ഹൈടെക് സ്റ്റാർട്ടപ്പ് ഹബ്ബായ ബെംഗളൂരു നഗരം അതിന്റെ വേഗതയേറിയ ജീവിതശയിലിക്ക് പേരുകേട്ടതാണ്. എന്നാൽ നഗരത്തിൽ നിന്നുള്ള ചില സംഭവങ്ങൾ തിരക്കേറിയ ലിഫ്സ്റ്റൈൽ ആളുകൾക്കിടയിൽ പോലും രസകരമായ നിമിഷങ്ങൾ സൃഷ്ടിച്ച സന്ദർഭങ്ങളുണ്ട്.
തിരക്കേറിയ റോഡിൽ ഒരു സ്കൂൾ ബസ് തെറ്റായ യു-ടേൺ എടുത്തതോടെയാണ് എല്ലാം ആരംഭിച്ചത്. സംഭവം ശ്രദ്ധയിൽപെട്ട ട്രാഫിക് പോലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ഡ്രൈവർക്ക് പിഴ ചുമത്തുകയും ചെയ്തു.
എന്നാൽ ചലാൻ സ്വീകരിക്കുന്നതിനിടയിൽ ബസ് ഡ്രൈവറുടെ വിജയാഹ്ലാദത്തിന്റെ പോസ് ആണിപ്പോൾ ട്വിറ്ററിൽ വൈറൽ ആയിരിക്കുന്നത്.
യഥാർത്ഥത്തിൽ, ഒരു ട്വിറ്റർ ഉപയോക്താവാണ് ബസ് ഡ്രൈവർ തെറ്റായി യു ടേൺ എടുക്കുന്നത് കണ്ട് ബംഗളൂരു പോലീസിൽ റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചത്. “FixBangalorePls” എന്ന ട്വിറ്റർ ഹാൻഡിൽ ഉപയോഗിച്ച് ഉപയോക്താവ് സംഭവം ട്വീറ്റ് ചെയ്യുകയും ബസ് തെറ്റായ യു-ടേൺ എടുക്കുന്നത് കാണാവുന്ന ഒരു വീഡിയോ പങ്കിടുകയും ചെയ്തു.
@ChrysalisHigh Your school bus full of students is driving down wrong way under Garudacharpalya metro station from Brigade Metropolis. Bus number KA53AA6189 . @blrcitytraffic please impose severe fine, being school bus and endangering life of so many kids is not done
— FixBangalorePlz (@G1_G) July 18, 2023
നിങ്ങളുടെ സ്കൂൾ ബസ് നിറയെ വിദ്യാർത്ഥികളെയും കൊണ്ട് “ബ്രിഗേഡ് മെട്രോപോളിസിൽ നിന്നുള്ള ഗരുഡാചാരപല്യ മെട്രോ സ്റ്റേഷന്റെ കീഴിൽ നിങ്ങളുടെ സ്കൂൾ ബസ് തെറ്റായ വഴിയിലൂടെ ഓടിക്കുന്നു. ബസ് നമ്പർ KA53AA6189. @blrcitytraffic ദയവായി കഠിനമായ പിഴ ചുമത്തുക, സ്കൂൾ ബസ് ആയിരിക്കുകയും നിരവധി കുട്ടികളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
@blrcitytraffic @mahadevapuratrf @WFRising @ChrysalisHigh This is today, despite the complain, the same bus. what action is taken? pic.twitter.com/p2EKj8NoRo
— FixBangalorePlz (@G1_G) July 19, 2023
എന്നാൽ ഒരു ദിവസത്തിന് ശേഷം, സ്കൂൾ ബസ് അപകടകരമാംവിധം യു-ടേൺ ചെയ്യുന്നതിന്റെ മറ്റൊരു വീഡിയോ ട്വിറ്റെർ പേജിൽ പങ്കിടുകയും ട്രാഫിക് പോലീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. പരാതി നൽകിയെങ്കിലും ഇത് ഇന്നത്തെ വിഡിയോ ആണ്, അതേ ബസ്. എന്ത് നടപടിയാണ് എടുത്തത്?, എന്നും പോസ്റ്റിൽ അടിക്കുറിപ്പ് നൽകി പോസ്റ്റ് ചെയ്തു.
Fined Bus driver pic.twitter.com/ShCUgcjExC
— MAHADEVAPURA TRAFFIC BTP (@mahadevapuratrf) July 19, 2023
തുടർന്ന് ട്വീറ്റ് കണ്ടപ്പോൾ പോലീസ് പ്രതികരിക്കുകയും ബസ് ഡ്രൈവർക്ക് ചലാൻ നൽകുകയും ചെയ്തു. ബസ് ഡ്രൈവർക്ക് റോഡ് ചലാൻ (ഫൈൻ രസീത്) നൽകുന്ന ഉദ്യോഗസ്ഥന്റെ ഫോട്ടോ ട്രാഫിക് പോലീസ് പോസ്റ്റ് ചെയ്തു. എന്നാൽ ചലാൻ സ്വീകരിക്കുന്നതിനിടയിൽ ബസ് ഡ്രൈവറുടെ വിജയാഹ്ലാദ പ്രകടനമാണ് നെറ്റിസൺമാരെ അത്ഭുതപെടുത്തിയത്.
ഉടൻ തന്നെ പോസ്റ്റ് വൈറലായി, പിഴ പോലീസ് നൽകുന്ന ഏതെങ്കിലും തരത്തിലുള്ള അവാർഡ് പോലെയാണെന്ന് ഡ്രൈവർ സ്വീകരിക്കുന്നതെന്നും ഒരു ഉപയോക്താവ് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.