. പിന്നിൽ നിരവധി വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതും കാണാമായിരുന്നു. “തിരക്കേറിയ സമയങ്ങളിൽ ഉൽപ്പാദനക്ഷമതയുള്ളവരായിരിക്കുക,” എന്ന അടിക്കുറിപ്പോടുകൂടിയാണ്…
Read Moreചൊവ്വാഴ്ച ബെംഗളൂരു ബന്ദ്!
ബെംഗളൂരു : വരുന്ന ചൊവ്വാഴ്ച സെപ്റ്റംബർ 26 ന് നഗരത്തിൽ ബന്ദ് പ്രഖ്യാപിച്ച് കന്നഡ അനുകൂല സംഘടനകൾ. കാവേരി നദിയിലെ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കന്നഡ അനുകുല സംഘടനകളുടെ കൂട്ടായ്മയുടെ നേതാവ് ആയ വാട്ടാൾ നാഗരാജ് ആണ് ബന്ദ് പ്രഖ്യാപിച്ചത്. 26 മുതൽ 3 ദിവസത്തേക്ക് പ്രതിഷേധ പരിപാടികൾ നടത്തും, ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
Read Moreകോടതി വളപ്പിലും നാത്തൂന്‍മാരുടെ ഒന്നാന്തരം പൊരിഞ്ഞ അടി; കാരണം ഇത്
ആലപ്പുഴ: കോടതിവളപ്പില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല് നടന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ദമ്പതികള്‍ തമ്മിലുള്ള വിവാഹമോചനക്കേസിലാണ് ഇരുവരും കോടതിയില്‍ എത്തിയത് . എത്തിയത്. കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കോടതിവളപ്പില്‍ കയ്യാങ്കളിയില്‍ കലാശിച്ചത്. ഇവര്‍ക്ക് ഏഴും നാലും വയസുള്ള രണ്ടുമക്കളുണ്ട്. ഒരു കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു തുടക്കം. പിന്നീട് ഇതേ ചൊല്ലി നിരവധി കേസുകള്‍ ഉണ്ടായതായും അഭിഭാഷകര്‍ പറയുന്നു. കുഞ്ഞിനെ കാണണമെന്ന് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയിലേക്ക് എത്തിയത്. ഭാര്യയും ഭര്‍ത്താവിന്റെ സഹോദരിയും തമ്മിലാണ്…
Read More