ലിയോണല്‍ മെസി ഇനി ഇന്റര്‍ മയാമിക്ക് സ്വന്തം

messi

അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസിയെ അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ക്ലബിന്റെ ഹോംഗ്രൗണ്ടായ ഡിആര്‍വി പിങ്ക് സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. ഡേവിഡ് ബെക്കാം ഉള്‍പ്പെടെയുള്ള ക്ലബ് ഉടമകള്‍ ചേര്‍ന്ന് മെസിക്ക് പത്താം നമ്പര്‍ ജേഴ്‌സി സമ്മാനിച്ചു. ക്ലബില്‍ രണ്ട് വര്‍ഷത്തേക്കാണ് മെസിയുടെ കരാര്‍. വെള്ളിയാഴ്ച ക്രൂസ് അസൂളിനെതിരെയാണ് ക്ലബിലെ മെസിയുടെ അരങ്ങേറ്റ മത്സരം. അതേസമയം ബാഴ്‌സലോണയില്‍ നിന്നും ഇന്റര്‍ മയാമിയിലെത്തിയ സെര്‍ജിയോ ബുസ്‌കറ്റ്‌സിനെയും ക്ലബ് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

Read More

പൊതുദർശനം ഇന്ദിരാനഗറിൽ; പിന്നീട് കേരളത്തിലേക്ക്.

ബെംഗളൂരു : ഇന്ന് പുലർച്ചെ നഗരത്തിലെ ചിൻമയ മിഷൻ ആശുപത്രിയിൽ അന്തരിച്ച കേരള രാഷ്ട്രീയത്തിലെ അതികായൻ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ദേഹം ആദ്യം ഇന്ദിരാനഗറിലെ ടി. ജോണിൻ്റെ വീട്ടിൽ പൊതു ദർശനത്തിന് വക്കും. നഗരത്തിലെ എച്ച്.ജി.സി അർബുദ ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോൾ ഇവിടെയാണ് ഉമ്മൻ ചാണ്ടിയും കുടുംബവും താമസിച്ചിരുന്നത്. ചിൻമയ മിഷൻ ആശുപത്രിയിൽ എംബാം നടപടികൾ തുടരുകയാണ്. പ്രതിപക്ഷ നേതാക്കളുടെ സമ്മേളനം നഗരത്തിൽ നടക്കുന്നതിനാൽ പ്രധാന നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിക്ക് അന്ത്യോപചാരം അർപ്പിക്കാൻ ഇന്ദിരാ നഗറിൽ എത്തിയേക്കും. തുടർന്ന്…

Read More

നഗരത്തിൽ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നും തുടരും;

ബിജെപിക്കെതിരായ വിശാലസഖ്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നും തുടരും. ഇന്ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് യോഗം. സഖ്യത്തിന് പേര് നല്‍കുന്നതടക്കം ഇന്ന് തീരുമാനം ഉണ്ടാകും. സീറ്റ് വിഭജനത്തിലും പ്രാഥമിക ചര്‍ച്ചയുണ്ടാകും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പാര്‍ട്ടികള്‍ ചേര്‍ന്ന് വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഒരു പൊതു അജണ്ടയോടെ പ്രവര്‍ത്തിക്കേണ്ടത് എങ്ങിനെ എന്നതിലാകും ചര്‍ച്ചകളില്‍ ഊന്നല്‍ നല്‍കുക. പ്രതിപക്ഷ നേതാക്കള്‍ നാല് മണിക്ക് ശേഷം സംയുക്തമായി വാര്‍ത്താ സമ്മേളനം നടത്തും. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്…

Read More

മകളെ പ്രണയിച്ച യുവാവിനെ അച്ഛൻ കുത്തി പരിക്കേൽപിച്ചു; യുവാവിന്റെ നില ഗുരുതരം

ബെംഗളൂരു: ധാർവാഡിലെ സൈദാപുര ബാരങ്കേയിൽ മകളുമായി പ്രണയത്തിലായിരുന്ന യുവാവിനെ പെൺകുട്ടിയുടെ പിതാവ് കുത്തി പരിക്കേൽപിച്ചു. സൈദാപുര ഗൗഡ ഓനിയിലെ ശശാങ്ക മുഗന്നവര എന്ന യുവാവിയാണ് മർദിക്കുകയും ഹുലഗപ്പ എന്ന പെൺകുട്ടിയുടെ പിതാവ്  കത്തികൊണ്ട് കുത്തുകയും ചെയ്തത്. യുവാവിന്റെ നില ഗുരുതരമാണ്. കഴിഞ്ഞ ഒന്നര വർഷമായി ശശാങ്ക എന്ന യുവാവ് ഹുലഗപ്പയുടെ മകളുമായി പ്രണയത്തിലായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് പിതാവ് ഇ ക്രൂരത ചെയ്തതെന്നാണ് അറിയുന്നത്. കോളേജിലേക്ക് പോവുകയായിരുന്ന മകളുമായി ഇയാൾ കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടിയുടെ പിതാവ് ഹുലഗപ്പ  രണ്ട് മൂന്ന് തവണ യുവാവിന് മുന്നറിയിപ്പ് നൽകിയിരുന്നു.…

Read More

ജനശ്രദ്ധയാർജ്ജിച്ച് നമ്മ യാത്രി; ഓഗസ്റ്റിൽ എത്താൻ ഒരുങ്ങി മെട്രോ മിത്ര

ബെംഗളൂരു: നഗരത്തിൽ ഇടനിലക്കാരെ ഒഴുവാക്കിയുള്ള ഓട്ടോ തൊഴിലാളികളുടെ നമ്മ യാത്രി ആപ്പ് ആരംഭിച്ച് 8 മാസം പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണം 14 ലക്ഷം കടന്നു. വെബ് ടാക്സി കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനായി കഴിഞ്ഞ നവംബറിലാണ് ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ നമ്മ യാത്രി ആപ്പിന് തുടക്കമിട്ടത്. ഇതുവരെ 75.77 കോടി രൂപയുടെ ഓട്ടമാണ് ലഭിച്ചത്. 77,948 ഡ്രൈവർമാരാണ് ആപ്പിന്റെ ഭാഗമായിട്ടുള്ളത്. 13 ഓട്ടോ തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയാണ് ആപ്പിന് വഴിയൊരുക്കിയത്. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് ഉറപ്പ് വരുത്തിയാണ് നമ്മ യാത്രി ഡ്രൈവർമാരെ നിയോഗിച്ചിട്ടുള്ളത്.ഡ്രൈവറുടെ പേരും വിവരങ്ങളും ആപ്പിലൂടെ…

Read More

ശക്തി സ്കീം: സ്ത്രീകൾക്ക് ടാപ്പ് & ട്രാവൽ സ്മാർട്ട് കാർഡ് വിതരണം ചെയ്യാൻ പദ്ധതിയിട്ട് കെഎസ്ആർടിസി

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ ഉറപ്പുകളിലൊന്നായ ശക്തി യോജനയ്ക്ക് വൻ പ്രതികരണമാണ് ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നാല് കോർപ്പറേഷൻ ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കിടെ ഉണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കാൻ ടാപ്പ് ആൻഡ് ട്രാവൽ സാങ്കേതികവിദ്യയുള്ള സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് ഏജൻസി തീരുമാനിച്ചു. നിലവിൽ ആധാർ കാർഡും മറ്റ് രേഖകളും കാണിച്ചാണ് സ്ത്രീകൾ ബസുകളിൽ സൗജന്യ യാത്ര ചെയ്യുന്നത്. എന്നാൽ ബസിൽ തിരക്ക് കൂടുമ്പോൾ ഡോക്യുമെന്റ് വെരിഫിക്കേഷൻ ബുദ്ധിമുട്ടാകും. അതുകൊണ്ട് സ്ത്രീകൾക്ക് സ്മാർട്ട് കാർഡ് നൽകുന്ന…

Read More

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങി.

ബെംഗളൂരു:കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു.അർബുദ രോഗത്തിന് ചികിൽസയിലിരിക്കെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 4.25 ഓടെയാണ് മരണം സംഭവിച്ചത്. രണ്ട് തവണയായി 7 വർഷം കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാ അംഗമായിരുന്നതിൻ്റെ റെക്കാർഡ്,1970 മുതൽ 21 വരെ 12 തവണ അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എ.ഐ.സി.സി.ജനറൽ സെക്രട്ടറിയുമാണ്. കനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന മറിയാമ്മയാണ് ഭാര്യ. മക്കൾ :മറിയം ഉമ്മൻ, ചാണ്ടി ഉമ്മൻ, അച്ചു…

Read More

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി; സ്ഥലത്ത് സംഘർഷാവസ്ഥ

ബെംഗളൂരു: സിന്ദനൂർ താലൂക്കിലെ ബംഗാളി ക്യാമ്പ്-2ൽ ഞായറാഴ്ച വൈകീട്ട് സോഷ്യൽ മീഡിയയിൽ മതപരമായ പോസ്റ്റിന്റെ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റം. മതപരമായ വിഷയമായി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ഒരു സംഘം ഇതിനെ മറ്റൊരു ഗോത്രം ചോദ്യം ചെയ്തു. ഈ സമയം ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് സ്ഥലത്ത് കുറച്ച് നേരം സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു. വിവരമറിഞ്ഞയുടൻ സിന്ധനൂർ റൂറൽ പൊലീസ് സ്ഥലത്തെത്തി ഇരുസംഘങ്ങളെയും പിരിച്ചുവിട്ടു. നിലവിൽ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ മുൻകരുതൽ നടപടിയായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ സിന്ദനൂർ റൂറൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ…

Read More

ആമസോൺ പ്രൈം ഡേ 2023 അവസാന മണിക്കൂറുകളിലേക്ക്; കഴിഞ്ഞ യാത്രകളും ഇപ്പോഴത്തെ ഡീലുകളും അറിയാം

ആമസോൺ പ്രൈം ഡേ വാർഷിക വിൽപ്പനയുടെ ഏഴാം പതിപ്പ് ഇതാ അവസാന മണിക്കൂറുകളിലേക്ക്. ഉത്സാഹിയായ ഷോപ്പർമാരുടെ ഏറ്റവും പ്രതീക്ഷയോടെയുള്ള ഔട്ടിങ്ങുകളിൽ ഒന്നായി മാറിയ ഈ ഉത്സവം എന്നത്തേക്കാളും വലുതായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. പ്രൈം ഡേ സെയിൽ ജൂലൈ 15 ന് അർദ്ധരാത്രി തൽസമയമായാണ് ആരംഭിച്ചത്. സ്‌മാർട്ട്‌ഫോണുകൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ഫാഷൻ & ബ്യൂട്ടി അവശ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, ആമസോൺ ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, മറ്റ് ദൈനംദിന അവശ്യവസ്തുക്കളുടെ ഒരു ശ്രേണി എന്നിവയിലുടനീളം ആയിരക്കണക്കിന് ഡീലുകൾ ആസ്വദിക്കാൻ രണ്ട് ദിവസത്തെ ഫെസ്റ്റിവൽ പ്രൈം അംഗങ്ങളെ അനുവദിച്ചു. .…

Read More

പ്രവീൺ നെട്ടാറു കൊലപാതകം; എൻ.ഐ.എ അഞ്ചാം പ്രതിയുടെ വീട്ടിലും നാട്ടിലും നോട്ടീസ് പതിച്ചു

ബെംഗളൂരു: ബിജെപി യുവജനവിഭാഗം പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളിലൊരാളായ ഉപ്പിനങ്ങാടി നെക്കിലാടി ഗ്രാമത്തിലെ കെഎ മസൂദിന്റെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘം എത്തി കോടതി നോട്ടീസ് ഒട്ടിച്ചു. കേസിലെ അഞ്ചാം പ്രതിയോട് ഓഗസ്റ്റ് 18ന് മുമ്പ് കീഴടങ്ങണമെന്നാണ് ഉത്തരവ്. നിശ്ചിത സമയപരിധിക്കുള്ളിൽ കോടതിയിൽ കീഴടങ്ങിയില്ലെങ്കിൽ മസൂദിന്റെ വീട് അറ്റാച്ച് ചെയ്യുമെന്ന് ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ ഉപ്പിനങ്ങാടിയിലെ പബ്ലിക് അഡ്രസ് സിസ്റ്റത്തിന്റെ സമയപരിധി ഞായറാഴ്ച എൻഐഎ ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചു. കേസിലെ ഒളിവിൽ കഴിയുന്ന അഞ്ച് പ്രതികൾ…

Read More
Click Here to Follow Us