ഇടുക്കി: ഹൈറേഞ്ചില്‍ ഇനി ആപ്പിള്‍ കാലം.നാണ്യവിളകളും സുഗന്ധ വ്യഞ്ജനങ്ങളും മാത്രമല്ല, ഇടുക്കിയില്‍ ആപ്പിളും സമൃദ്ധമായി വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് കർഷകർ.
വിലയിടിവും കീടബാധയും മൂലം കാര്‍ഷിക മേഖല തകര്‍ന്നിരിക്കുന്ന സാഹചയത്തിലാണ് പുത്തന്‍ പരീക്ഷണവുമായി കർഷകർ ആപ്പിള്‍ കൃഷി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 400-ഓളം തൈകളാണ് നട്ട് പരിപാലിച്ചത്. ചൂട് കൂടിയ സ്ഥലങ്ങളില്‍ ആപ്പിള്‍ കായ്ക്കിമോ എന്ന ആശങ്കയാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ മികച്ച ഇനത്തിലുള്ള തൈകളും കൃത്യമായ പരിചരണവും നല്‍കിയതോടെ നൂറുമേനി വിജയമാണ് കര്‍ഷകർക്ക് ലഭികുന്നത്. അനുകൂല കാലാവസ്ഥയുള്ള മറയൂര്‍ മേഖലയില്‍ ചിലയിടങ്ങളില്‍ കൃഷിയുണ്ടെങ്കിലും ഇടുക്കിയില്‍ മറ്റൊരിടത്തും കൃഷി വ്യാപകമായിട്ടില്ല.
ഇവിടുത്തെ കാലാവസ്ഥയില്‍ ആപ്പിള്‍ കായിക്കില്ലെന്നായിരുന്നു വിലയിരുത്തല്‍. ഇടുക്കിയിലും ആപ്പിള്‍ സമൃദ്ധമായി വിളയും തെളിച്ചിരിക്കുകയാണ് കര്‍ഷകർ. തൈകള്‍ വെച്ച് ഒരു വര്‍ഷം തികയുമ്പോള്‍ ഇവ വ്യാപകമായി പൂവിട്ട് കായ്ച്ച് തുടങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിലും ആപ്പിള്‍ കൃഷി വിജയകരമായി മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുമെനന്നാണ് കർഷകർ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.