നവജാത ശിശുവിനെ അമ്മ 14-ാം നിലയിലെ ഫ്ലാറ്റിന്റെ ജനലിലൂടെ നിലത്തെറിഞ്ഞു കൊന്നു;

മുംബൈ: 14-ാം നിലയില്‍ നിന്നും നവജാത ശിശുവിനെ അമ്മ താഴേക്ക് എറിഞ്ഞു കൊന്നു.

ഫ്ലാറ്റിന്റെ ജനലിലൂടെ 39 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് യുവതി താഴേക്ക് എറിഞ്ഞത്.

മുംബൈയിലെ സാവേര്‍ റോഡിലാണ് സംഭവം. ഗുജറാത്ത് സ്വദേശികളായ ദമ്പതികൾ വർഷങ്ങളായി മുംബൈയിലാണ് താമസം. രണ്ട് മാസം മുൻപുണ്ടായ അച്ഛന്റെ മരണം യുവതിയെ മാനസികമായി തളർത്തിയിരുന്നു.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

കുഞ്ഞിനെ മുന്നിൽ വെച്ച് മുത്തച്ഛൻ കുഞ്ഞിനെ വിളിക്കുന്നു എന്ന് നിരന്തരം പറയുമായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.

യുവതി നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ ഗുജറാത്ത് സ്വദേശിനിക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts