അടിച്ച് ഓഫ്‌ ആയി കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർ, യാത്ര തുടർന്നത് 6 മണിക്കൂറുകൾക്ക് ശേഷം

ബെംഗളൂരു: മദ്യലഹരിയില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡ്രൈവര്‍. ബസ് ഓടിക്കുന്നതിനിടെ കണ്ടക്ടറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായത് വന്‍ ദുരന്തം. കാസര്‍കോട് ഡിപ്പോയിലെ കാഞ്ഞങ്ങാട്-ബെംഗളൂരു സ്വിഫ്റ്റ് സൂപ്പര്‍ ബസിലെ ഡ്രൈവറാണ് 40-ഓളം യാത്രക്കാരുമായി പോകവേ മദ്യലഹരിയില്‍ കണ്ണുകാണാതായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി പത്ത് മണിയ്‌ക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ബസ് 100 കിലോമീറ്റര്‍ ബെഗളൂരു-മൈസൂരു എക്‌സ്പ്രസേ വേയിലൂടെ യാത്ര ചെയ്തു. ബസ് ഡിവൈഡറില്‍ കയറി മറിയുന്നതുപോലെ തോന്നി യാത്രക്കാരില്‍ ചിലര്‍ ഇടയ്‌ക്ക് ഡ്രൈവറുടെ സീറ്റില്‍ ചെന്നുനോക്കി. പിന്നാലെ കണ്ടക്ടറെത്തിയപ്പോള്‍ കണ്ണുകാണുന്നില്ലെന്ന് ഡ്രൈവര്‍…

Read More

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂരും മുംബൈയും നേർക്കുനേർ 

ബെംഗളൂരു: ഐപിഎല്‍ 2023 ആദ്യ സൂപ്പര്‍ സണ്‍ഡേയിലെ കിടിലം പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ബെംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ രാത്രി 7.30 മുതലാണ് മത്സരം. കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ മറക്കാന്‍ മുംബൈ ഇറങ്ങുമ്പോള്‍ ആദ്യ കിരീടം തേടിയുള്ള യാത്ര ജയത്തോടെ തുടങ്ങാനാകും ആര്‍സിബിയുടെ ശ്രമം. ഹോം ഗ്രൗണ്ടിലേക്ക് തിരികെയെത്തുമ്പോള്‍ മുന്‍വര്‍ഷങ്ങളിലെ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കഴിഞ്ഞ സീസണില്‍ പത്താം സ്ഥാനക്കാരായി മടങ്ങിയ മുംബൈ ഇന്ത്യന്‍സ് ഇക്കുറി വമ്പന്‍ കുതിപ്പാണ് ലക്ഷ്യമിടുന്നത്.

Read More

ഗതാഗത, പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: ഐപിഎൽ ക്രിക്കറ്റ് മത്സരം നടക്കുന്നതിന്റെ ഭാഗമായി ചിന്നസ്വാമി സ്റ്റേഡിയം പരിസരത്ത് വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ ഗതാഗത, പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. മത്സരം കാണാൻ എത്തുന്നവരുടെ വാഹനങ്ങൾ യുബി സിറ്റി, ശിവാജിനഗർ, ബിഎംടിസി ബസ് ടെർമിനൽ, കണ്ഠിരവ സ്റ്റേഡിയം, ബിആർവി ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ക്വീൻസ് റോഡ്, എംജി റോഡ്, കബൺ റോഡ്, മ്യൂസിയം റോഡ്, സെൻട്രൽ സ്ട്രീറ്റ്, കസ്തൂർബ റോഡ്, ട്രിനിറ്റി ജംഗ്ഷൻ, ലാവെല്ലെ റോഡ്,വിറ്റൽ മല്യ റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് നിരോധിച്ചതായി ട്രാഫിക്…

Read More

തിമിംഗല ദഹനശിഷ്ടവുമായി 5 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: യെലച്ചനഹള്ളിയിൽ 15 കോടി രൂപ വിലമതിക്കുന്ന 49 കിലോ തിമിംഗല ദഹനശിഷ്ടവുമായി 5 മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരിൽ നിന്നും ബെംഗളൂരുവിൽ എത്തിച്ച് വിൽപ്പന നടത്താനിരുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്. സാജിർ മുഹമ്മദ്‌ കുഞ്ഞി, സലിം സലാം, ചാൾസ് ജോർജ്, വിജു, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. വിൽപ്പനക്കായി എത്തി ഇടപാടുകരെ കാത്തിരിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. സംഘത്തിലെ കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് പോലീസ്.

Read More

ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര 

ബെംഗളൂരു: ഊഹാപോഹങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യയുടെ മകന്‍ വരുണ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ യതീന്ദ്ര രംഗത്ത് , ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരത്തിനില്ല. മണ്ഡ്യയിൽ വാര്‍ത്താസമ്മേളനത്തിലാണ് ഈ കാര്യം അദ്ദേഹം  തുറന്ന് പറഞ്ഞത്. വരുണയില്‍ പിതാവിനെ സ്ഥാനാര്‍ഥിയായി മനസില്‍ കണ്ട് ജനുവരിയിലേ പ്രചാരണം തുടങ്ങി. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഈ തെരഞ്ഞെടുപ്പ് തന്റെ അവസാനത്തേതാവും എന്ന് സിദ്ധാരാമയ്യ പ്രഖ്യാപിച്ചിരുന്നു. ‘ഇത് അച്ഛന് വേണ്ടിയുള്ള ത്യാഗമൊന്നും അല്ല. ആര്‍ക്കും അങ്ങിനെ സ്വന്തം മണ്ഡലം ഇല്ലല്ലോ. വോടര്‍മാരുടേതാണ് മണ്ഡലം’, യതീന്ദ്ര പറഞ്ഞു. സ്വന്തം നാടായ…

Read More

3 വിദ്യാർത്ഥികൾ ഡാമിൽ മുങ്ങി മരിച്ചു

ബെംഗളൂരു: ചിക്കബെല്ലാപുര ശ്രീനിവാസ സാഗർ ഡാമിൽ വീണ് മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വിദ്യാർത്ഥികളായ ഇമ്രാൻ ഖാൻ, രാധിക, പൂജ എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. സുഹൃത്തുക്കൾക്കൊപ്പം ഡാം സന്ദർശിക്കാൻ എത്തിയതായിരുന്നു ഇവർ.

Read More

സംസ്ഥാനത്ത് ഏപ്രിൽ 9 ന് രാഹുൽ ഗാന്ധിയുടെ ജയ് ഭാരത് യാത്ര

ബെംഗളുരു: മേയ് പത്തിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ജയ്ഭാരത് യാത്രയുമായി രാഹുല്‍ഗാന്ധി. ഏപ്രില്‍ ഒമ്പതിന് കോലാറിലാണ് മെഗാ റാലി നടത്തുക. തുടര്‍ന്ന് 11ന് വയനാട് സന്ദര്‍ശിക്കും. രാഹുല്‍ ജനങ്ങളുടെ ശബ്ദമാണെന്നും നിങ്ങള്‍ക്ക് നിശബ്ദനാക്കാനാകില്ലെന്നും ആ ശബ്ദം ശക്തവും ഉച്ചത്തിലുമാകുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു. ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കെപ്പട്ട ശേഷം രാഹുല്‍ നടത്തുന്ന ആദ്യ പൊതുപരിപാടിയാണ് കോലാറിലേത്. എം.പി സ്ഥാനം റദ്ദാക്കപ്പെടാന്‍ കാരണമായ പ്രസംഗം 2019ല്‍ രാഹുല്‍ നടത്തിയത് കോലാറിലാണ്. ഏപ്രില്‍ ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈസൂരുവില്‍ എത്തുന്നുണ്ട്.…

Read More

തെരഞ്ഞെടുപ്പ്, അതിവേഗപാതയിൽ ടോൾ നിരക്ക് വർധന മരവിപ്പിച്ചു 

ബെംഗളൂരു: ബെംഗളൂരു – മൈസൂരു അതിവേഗ പാതയില്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ ടോള്‍ പിരിക്കാനിരിക്കുകയായിരുന്നു ദേശീയപാത അതോറിറ്റി . നിലവിലുള്ള നിരക്കിനേക്കാള്‍ 22 ശതമാനത്തിന്റെ വര്‍ധന വരുത്തിയായിരുന്നു പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. കഴിഞ്ഞമാസം പാത ഉദ്‌ഘാടനം ചെയ്തത് മുതല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത് പാതയിലെ ടോള്‍ നിരക്കിനെതിരെയായിരുന്നു. മെയ് മാസം നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ടോള്‍ നിരക്ക് വര്‍ധന വേണ്ടെന്ന് വച്ചത് .…

Read More

ആത്മഹത്യയ്ക്ക് മുൻപ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു ശേഷം മക്കൾക്ക് വിഷം നൽകി

ബെംഗളൂരു: മംഗളൂരു നഗരത്തിലെ ലോഡ്ജില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈസൂരു സ്വദേശി ദേവേന്ദ്ര (48), ഭാര്യ നിര്‍മല (45), ഇവരുടെ ഇരട്ട പെണ്‍മക്കളായ ചൈത്ര (9), ചൈതന്യ (9) എന്നിവരാണ് മരിച്ചത്. മൈസൂരുവിലെ വാണി വിലാസ എക്സ്റ്റന്‍ഷനില്‍ താമസിക്കുന്ന ദേവേന്ദ്ര മൈസൂരുവില്‍ ലാത്ത് ആന്‍ഡ് ഷട്ടര്‍ ഫാക്ടറി നടത്തുകയായിരുന്നു. കമ്പനിയില്‍ എട്ട് തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ദേവേന്ദ്രയെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ദേവേന്ദ്ര എഴുതിയ ആത്മഹത്യാക്കുറിപ്പ്…

Read More

വയോധികയെ പീഡിപ്പിച്ച ഹോം നേഴ്സ് അറസ്റ്റിൽ

ബെംഗളൂരു: വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ പുരുഷ ഹോം നഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു മൂഡബിദ്രി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ശിവനന്ദ (19) യാണ് അറസ്റ്റിലായത്. പുരുഷ ഹോംനഴിസിനെ ബന്ധുക്കള്‍ വയോധികയെ പരിചരിക്കാന്‍ ഏര്‍പാട് ചെയ്തിരുന്നു. അവര്‍ നാള്‍ക്കുനാള്‍ കൂടുതല്‍ ക്ഷീണിതയായി. സംശയം തോന്നിയ ബന്ധുക്കള്‍ ഹോം നഴ്‌സ് അറിയാതെ മുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. യുവാവ് വയോധികയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും വഴങ്ങാത്തപ്പോള്‍ മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

Read More