ബെംഗളൂരു : കുറച്ച് ദിവസമായി നഗരത്തിലെ പ്രധാനപ്പെട്ട വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ഒരു സന്ദേശമാണ് താഴെ നൽകിയിരിക്കുന്നത്.
“ബാംഗ്ലൂർ ഭാഗത്തേക്കു കാറിൽ ഫാമിലിയായി വരുന്നവർ ഒരുകാരണവശാലും രാത്രി വരാൻ നിൽക്കരുത്. കാരണം? ഗുണ്ടകളും പിടിച്ചു പറിക്കാരും ഇപ്പോഴത്തെ എക്സ്പ്രസ്സ് ഹൈവെയിൽ. കറുകളിലും മറ്റും റോന്ത് ചുറ്റുന്നുണ്ട് എവിടെ യെങ്കിലും നിർത്തുകയോ കംപ്ലയിന്റ് വല്ലതും സംഭവിച്ചു ഒതുക്കി നിർത്തുകയോ ചെയ്തുകണ്ടാൽ സഹായിക്കാണെന്ന വ്യാജേന അടുത്ത് വരികയും. സാഹചര്യം മനസ്സിലാക്കി. കത്തിയും വാളും ഉപയോഗിച്ച് വെട്ടി പരുക്കല്പിക്കുകയും ചെയ്തതിനു ശേഷം ഉള്ളത് മുഴുവനും കൊള്ളയടിക്കുന്നു. കഴുത്തിനു കത്തിവെച്ചു. ATM കാർഡ് വാങ്ങി ഗൂഗിൾ പെയ് ചെയ്യിക്കുന്നു. നമ്മൾ എത്ര നിലവിളിച്ചാലും ആരും കേൾക്കാനില്ല. ഒരൊറ്റ വണ്ടിക്കാർ നിർത്തുക യുമില്ല ശ്രീ രംഗ പട്ടണം മുതൽ കെങ്കേരി വരെ ഒരുകടയോ. ഒരുബിൽഡിങ്ങോ കാണുകയില്ല. എന്തെങ്കിലും സമ്പവിച്ചു പോലീസിൽ പരാതി കൊടുക്കാൻപോയാൽ. പോലീസിന്റെ ഭാഗത്തു നിന്നും നമുക്ക് കിട്ടുന്ന മറുപടി!നഷ്ടപെട്ടത് നഷ്ടപ്പെട്ടു ഇനി നിങ്ങൾ കേസിനു വന്നുകൊണ്ടേയിരിക്കേണ്ടി വരുകയും ചെയ്യണം എന്നാണ്. ഈ കള്ളന്മാർക് മുഴുവൻ സപ്പൊട്ടും നൽകുന്നത് ഹൈവെ പൊലീസാണ് എന്നതിൽ സംശയമില്ല!!!!അതുകൊണ്ട് എല്ലാവരും ശ്രദ്ദിക്കുക. അതോടൊപ്പം പരിചയക്കരിലേക്ക് വിവരം കൈമാറുകയും ചെയ്യുക. Maddur. Mandya. Bidthi. Ramnagar. Chenapatna. Srerangapatana. എന്നീ സ്ഥലങ്ങൾ വളരെ മോശം ഏരിയകളാണ്.. ചെറുവണ്ടികൾ. ലോറികൾ എന്നിവ ദിനം പ്രതി കൊള്ളയടിക്കപ്പെടുന്നു പക്ഷെ ആരും അറിയുന്നില്ല എന്നതാണ് വാസ്തവം. ദയവു ചെയ്ത് ലോറി ഡ്രൈവർമാർ വഴിക്കു നിർത്തി ഉറങ്ങരുത്. കൊള്ളയടിക്കപ്പെടുകയും മാരകമായ അക്രമത്തിനു വിതെയാനാവുകയും ചെയ്യും ഓർമ്മയിരിക്കട്ടെ!!!”
നല്ല നിലക്ക് അക്ഷരത്തെറ്റോട് കൂടിയ ഈ സന്ദേശത്തിന് കൂടെ നൽകിയിരിക്കുന്ന ചിത്രം മൈസൂരു റോഡിലേത് അല്ല, ഈ വർഷം ഫെബ്രുവരിയിൽ യു ട്യൂബിൽ വന്ന ഒരു വീഡിയോയുടെ കൂടെയുള്ള ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്.
ചിത്രത്തിൽ കാണിച്ച പോലെ റോഡിൽ ആണിവച്ച സംഭവം ഇതു വരെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മൈസൂരു റോഡിലൂടെയുള്ള രാത്രിയാത്ര സുരക്ഷിതമാണോ എന്ന ചോദ്യത്തിന് കുറച്ചെല്ലാം വസ്തുത ഉണ്ട് എന്ന് വേണം കരുതാൻ.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ റൂട്ടിൽ രാത്രി കാലങ്ങളിൽ നിരവധി പിടിച്ചുപറി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നുള്ളത് സത്യമാണ്, അധികവും ഇരയാക്കപ്പെട്ടത് മലയാളികൾ തന്നെയാണ്.
പോലീസിൻ്റെ ഭാഗത്ത് നിന്ന് അത്ര അനുകൂലമായ ഇടപെടലുകൾ ഉണ്ടാവാറില്ല എന്നതും ഒരു പരിധി വരെ ശരിയാണ്.
ഈ മേഖലയിലൂടെയുള്ള രാത്രിയാത്ര സൂക്ഷിച്ച് ആക്കുന്നതാണ് നല്ലത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.