നാലുതവണ ദേശീയ പുരസ്‌കാര ജേതാവും പ്രശസ്ത കലാസംവിധായകനുമായ നിതിൻ ചന്ദ്രകാന്ത് ദേശായി ആത്മഹത്യ ചെയ്ത നിലയില്‍

പ്രശസ്ത കലാസംവിധായകൻ നിതിൻ ദേശായി ആത്മഹത്യ ചെയ്തു. മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള കർജാത്തിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ സ്വന്തം സ്റ്റുഡിയോയില്‍ ബുധനാഴ്ച രാവിലെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മരണകാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയുമാണ് പ്രശസ്ത കലാസംവിധായകന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അനുമാനിക്കപ്പെടുന്നു.

മികച്ച കലാസംവിധാകനുളള ദേശീയ പുരസ്‌കാരം നാലുതവണ അദ്ദേഹത്തെ തേടിയെത്തി. ‘ഹം ദില്‍ ദേ ചുകേ സനം’, ‘ദേവദാസ്’, ‘ജോധ അക്ബര്‍’, ‘ലഗാന്‍’ എന്നീ സിനിമകളുടെ കലാസംവിധാനത്തിനായിരുന്നു പുരസ്‌കാരം.

ഇന്നലെ രാത്രി 10 മണിയോടെ നിതിൻ ദേശായി തന്റെ മുറിയിലേക്ക് പോയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും അദ്ദേഹം പുറത്തിറങ്ങിയില്ല. തുടർന്ന് ഇദ്ദേഹത്തിന്റെ ബോഡി ഗാർഡും മറ്റ് ആളുകളും വാതിലിൽ മുട്ടിയെങ്കിലും ആരും വാതിൽ തുറന്നില്ല.

സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് നിതിൻ ദേശായിയുടെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

രണ്ടുപതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ സഞ്ജയ് ലീല ബന്‍സാലി, അശുതോഷ് ഗോവാരിക്കര്‍, വിധു വിനോദ് ചോപ്ര, രാജ്കുമാര്‍ ഹിരാനി, തുടങ്ങി നിരവധി പ്രമുഖ ചലച്ചിത്രകാരന്‍മൊര്‍ക്കൊപ്പവും ദേശായി പ്രവര്‍ത്തിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us