മാസങ്ങൾ പിന്നിട്ടിട്ടും പരിഹരിക്കപ്പെടാതെ ബ്രിഗേഡ് റോഡിലെ നടപ്പാത

ബെംഗളൂരു: മുൻനിര ബ്രാൻഡുകളുടെയും  സ്റ്റോറുകളുടെയും ഔട്ട്‌ലെറ്റുകളുള്ള സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്റ്റിലെ ഊർജ്ജസ്വലമായ പ്രദേശമായ ബ്രിഗേഡ് റോഡിൽ നടപ്പാതകളിലൂടെ നടക്കുന്ന ഷോപ്പർമാരുടെ നിരന്തരമായ തിരക്ക് ഒരു സാധാരണ കാഴ്ചയാണ്.

എന്നാൽ ഫുട്പാത്തിലെ പൊട്ടിപ്പൊളിഞ്ഞ പാതകൾ ഇപ്പോൾ റോഡിൻറെ ദൃശ്യഭംഗി ഇല്ലാതാക്കുന്നത്തിന് പുറമെ യാത്രക്കാർക്ക് വലിയ ഭീഷണിയും ഉയർത്തുന്നു.

 

ഒരു ജനപ്രിയ ഭക്ഷണശാലയുടെ മുന്നിലായുള്ള പാതയിൽ തകർന്ന ഭാഗത്തായി നിൽക്കുന്ന എങ്ങുമെത്താത്ത നാല് ലോഹദണ്ഡുകൾ, അപകടകരമായ കാഴ്ചയായി മാറിയിരിക്കുകയാണ്. ഒരു തമാശ എന്തെന്നാൽ 400 മീറ്ററോളം വരുന്ന ഷോപ്പിംഗ് സോൺ രണ്ട് വർഷം മുമ്പ് ബംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയിൽ പുതുക്കിയതാണ്.

 

ബ്രിഗേഡ് റോഡ് പാതയിലെ ചില കല്ലുകൾ നീക്കം ചെയ്യപ്പെട്ട സ്ഥലമാണ് കൂടുതൽ അപകടകരം പ്രത്യേകിച്ച് രാത്രിയിൽ. ബ്രിഗേഡ് റോഡിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ, ആദ്യം നാല് ശൂന്യമായ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ കൊണ്ട് കമ്പികൾ മൂടി, പിന്നെ ഒരു മണൽ നിറച്ച ചെക്കുകളും പ്രേദേശത്തെ കടക്കാർ സ്ഥാപിച്ചു.എന്നാൽ അധികൃതർ ഈ വിഷയത്തിൽ കണ്ണടയ്ക്കുകയായിരുന്നുവെന്നാണ് ആളുകളുടെ ആക്ഷേപം.

ബെംഗളൂരുവിലെ ഒരു പോഷ് സ്ട്രീറ്റിന്റെ അവസ്ഥ ഇതാണെങ്കിൽ, മറ്റ് പ്രദേശങ്ങൾ എങ്ങനെയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ,” എന്നിരുന്നാലും, ബ്രിഗേഡ് റോഡിലെ അപൂർണ്ണമായ നിർമ്മാണത്തിന്റെയും സുരക്ഷാ നടപടികളുടെ അഭാവത്തിന്റെയും വിശാലമായ ആശങ്ക പരിഹരിക്കുന്നതിൽ ഈ താൽക്കാലിക നടപടി പരാജയപ്പെടുകയാണ്. ചിലർ സ്ഥലത്ത് മാലിന്യം തള്ളാനും തുടങ്ങിയിട്ടുണ്ട് എന്നും ആളുകൾ പരാതിപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us