ഡൽഹി: വിവിധ മേഖലകളിലെ വനിതാ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മാർച്ച് പാസ്റ്റിലും ബാൻഡുകളിലും ടാബ്ലോകളിലും മറ്റ് പ്രകടനങ്ങളിലും വനിതകളെ മാത്രം ഉൾപ്പെടുത്താനാണ് തീരുമാനം. സായുധ സേനയ്ക്കും പരേഡുമായി ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകൾക്കും പ്രതിരോധ മന്ത്രാലയം കത്തയച്ചു. അതേസമയം ഈ തീരുമാനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട് .
ഇതിനായി വേണ്ടത്ര വനിതകൾ സൈന്യത്തിൽ ഇല്ലെന്നാണ് ഇവരുടെ ആശയക്കുഴപ്പത്തിന്റെ കാരണം . ചില മാർച്ചിങ് സംഘങ്ങളിൽ പുരുഷന്മാർ മാത്രമാണുള്ളത് . വനിതകളെ കമാൻഡർ തലത്തിലേക്ക് നിയോഗിക്കുക , ഭാവി നേതൃനിരയിലേക്ക് അവരെ തയ്യാറാക്കുക , പീരങ്കി റെജിമെന്റുകളിലേക്ക് വനിതകളെ ഉൾപ്പെടുത്തുക തുടങ്ങി ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി നീക്കങ്ങളും സേനയിൽ അവതരിപ്പിച്ചിട്ടുണ്ട് . കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റിപ്പബ്ലിക്ക് ദിനപരേഡില്‍ സ്ത്രീ പ്രാതിനിധ്യം സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. 2015ല്‍ ആദ്യമായി മൂന്ന് സൈനിക സര്‍വീസുകളില്‍ നിന്ന് ഒരു മുഴുവന്‍ വനിത സംഘവും അണിനിരന്നിരുന്നു.
2019ല്‍ കരസേനയുടെ ഡെയര്‍ഡെവിള്‍സ് ടീമിന്റെ ഭാഗമായി ഒരു ബൈക്ക് പ്രകടനം അവതരിപ്പിക്കുന്ന ആദ്യത്തെ വനിത ഓഫീസറായി ക്യാപ്റ്റന്‍ ശിഖ സുരഭി ചരിത്രം കുറിച്ചിരുന്നു. ക്യാപ്റ്റൻ ടാനിയ ഷെർഗിൽ 2020 ൽ പുരുഷ പരേഡ് സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയായിരുന്നു . 2021 – ൽ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റുമായിരുന്നു .
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.