മെട്രോയിൽ സംഗീതം കേൾക്കുമ്പോൾ ഹെഡ്‌ഫോൺ ഉപയോഗിക്കുക; യാത്രക്കാർക്ക് ബോധവൽക്കരണം നൽകി ബിഎംആർസിഎൽ

ബെംഗളൂരു: മെട്രോ യാത്രയ്ക്കിടെ സംഗീതം കേൾക്കുമ്പോൾ ഹെഡ്‌ഫോൺ ഉപയോഗിക്കണമെന്ന് ബെംഗളൂരുവിലെ നമ്മ മെട്രോ യാത്രക്കാരോട് നിർദ്ദേശിച്ചു.

ഹെഡ്‌ഫോണില്ലാതെ സംഗീതം കേൾക്കുകയോ വീഡിയോകൾ കാണുകയോ ചെയ്യുന്നത് സഹയാത്രികർക്ക് ശല്യമുണ്ടാക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു.

ഇതിന്റെ ഭാഗമായി ബിഎംആർസിഎൽ ചൊവ്വാഴ്ച യാത്രക്കാരെ ബോധവത്കരിക്കാൻ ഒരു സംഘത്തെ മെട്രോ കോച്ചുകളിലേക്ക് അയക്കുകയും ചെയ്തു .

ഒരു അറിയിപ്പിൽ, ബിഎംആർസിഎൽ (BMRCL) പറഞ്ഞു, “ബിഎംആർസിഎൽ ഹോം ഗാർഡുകളുടെ ടീം ഇന്ന് എല്ലാ സ്റ്റേഷനുകളിലും ഒരു പ്രത്യേക ഓപ്പറേഷൻ പ്രോഗ്രാമിന് കീഴിൽ യാത്രക്കാരെ ബോധവൽക്കരിക്കുകയും തടസ്സരഹിത യാത്രയ്ക്കായി അവബോധം സൃഷ്ടിക്കുകയും ചെയ്തു.

ഉച്ചത്തിലുള്ള സംഗീതം കേൾക്കുന്ന സഹയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ മൊബൈൽ ഫോണിൽ സംഗീതം കേൾക്കുന്നതിനോ കാണുന്നതിനോ ഹെഡ്‌ഫോണുകളുടെ ഉപയോഗം നിരന്ധമാണ്. യാത്രക്കാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസുകളിൽ യാത്രയ്ക്കിടെ ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. 2021-ൽ കർണാടക ഹൈക്കോടതി ‘ബസുകൾക്കുള്ളിലെ ശബ്ദ ശല്യം’ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു റിട്ട് ഹർജി പരിഗണിക്കവെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്ന ഏതെങ്കിലും യാത്രക്കാരൻ ഉത്തരവ് പാലിക്കാൻ വിസമ്മതിച്ചാൽ ഡ്രൈവർക്കോ ബസ് കണ്ടക്ടർക്കോ ആ വ്യക്തിയെ ഉടൻ തന്നെ ബസിൽ നിന്ന് ഇറക്കിവിടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അവറീ ഇറക്കിവിടുന്നത് വരെ ബസ് നിർത്തിയേക്കാം, ഉത്തരവിൽ കൂട്ടിച്ചേർത്തു.

ഇറങ്ങിപ്പോകുന്ന വ്യക്തിക്ക് ബസ് ചാർജ് റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയില്ല. കർണാടക മോട്ടോർ വെഹിക്കിൾസ് റൂൾസിന്റെ (1989) നിലവിലുള്ള റൂൾ 94, അത്തരം വാഹനങ്ങളിൽ (“സ്റ്റേജ് ക്യാരേജ്”) യാത്ര ചെയ്യുന്ന യാത്രക്കാർ “പാട്ട് പാടുകയോ സംഗീതോപകരണം വായിക്കുകയോ ട്രാൻസിസ്റ്റർ റേഡിയോ പ്രവർത്തിപ്പിക്കുകയോ ചെയ്യുന്നത്” ഒഴിവാക്കണം.

അതെസമയം യാത്ര ചെയ്യുന്ന സമയത്ത്, ഉച്ചത്തിലുള്ള സംഗീതം കേൾക്കുന്നത് ഒഴിവാക്കണമെന്ന് മാത്രമാണ് ബിഎംആർസിഎൽ യാത്രക്കാരോട് നിർദ്ദേശിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us