ബെംഗളൂരു: കർണാടക ലോകായുക്ത ഉദ്യോഗസ്ഥർ വ്യാഴാഴ്ച നഗരത്തിലുടനീളമുള്ള 45 ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ഓഫീസുകളിൽ റെയ്ഡ് നടത്തി.
റവന്യൂ ഓഫീസർ, അസിസ്റ്റന്റ് റവന്യൂ ഓഫീസർ, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ടൗൺ പ്ലാനിംഗ് (എഡിടിപി) എന്നിവരുടെ ഓഫീസുകളിലാണ് റെയ്ഡ് നടന്നത്.
വിവിധ റാങ്കുകളിലുള്ള 200 ഉദ്യോഗസ്ഥരെ 45 ടീമുകളായി തിരിച്ചാണ് റെയ്ഡ് നടത്തിയത്.
കർണാടക ലോകായുക്ത ജസ്റ്റിസ് ബിഎസ് പാട്ടീൽ രാജാജിനഗർ, വിജയനഗർ എന്നിവിടങ്ങളിലെ ഓഫീസുകളിൽ നേരിട്ട് പരിശോധന നടത്തി ക്രമക്കേടുകൾ നിരീക്ഷിച്ചു.
പൊതുജനങ്ങളിൽ നിന്നുള്ള ഒന്നിലധികം പരാതികളെ തുടർന്നാണ് റെയ്ഡുകൾ ആസൂത്രണം ചെയ്തതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അതെസമയം പരിശോധിച്ച ഓഫീസുകളിൽ ഒന്നിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിച്ചിട്ടില്ലന്നും പാട്ടീൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.